നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുപാട് താളപിഴവുകൾ സംഭവിക്കാറുണ്ട്. അതിൽ ചിലത് നമ്മുടെ അശ്രദ്ധ മൂലമോ അല്ലെങ്കിൽ അറിഞ്ഞു കൊണ്ടു വരുത്തി വെക്കുന്നവയോ ആകാം. എന്നാൽ ഇത്തരം അശ്രദ്ധകൾ ചിലപ്പോൾ നമുക്ക് ജീവിതത്തിൽ ഒരിക്കലൂം മറക്കാൻ കഴിയാത്ത അനുഭവങ്ങൾ തന്നേക്കാം. ഒരു പക്ഷെ, ഇത്തരം കാര്യങ്ങൾ നമുക്ക് ജീവിതത്തിൽ തീരാ നഷ്ട്ടം സമ്മാനിച്ചേക്കാം. ഒരു വിഭാഗം ആളുകൾ ഉണ്ട്. ചില കാര്യങ്ങൾ ചെയ്യാൻ പാടില്ലാ എന്ന് മുമ്പിൽ എഴുതി വെച്ചിട്ടുണ്ടെകിലും അതൊന്നും വക വെക്കാതെ ഇങ്ങനെ ചെയ്‌താൽ എന്താ ഉണ്ടാവുക എന്ന് വിചാരിച്ചു കൊണ്ട് ചില അബദ്ധങ്ങൾ വരുത്തി വെക്കുന്നവർ. ഇത്തരം ആളുകളുടെ ചില എടുത്ത് ചാട്ടം മൂലം തകർക്കപ്പെട്ട ലക്ഷങ്ങൾ വില മതിപ്പുള്ള ചില അമൂല്യ കലാ സൃഷ്ടികളെയും ശില്പ്പങ്ങളെയും കുറിച്ചാണ് ഇവിടെ പറയുന്നത്. അത് എന്തൊക്കെയാണ് എന്ന് നോക്കാം.
നമ്മളിൽ ഭൂരിഭാഗം ആളുകളും പല മ്യൂസിയങ്ങളും സന്ദർശിച്ചവരാണ്. പ്രേത്യേകിച്ച് പുരാതനകാലത്ത് ആളുകൾ നിർമ്മിച്ച പല വസ്തുക്കളും ശില്പങ്ങളും ഇന്ന് പല മ്യൂസിയങ്ങളും സൂക്ഷിക്കുന്നുണ്ട്. അത് കാണാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തുന്നുമുണ്ട്. എന്നാൽ ഇത്തരം മ്യൂസിയങ്ങളിൽ സന്ദർശിക്കാനെത്തുന്ന ആളുകളുടെ എടുത്തു ചാട്ടം അവിടെയുള്ള പല വസ്തുക്കളും നശിക്കാനും കേടുപാടുകൾ സംഭവിക്കാനും കാരണമാകാറുണ്ട്. ഇത്തരത്തിൽ ഒരു സംഭവം പെൻസിൽവാലിയിലെ ക്ളോക്ക് മ്യൂസിയത്തിലുണ്ടായി. അതായത് ഒരു വൃദ്ധരായ ദമ്പതികൾ പെൻസിൽ വാലിയിലെ ഒരു ക്ളോക്ക് മ്യൂസിയം സന്ദർശിക്കാനായി എത്തി. അവിടെ അവർ ആകർഷണീയമായ രീതിയിൽ ഒരു ക്ളോക്ക് കണ്ടു. അത് അവർ ഫോട്ടോ എടുക്കുന്നതിനിടയിൽ പല തവണയായി സ്പർശിച്ചു കൊണ്ടിരുന്നു. എന്നാൽ അവർക്കു കാണത്തക്ക വിധം അതിനു മുന്നിൽ തന്നെ അത് സ്പർശിക്കാൻ പാടില്ലാ എന്ന് എഴുതി വെച്ചിരുന്നു. എന്നാൽ അതൊന്നും വക വെക്കാതെ അവർ ആ ക്ളോക്ക് അപർശിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് അവരുടെ കയ്യിൽ നിന്നും താഴെ വീഴുകയുണ്ടായി. പല തവണ എടുത്തു വെക്കുമ്പോഴും അത് വീണു കൊണ്ടേയിരുന്നു. അവരുടെ നിർഭാഗ്യം കൊണ്ട് സംഭവിച്ചതാകാം. ഇത് മ്യൂസിയത്തിന്റെ സിസി ടിവിയിൽ പതിയുകയും അവരത് അവരുടെ ട്വിറ്ററിൽ പങ്കു വെച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു. ” ഇത് കൊണ്ടൊക്കെയാണ് ചിലത് സ്പർശിക്കരുത് എന്ന് എഴുതി വെക്കുന്നത് എന്ന്.” ഇത്തരം സംഭവങ്ങൾ നിരന്തരം നടക്കുന്നുണ്ട്. നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ടു മാത്രം സംഭവിക്കുന്നതാണ് ഇതെല്ലാം. ഇത് പോലെ ഒരുപാട് അമൂല്യ വസ്തുക്കൾ നശിച്ചിട്ടുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.