നമ്മുടെ ഈ ലോകം ദിനംപ്രതി ഓരോ അത്ഭുതങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരിക്കുകയാണ്. ടെക്നോളജിയുടെ അതിവേഗതയിലുള്ള ഈ വ്യാപനവും പുരോഗതിയും ഒരുപാട് വിചിത്രമായ കാര്യങ്ങൾ ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കാൻ ആളുകൾക്ക് സാധിക്കുന്നുണ്ട്. ചിലതുകാണുമ്പോൾ കണ്ണിനു പോലും വിശ്വസിക്കാൻ കഴിയില്ല. മാനം മുട്ടെ ഉയർന്നു നിൽക്കുന്ന ഭീമൻ കെട്ടിടങ്ങളും നീണ്ടു നിൽക്കുന്ന തുരങ്കങ്ങളും മാറ്റമില്ലാതെ കിടക്കുന്ന ബ്രിഡ്ജുകളും എല്ലാം അതിനുദാഹരണം. ഇത്തരത്തിലെ വലിയ കെട്ടിടങ്ങളൊക്കെ നിർമ്മിക്കുന്ന ആളുകളെയും അതിനു പിന്നിൽ പ്രവർത്തിക്കുന്ന ആളുകളുടെ ബുദ്ധിയെയും കാര്യമായി നമിക്കേണ്ടതുണ്ട്. ഇത്തരത്തിൽ വെള്ളത്തിനടിയിൽ നിന്നും പണിതുയർത്ത നല്ല വലിപ്പമുള്ള ചില വസ്തുക്കളെ കുറിച്ചാണ് ഇവിടെ പാരായണ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.
നോർവ്വേ തീരദേശ ഹൈവേകൾ. നോർവ്വേയിലുള്ള തീരദേശ ഹൈവേയുടെ പേരാണ് ഇ39.1100 കിലോമീറ്ററോളം നീളത്തിൽ നീണ്ടു നിവർന്നു കിടക്കുന്ന ഹൈവേയാണ് നോർവ്വേ തീരദേശ ഹൈവേ. ഇത്രയും നീളം കൂടിയ ഹൈവേയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഈ ഒരു ഹൈവേ കടന്നുപോകാൻ ഏകദേശം 21 മണിക്കൂറോളം സമയമെടുക്കും എന്നാണ് പറയുന്നത്. ഈ ഹൈവേ കടന്നു പോകുന്നത് ആറു രാജ്യങ്ങളിലൂടെയും അൻപത് മുനിസിപ്പാലിറ്റികളിലൂടെയുമാണ്. എന്നാൽ കൂടുതൽ കാര്യക്ഷമമായി കാര്യങ്ങൾ നടക്കാൻ വേണ്ടി നോർറീജ്യണൽ ഗവണ്മെന്റ് ബോട്ടുകൾ പോലെയുള്ള ചില സംവിധാനങ്ങൾ ഉപയോഗിക്കുന്നു. കൂടാതെ ഇടയ്ക്ക് പാലങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികളും ഇവർ കൊണ്ട് വരുന്നു.
ഇതുപോലെയുള്ള ലോകത്തിലെ അത്ഭുതപ്പെടുന്നു മറ്റു നിർമ്മിതികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.