പ്രണയം എന്ന് പറയുന്നത് പലപ്പോഴും പലർക്കും പല രീതിയിലാണ് തോന്നുന്നത്. സ്വന്തം പ്രായത്തിലുള്ളവരോട് പ്രണയം തോന്നുന്നവരും അതോടൊപ്പം സ്വന്തം പ്രായത്തേക്കാൾ മുതിർന്നവരോട് പ്രണയം തോന്നുന്നവരുമോക്കെ ധാരാളമുണ്ട്. പ്രണയത്തിന് അല്ലെങ്കിലും അതിർവരമ്പുകൾ ഒന്നുമില്ലല്ലോ. അന്യ നാടുകളിൽ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച ചില ക്രിക്കറ്റ് താരങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. അത്തരത്തിൽ ഉള്ള താരത്തിന്റെ പേര് പറയുകയാണെങ്കിൽ ഇർഫാൻ പത്താനാണ് ആദ്യമുള്ളത്. അദ്ദേഹം സ്വന്തം നാട്ടിൽ നിന്നല്ല വിവാഹം കഴിച്ചിരിക്കുന്നത്.
അന്യനാട്ടിൽ നിന്ന് വിവാഹം കഴിച്ച ക്രിക്കറ്റ് താരങ്ങളുടെ കൂട്ടത്തിൽ അദ്ദേഹത്തിൻറെ പേരുമുണ്ട്. ഒരു വിദേശവനിതയെ ആണ് അദ്ദേഹം തന്റെ ജീവിതസഖിയാക്കിയത്. ഇന്ത്യൻ ടെന്നിസ് പ്ലെയറായ സാനിയ മിർസ വിവാഹം കഴിച്ചിരിക്കുന്നത് പാകിസ്ഥാൻ ക്രിക്കറ്ററായ ഷോയിബ് മാലിക്കിനെയാണ്. ഓസ്ട്രേലിയൻ ക്രിക്കറ്ററായ ഗ്ലിമിനെ വിവാഹം കഴിക്കാൻ പോകുന്നത് ഇന്ത്യക്കാരിയായ വിനി രാമൻ എന്ന ഒരു പെൺകുട്ടിയാണ്. അടുത്തതായി പറയാൻ പോകുന്നത് ഹാർദിക്ക് പണ്ഡിയെ പറ്റിയാണ്. ഹാർദിക്ക് വിവാഹം കഴിച്ചതും സ്വന്തം നാട്ടിൽ നിന്നുമല്ല. അന്യനാട്ടിലുള്ള ഒരു പെൺകുട്ടിയെ തന്നെയാണ് തന്റെ ജീവിതസഖിയാക്കിയത്. അടുത്ത ഒരാളുടെ പേര് പറയുകയാണെങ്കിൽ അത് ശിഖാർ ധവാനാണ്. ശിഖാർ ധവാനും മറ്റൊരു നാട്ടിൽ നിന്നുള്ള പെൺകുട്ടിയാണ് തന്റെ ജീവിതസഖിയാക്കിയിരിക്കുന്നത്. അടുത്തത് ക്രിക്കറ്റ് പ്രേമികളുടെ ആവേശമായ യുവരാജ് സിംഗ് ആണ്.
യുവരാജ് സിംഗിന്റെ ജീവിതസഖിയും സ്വന്തം നാട്ടുകാരിയല്ല, അന്യനാട്ടിൽ നിന്നുള്ള ഒരു പെൺകുട്ടിയെ തന്നെയാണ് ഇദ്ദേഹവും തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എല്ലാവരും അന്യനാടുകളിൽ നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നതെങ്കിലും ഇവരുടെ ജീവിതം വളരെ മനോഹരമായാണ് മുന്നോട്ട് പോകുന്നത് ആയാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. പ്രണയം എന്നതിന് യാതൊരു വിധത്തിലുമുള്ള പരിമിതികളില്ലെന്നതാണ് നമ്മുക്ക് മനസിലാക്കാൻ കഴിയുന്നത്. നാടോ വീടോ ഭാഷയോ ഒന്നും അതിന് പരിമിതി അല്ല. വിവാഹത്തിന് ശേഷം എങ്ങനെ ജീവിക്കുന്നുവെന്നതിലാണ് കാര്യം. പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയ്ക്കും ഒരുമിച്ചു ജീവിക്കുന്നതിനുള്ള നിയമം എല്ലാ നാട്ടിലും അനുവദിക്കുന്നുണ്ട്. പിന്നീട് അവരുടെ ജീവിതം എങ്ങനെ മുൻപോട്ടു പോകുന്നുവെന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.
നമ്മുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകുന്നവർക്കൊപ്പം ആണ് നമ്മൾ ഉണ്ടാവേണ്ടത്. സന്തോഷമുണ്ട് ജീവിതത്തിലെങ്കിൽ ഒരു കാര്യവും ചിന്തിക്കേണ്ട ആവശ്യമില്ല. പാതിയുടെ നാടോ വീടോ ഭാഷയോ ഒന്നും നമ്മുടെ ഉള്ളിലുള്ള പ്രണയത്തിൽ നിന്നും നമ്മെ അകറ്റുവാനുള്ളതല്ല. പ്രണയമെന്നത് ആർക്കുമാരോടും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന ഒരു വികാരമാണ്. ഒരു നിമിഷം മാത്രം മതി ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നാൻ. ഒരാളോട് പ്രണയം ഉണ്ടാകുന്നത് രാജ്യത്തിന്റെ പേരിലല്ല. ക്രിക്കറ്റ് താരങ്ങൾ മാത്രമല്ല എല്ലാ മേഖലയിലും ഉള്ളവർ ഇങ്ങനെ വിവാഹം കഴിച്ചിട്ടുണ്ട്. സിനിമ, രാഷ്ട്രീയം, അങ്ങനെ പലമേഖലയിലും ഇത് കാണാൻ കഴിയും.