41000 അടി ഉയരത്തിൽ നിന്ന് വിമാനത്തിന്‍റെ ഇന്ധനം തീർന്നപ്പോൾ സംഭവിച്ചത്.

നമ്മൾ ഒരു വാഹനത്തിൽ യാത്ര ചെയ്യുകയാണെന്ന് വിചാരിക്കുക. ആ സമയത്ത് നമ്മുടെ വാഹനത്തിന്റെ രണ്ട് എൻജിനും ഓഫ് ആകുകയാണെങ്കിൽ തീർച്ചയായും വാഹനം അവിടെനിന്നു പോവുകയാകും ചെയ്യുക. എന്നാൽ നമ്മുക്ക് ഈ അവസ്ഥ വരുന്നത് നമ്മൾ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴാണെങ്കിലോ.? എന്നാൽ അങ്ങനെ ഒരു സംഭവവും നടന്നിട്ടുണ്ട്. ഈ സംഭവത്തിന് കാരണം എൻജിൻ രണ്ടും പൂർണമായും ഓഫായി പോയതായിരുന്നു. വിമാനത്തിൽ സഞ്ചരിക്കുന്ന സമയത്തായിരുന്നു പൈലറ്റ് ഇതിനെ കുറിച്ച് അറിയുന്നത്. ആ സമയത്ത് അദ്ദേഹം എന്ത് ചെയ്യണം എന്നറിയാതെ അമ്പരന്നു പോവുകയായിരുന്നു. വിമാനം നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന് ഒരു മെസ്സേജ് ലഭിക്കുന്നത്.

Flight
Flight

മെസ്സേജ് കണ്ടു അദ്ദേഹം ഞെട്ടിപ്പോയിരുന്നു. വിമാനത്തിന്റെ ഇടത്തെ എഞ്ചിൻ ഓഫ് ആയി തുടങ്ങുന്നു എന്നതായിരുന്നു ആ മെസ്സേജ്. ഒരു നിമിഷം അദ്ദേഹം എന്ത് ചെയ്യമെന്ന് അറിയാതെ നിന്നുപോയി. അദ്ദേഹം ഈ വിമാനം അടുത്തുള്ള ഏതെങ്കിലും ഒരു എയർപോർട്ടിൽ ലാൻഡ് ചെയ്യാമെന്ന് കരുതി. ഇല്ലെങ്കിൽ തനിക്കും അതുപോലെ തന്നെ വിമാനത്തിൽ ഉള്ളവരുടെയും ജീവന് ആപത്താകുമെന്ന് മനസ്സിലായി. അങ്ങനെ ഒരു തീരുമാനത്തിൽ എത്തി നിൽക്കുമ്പോഴാണ് അടുത്ത ഒരു മെസ്സേജ് കൂടി അദ്ദേഹത്തിന് ലഭിക്കുന്നത്. ഇടത്തെ എഞ്ചിനും ഓഫായി എന്നതായിരുന്നു ആ മെസ്സേജ്. ഇനി ഒരു എയർപോർട്ട് കിട്ടുന്നതുവരെ യാത്ര ചെയ്യാൻ പറ്റില്ലന്ന് അദ്ദേഹത്തിന് മനസ്സിലായി.

വേറെ എവിടെയാണ് വിമാനം ലാൻഡ് ചെയ്യുന്നത്.? അതിന് മികച്ച ഒരു സ്ഥലം വേണം, അങ്ങനെ ഇരുന്നപ്പോഴാണ് അവിടെ അടുത്ത് തന്നെ ഉണ്ടായിരുന്ന ഒരു സ്ഥലം അദ്ദേഹത്തിന് ഓർമ്മ വന്നത്. അവിടേക്ക് വിമാനവുമായി അദ്ദേഹം യാത്ര ചെയ്തു ആ സമയത്ത് അവിടെ വലിയ കാർ റേസ് നടക്കുകയാണ്. ഇപ്പോൾ ഒരു കാർ റേസ് സ്ഥലമായാണ് ഉപയോഗിക്കുന്നത്. എന്ത് ചെയ്യണം എന്ന് പോലും അദ്ദേഹത്തിന് അറിയില്ല. പക്ഷേ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് പോയാൽ വിമാനം എപ്പോൾ വേണമെങ്കിലും തകർന്ന് പോകും. ഇവിടെ ലാൻഡ് ചെയ്യുന്നതാണ് ഉചിതം. അദ്ദേഹം അവിടേക്ക് തന്നെ വിമാനം ലാൻഡ് ചെയ്യാൻ നോക്കി. എന്നാൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന് നേരിടേണ്ടിവന്നു.

ഗുരുത്വാകർഷണബലം കൊണ്ട് മാത്രമാണ് വിമാനം എഞ്ചിൻ ഇല്ലാതെ താഴേക്ക് വന്നത്. അവിടെ ലാൻഡ് ചെയ്യുകയും ആർക്കും യാതൊരു ജീവഹാനികളും ഉണ്ടായില്ല.