ഒരുപാട് നിയമങ്ങളും അതോടൊപ്പം തന്നെ പല നിയന്ത്രണങ്ങളും നിലനിൽക്കുന്നോരു രാജ്യമാണ് ദക്ഷിണ കൊറിയയെന്നു പറയുന്നത്. പലപ്പോഴും അവിടെയുള്ള ഒരു വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള ചില നിയമങ്ങളോക്കെ അവിടെ ഉണ്ടാവാറുണ്ട്. അങ്ങനെയൊരു നിയമമാണ് മുടി വെട്ടുന്ന നിയമം. ദക്ഷിണ കൊറിയയിൽ ജീവിക്കുന്ന ഒരാൾക്ക് അവർക്കിഷ്ടപ്പെട്ട ഹെയർസ്റ്റൈൽ പിന്തുടരാനുള്ള അവകാശമില്ല. 28 ഹെയർസ്റ്റൈലുകൾ ആണ് ഇവിടെ ഉള്ളത്. അതിൽ ഇഷ്ടമുള്ളവോരെണ്ണം തിരഞ്ഞെടുക്കുകയും ചെയ്യാം. പുരുഷന്മാർക്കാണ് 28 ഹെയർസ്റ്റൈലുകൾ എങ്കിൽ സ്ത്രീകൾക്ക് ഇവിടെയുള്ളത് 17 ഹെയർസ്റ്റൈലുകലാണ്.
അത് എങ്ങനെയുള്ളതെന്ന് അവർക്കും തിരഞ്ഞെടുക്കാവുന്നതാണ്. അല്ലാതെ ഒരിക്കലും നമുക്ക് ഇഷ്ടമുള്ളോരു ഹെയർസ്റ്റൈൽ അവിടെ പിന്തുടരാൻ സാധിക്കുകയില്ല. വിവാഹം കഴിഞ്ഞ സ്ത്രീകൾ മുടി അല്പം കുറച്ചുള്ള ഹെയർസ്റ്റൈലുകളാണ് തിരഞ്ഞെടുക്കേണ്ടത്. വിവാഹത്തിന് മുൻപുള്ള പെൺകുട്ടികൾക്ക് നീളത്തിലുള്ള ഹെയർസ്റ്റൈലുകൾ തിരഞ്ഞെടുക്കുകയും ചെയ്യാവുന്നതാണ്.
ആരുടെയും ഇഷ്ടത്തിന് സ്വന്തമായോരു ഹെയർ സ്റ്റൈൽ തിരഞ്ഞെടുക്കുവാൻ സാധിക്കില്ല. അതിന് വളരെയധികം കർശനമായ നിയമങ്ങളാണ് അവിടെ നിലനിൽക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒക്കെ മുടി വളർത്താവുന്ന നീളത്തിന് അളവ് പോലും അവിടെ പറഞ്ഞിട്ടുണ്ട്. അതിനപ്പുറമായി ആരെങ്കിലും ചെയ്യുകയാണെങ്കിൽ വലിയതോതിൽ തന്നെ നിയമനടപടികൾ അവിടെ ഉണ്ടാവുകയും ചെയ്യും.
അതുപോലെ ദക്ഷിണ കൊറിയയിലേക്ക് കിം ജോങ് യാനിന്റെ ഹെയർസ്റ്റൈൽ ഒരിക്കലും ആരും അനുകരിക്കാനും പാടുള്ളതല്ല.. അങ്ങനെ ചെയ്യുകയാണെന്നുണ്ടെങ്കിൽ അതിനും വലിയ തോതിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പല രീതിയിലുള്ള ശിക്ഷയാണ് അതിനും ലഭിക്കുന്നത്.
ഒരുപാട് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഒരു സ്ഥലമാണ് ദക്ഷിണ കൊറിയയെന്നു പറയുന്നത്. ഇവിടുത്തെ പല നിയമങ്ങളും പലർക്കും അംഗീകരിക്കാൻ സാധിക്കാത്ത രീതിയിലുള്ളതാണ്. അവിടെയുള്ളവർക്ക് ഒരുപക്ഷേ ഇത് ശീലമായതുകൊണ്ട് തന്നെ അവരത് തുടർന്ന് പോവുകയാണ് ചെയ്യുന്നത്. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ഡെസ്ക്കും ബെഞ്ചും കൊണ്ടുവരണമെന്നതും അവിടുത്തെ നിയമമാണ്. കുട്ടികൾ പഠിക്കാൻ ഉപയോഗിക്കുന്ന ഡെസ്കും ബെഞ്ചും കുട്ടികൾ തന്നെയാണ് കൊണ്ടുവരേണ്ടത്. അതുപോലെ തന്നെ നിർബന്ധിതമായ സൈനിക സേവനങ്ങൾ അവിടെയുള്ളവർ ചെയ്യണമെന്നുള്ള ഒരു നിയമം കൂടി അവിടെ നിലനിൽക്കുന്നുണ്ട്. കർശനമായ നിയമം ആണ് അവിടെ നിലനിൽക്കുന്നത്. ഈ വിവരത്തെ കുറിച്ച് വിശദമായി തന്നെ അറിയാം.