പല വലിയ കമ്പനികളിൽ ജോലികൾക്ക് ശ്രമിക്കുന്ന ആളുകൾ പറയുന്ന ഒരു കാര്യമുണ്ട്.. നമ്മൾ എത്ര പെർഫോം ചെയ്താലും നമുക്ക് ഒരു ആകർഷണീയമായ ലുക്ക് ഇല്ലെങ്കിൽ ജോലി കിട്ടില്ലെന്ന്. ഇതിനുള്ളിൽ എത്രത്തോളം സത്യമുണ്ട്.? സത്യത്തിൽ സൗന്ദര്യമാണോ നമ്മുടെ കഴിവിന്റെ അടിസ്ഥാനമെന്നു പറയുന്നത്. സൗന്ദര്യം ഇല്ലാത്തവരൊക്കെ കഴിവില്ലാത്തവരാണെന്നാണോ പൊതുവേ ആളുകൾ കരുതാറുള്ളത്. അത്തരം കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.
ചില കമ്പനികളിൽ ജോലി ചെയ്യുന്ന ആളുകളുടെ ആകർഷണം ഒരു വലിയ മാർക്കറ്റിംഗ് ആകാറുണ്ടെന്നത് സത്യം തന്നെയാണ്. പല വമ്പൻ കമ്പനികളും വളരെ ആകർഷകമായ മുഖഭാവമുള്ള ആളുകളെയാണ് അവരുടെ കമ്പനിയിലേക്ക് ജോലിക്കുവേണ്ടി തിരഞ്ഞെടുക്കാറുള്ളത്. അതിന് പിന്നിലെ കാരണമെന്നത് കമ്പനിയുടെ ഒരു സ്റ്റാൻഡേർഡ് നിലനിർത്തുകയെന്നത് തന്നെയാണ്. അതുപോലെതന്നെ അത്തരം ആളുകൾ ആയിരിക്കും കൂടുതൽ വിമാനത്തിൽ ബിസിനസ് ക്ലാസുകളിലും മറ്റും യാത്ര ചെയ്യുന്നതെന്നും പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ആകർഷണീയത കൂടുതൽ ഉള്ള ആളുകൾ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതിന് പിന്നിലും ഒരു കാരണമുണ്ട്. ഒന്നാമത്തെ കാര്യം അവർക്ക് നല്ല ശമ്പളമുള്ള ജോലി ആയിരിക്കും ലഭിക്കുന്നത്. അതിനാൽ അവർക്ക് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ സാധിക്കും. രണ്ടാമത്തെ കാര്യം പലപ്പോഴും അവർ കമ്പനിയുടെ ആവശ്യങ്ങൾക്ക് വേണ്ടിയായിരിക്കും ഒരു യാത്ര നടത്തുന്നത്. അപ്പോൾ അവർക്ക് ബിസിനസ് ക്ലാസ്സിൽ തന്നെ ഒരു ടിക്കറ്റ് എടുത്തു കൊടുക്കുകയെന്നത് ആ കമ്പനിയുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ അവർ അങ്ങനെ യാത്ര ചെയ്യുന്നത്.
അതുപോലെതന്നെ ലോകത്തിൽ നടത്തിയിട്ടുള്ള ചില പഠനങ്ങൾ തെളിയിച്ചിട്ടുള്ളത് ഇന്റർവ്യൂന് പോകുന്ന സമയത്ത് മുഖത്ത് ഒരു കുരുവോ പാടോ ഉണ്ടെങ്കിൽ പകുതിയിലധികം ആളുകളും ആ ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെടാതെ പോകുമെന്നതാണ്. ഇത് ഒരു വസ്തുതയാണ്. ഇന്റർവ്യൂ ചെയ്യുന്ന ആളുടെ ശ്രദ്ധ മുഖത്തെ പാട്ടിലേക്ക് പോവുകയും അയാളിൽ ഒരു അസ്വസ്ഥത ഉണർത്തുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതിനാലാണ് ഇത്തരത്തിൽ ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ആൾ ഇന്റർവ്യൂ ജയിക്കാതെ പോകുന്നതെന്നും ഇത്തരത്തിൽ നടത്തിയിട്ടുള്ള പഠനങ്ങളിൽ പറയുന്നുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആളുകളുടെ കഴിവിന്റെ അടിസ്ഥാനത്തിൽ മികച്ച ജോലി നേടിയവർ നിരവധിയാണ്. കഴിവിലും വലുതല്ല സൗന്ദര്യമെന്നത് തന്നെയാണ് സത്യം.