ആമസോൺ കാടുകളെന്ന് പറയുന്നത് വളരെയധികം അപകടം നിറഞ്ഞ സ്ഥലങ്ങളാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഒറ്റയ്ക്ക് ആമസോൺ വനം സന്ദർശിക്കാൻ പോകാൻ തീരുമാനിച്ചാൽ അതിനർത്ഥം നമ്മൾ മരണത്തെ വിലയ്ക്കുവാങ്ങിയെന്ന് തന്നെയാണ്. ഇപ്പോൾ ആമസോൺ വനത്തെ കുറിച്ച് നമുക്കറിയാത്ത ചില കാര്യങ്ങൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആമസോൺ വനത്തിൽ നാനൂറിലധികം ഇനങ്ങളിലുള്ള ജീവികളാണ് ഉള്ളത്.അവയിൽ പലതും അപകടകാരികളായിയുള്ളവയാണ് എന്നാണ് അറിയുന്നത്. നാനൂറിലധികം ഇനങ്ങളിലുള്ള ജീവികൾ ഉള്ള ആമസോൺ വനത്തിൽ ചില ആദിവാസികളും താമസിക്കുന്നുണ്ട്. നിരവധി ഗോത്രങ്ങളിലുള്ളവരാണ് ഇവർ. മൃഗങ്ങളെക്കാളെല്ലാം അപകടകാരികളാണ് ഇവർ എന്നാണ് അറിയാൻ സാധിക്കുന്നത്.
ആമസോൺ കാടിനകത്താണ് ലോകത്തിലെ ഏറ്റവും കൂടുതൽ വ്യത്യസ്തങ്ങളായ മരങ്ങളും സസ്യങ്ങളും ഒക്കെ നിലനിൽക്കുന്നത്. ഇവിടെയുള്ള സസ്യങ്ങളിലും അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ഒന്നു തൊട്ടാൽ പോലും മരണം സംഭവിക്കുന്ന ചില മരങ്ങൾ ഇവിടെയുണ്ട്. അത്തരം നിരവധി മരങ്ങൾ ആണ് ഇവിടെ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. അതുപോലെതന്നെ സൂര്യപ്രകാശം പോലും ആമസോൺ വനങ്ങൾക്ക് ഉള്ളിലേക്ക് കടന്നു വരില്ല. അത്രത്തോളം ഇരുട്ടാണ് ഇതിനുള്ളിൽ മുഴുവൻ..
ഇനി ഇവിടെയുള്ള ചില ഗോത്രവർഗക്കാരെ കുറിച്ച് പറയുകയാണെങ്കിൽ അവർ ഇതുവരെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്നവരാണ്. ഇപ്പോഴും അവർ ശിലായുഗ സംസ്കാരത്തിൽ തന്നെയാണ് ജീവിക്കുന്നതെന്ന് പറഞ്ഞാലും തെറ്റില്ല. അത്തരത്തിലുള്ള ഒരു ജീവിതരീതിയാണ് അവർക്ക് നിലവിലുള്ളത്. ഇപ്പോഴും മൊബൈൽഫോൺ നിലവിൽ വന്നതിനെക്കുറിച്ചോ അല്ലെങ്കിൽ വാഹനങ്ങൾ എങ്ങനെയാണ് ഓടുന്നത് എന്നതിനെ കുറിച്ചോ ഒന്നും തന്നെ ഇവർക്കറിയില്ല. ഇതിനെപറ്റിയൊന്നും ഇവർ ഇപ്പോഴും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇവരുടെ മറ്റൊരു പ്രത്യേകത ഇവരിലൊരാൾ മരിക്കുകയാണെങ്കിൽ മൃതദേഹം ചുടുകയാണ് ഇവർ ചെയ്യുക. അതിനുശേഷം അതിന്റെ ചാരം ഒന്നെങ്കിൽ ഭക്ഷിക്കും, അല്ലെങ്കിൽ സൂപ്പ് വച്ച് കുടിക്കും. ഇങ്ങനെയൊരു ആചാരം കൂടി ഇവരുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്.
ലോകത്തിൽ വച്ച് തന്നെ ഏറ്റവും ചൂടുള്ള നദി ഒഴുകുന്നത് ആമസോണിൽ തന്നെയാണ്.. ആമസോൺ കാടുകൾക്ക് ഇടയിലുള്ള ഒരു ചെറിയ തടാകമാണ് ഇത്. എന്തുകൊണ്ടാണ് ഇവിടെ വെള്ളത്തിന് ചൂടുള്ളതെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പലരും പറയുന്നത് ചില തെർമൽ എനർജികളുടെ പ്രഭാവം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ്. ഒരുപാട് ദുരൂഹതകൾ നിറഞ്ഞുനിൽക്കുന്ന ഒന്നുതന്നെയാണ് ആമസോൺ കാടുകൾ.