നോർത്ത് കൊറിയയെന്നു പറയുന്ന രാജ്യത്തെ പറ്റി കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ചില നിയമങ്ങളോക്കെ ആയിരിക്കും.കാരണം ഭീകരമായ ചില നിയമങ്ങളാൽ അധിഷ്ഠിതമാണ് ആ രാജ്യമെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അവിടെ ഒരു വ്യക്തിക്ക് സ്വതന്ത്രമായി യാതൊന്നും തന്നെ സാധിക്കാത്തൊരു രാജ്യമാണ്. നോർത്ത് കൊറിയയെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. അവിടെ ഒരാൾക്ക് സ്വന്തമായി ഹെയർസ്റ്റൈൽ തീരുമാനിക്കാൻ പോലുമുള്ള കഴിവില്ല എന്നതാണ് അതിൽ പ്രധാനമായി പറയുന്നത്.
ഹെയർസ്റ്റൈൽ പോലും അവിടെയുള്ള നിയമങ്ങളുടെ രീതിയിൽ മാത്രം അനുസരിച്ചാണ് സാധിക്കുന്നത്. സ്ത്രീകൾക്ക് ഇത്ര ഹെയർസ്റ്റൈലെന്നും പുരുഷന്മാർക്ക് ഇത്ര ഹെയർസ്റ്റൈലെന്നും പ്രത്യേകമായി അവിടെ എഴുതി വച്ചിട്ടുണ്ട്. അതിലൊന്ന്തി രഞ്ഞെടുക്കുവാൻ മാത്രമേ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ അവിടെ നിലനിൽക്കുന്ന മറ്റൊരു നിയമത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്.
പുരുഷന്മാരും സ്ത്രീകളും തമ്മിലോരു അകൽച്ച ഉണ്ടാകണമെന്നാണ് അവിടുത്തെ നിയമം. അതായത് പൊതുസ്ഥലത്തു നിന്നുകൊണ്ട് പുരുഷനോട് ഒരു പെൺകുട്ടി സംസാരിക്കാൻ പാടില്ല. ചിരിച്ചു സംസാരിക്കുകയോ കയ്യിൽ പിടിച്ച് നടക്കുകയോ ചെയ്യാൻ പാടില്ലന്നൊരു നിയമമുണ്ട്. അതുപോലെ പ്രണയമെന്ന ഒരു കാര്യം ഒട്ടും പ്രാവർത്തികമാക്കാൻ സാധിക്കാത്തൊരു സ്ഥലം തന്നെയാണ് നോർത്ത് കൊറിയയെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. കാരണം പ്രണയം ഉണ്ടാവുകയാണെങ്കിൽ ആ പ്രണയിച്ച പെൺകുട്ടി പ്രണയിക്കുന്ന പുരുഷനുവേണ്ടി കാത്തിരിക്കേണ്ടത് അയാൾ തന്റെ സൈനികസേവനം അവസാനിച്ചു തിരികെ വരുന്ന ദിവസം വരെയാണ്. അങ്ങനെ ആണെങ്കിൽ മാത്രമേ അവിടെ പ്രണയം നിലനിൽക്കുകയുള്ളൂ. ഇല്ലാത്തപക്ഷം തിരികെ വരുന്ന സൈനികന് ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുവാനുള്ള സാധ്യതയുള്ളു.പക്ഷേ അതും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആ വ്യക്തിക്കില്ല, ഇഷ്ടം ആണെങ്കിലും അല്ലെങ്കിലും അതാണ് അവിടെയുള്ള നിയമം.
വിചിത്രമായ ഒരുപാട് നിയമങ്ങളാണ് അവിടെ നിലനിൽക്കുന്നത്. അതുപോലെതന്നെ വിവാഹിതരായ സ്ത്രീകൾ മുടിനീട്ടി വളർത്താൻ പാടില്ലന്നൊരു നിയമം അവിടെ നിലനിൽക്കുന്നുണ്ട്.. വിവാഹിതരായ സ്ത്രീകൾ എപ്പോഴും അവരുടെ മുടിയുടെ നീളം അല്പം കുറച്ചുകൊണ്ട് വേണം നിൽക്കാനെന്നാണ് ഇവർ പറയുന്നത്. ഇതുപോലെ വളരെ വിചിത്രമായ ഒരുപാട് നിയമങ്ങൾ നിലനിൽക്കുന്നോരു സ്ഥലമാണ് നോർത്ത് കൊറിയയെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. ഇവയൊന്നും അല്ലാതെ നിരവധി ബുദ്ധിമുട്ടേറിയ നിയമങ്ങൾ കൂടി നിലനിൽക്കുന്ന ഒരു സ്ഥലമാണ് നോർത്ത് കൊറിയയെന്നു പറയുന്നത്. സ്വാതന്ത്ര്യം അനുഭവിച്ച മനുഷ്യർക്ക് ഒരുപക്ഷേ അവിടെ ചെന്ന് താമസിക്കുവാൻ ബുദ്ധിമുട്ടായിരിക്കും.