നമ്മുടെയൊക്കെ ജീവിതത്തിൽ ഒരു തവണയെങ്കിലും ഭാഗ്യം തേടിയെത്തിയിട്ടുണ്ടാകും അല്ലെ. ഇനി ഒരു ഭാഗ്യവും ഇല്ലാത്തയാളാണ് എന്ന് സ്വയം മുദ്ര കുത്തുമ്പോൾ നിങ്ങൾ നിങ്ങളിലേക്ക് തന്നെ നോക്കുക. ഒരു പ്രശ്നവും കൂടാതെ പൂർണ്ണ ആരോഗ്യാവൻമാരായി ഈ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞതും നിങ്ങളുടെ പ്രിയപ്പെട്ടവരെ കാണാൻ കഴിഞ്ഞതിലുമുപരി എന്ത് ഭാഗ്യമാണ് നിങ്ങൾക്ക് ലഭിക്കാനുള്ളത്. എത്രയാളുകൾ കാഴ്ച്ചയില്ലാതെ, സംസാര ശേഷിയും കേൾവി ശേഷിയൊന്നും ഇല്ലാതെ ജനിക്കുന്നു. അവരിലേക്ക് നോക്കുമ്പോൾ നമ്മുടെയൊക്കെ ഈ കുഞ്ഞു ഈവിധം നമുക്ക് ദൈവം തന്ന വലിയൊരു ഭാഗ്യം തന്നെയല്ലേ. എങ്കിലും,നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? വലിയ വലിയ അപകടങ്ങളിൽ പെട്ട് ഈവിധം അവസാനിച്ചു എന്ന് കരുതിയിടത്തു നിന്നും മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുമ്പോഴുണ്ടാകുന്ന ആ ഒരു നിമിഷം ദൈവം ചിലപ്പോൾ നമുക്ക് ഏറ്റവും അടുത്തായിരിക്കും. അതിനെ ഭാഗ്യം എന്നതിനപ്പുറം മറ്റെന്തെങ്കിലും വിളിക്കേണ്ടി വരും. ഒട്ടേറെ വാഹനാപകടങ്ങളിൽ നിന്നും രക്ഷപ്പെട്ട ഒത്തിരിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഭാഗ്യം കടാക്ഷിച്ച ചിലയാളുകൾ പരിചയപ്പെടാം.
ഈ കാലത്ത് നമ്മുടെ ഒരു മൊബൈൽഫോൺ അല്ലെങ്കിൽ സ്മാർട്ട്ഫോൺ നഷ്ട്ടമാവുക എന്നത് ഏതൊരാൾക്കും സഹിക്കാൻ കഴിയാത്ത ഒരു കാര്യമാണ്. അതും അറിഞ്ഞു കൊണ്ട് സ്മാർട്ട്ഫോൺ നഷ്ട്ടപ്പെടുത്തിയാൽ പിന്നെ എത്ര നിലവിളിച്ചിട്ടെന്തു കാര്യം. എന്നാൽ അതിവേഗത്തിൽ റോളർ കോസ്റ്ററിൽ പോകൂന്നതിനിടയ്ക്കു സ്മാർട്ട് ഫോൺ ഉപയോഗിച്ചാലുണ്ടാകുന്ന ഫലം എന്തായിരിക്കും. അതും നല്ലവിലപിടിപ്പുള്ള ഫോണും കൂടി ആയാൽ പറയുകയേ വേണ്ട. അതും മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ പോകുന്ന റോളർ കോസ്റ്റർ ആണെങ്കിൽ പറയുകയേ വേണ്ട. 2019 സ്പെയിനിലെ പോട്ട് അവഞ്ചുറയിൽ അമ്പാലയിലെ ഒരു റോളർ കോസ്റ്ററി ഇത്തരമൊരു സംഭവമുണ്ടായി. അതായത്, റോളർ കോസ്റ്റർ അതിവേഗത്തിൽ പോകുന്നതിനിടയ്ക്ക് ഒരാൾ മൊബൈൽ ഫോൺ ഉപയോഗിച്ചു. അതും ഐഫോൺ എക്സ്. പെട്ടെന്ന് അയാളുടെ കയ്യിൽ നിന്നും ആ മൊബൈൽഫോൺ തെറിച്ചു പോയി. ഭാഗ്യത്തിന് അയാളുടെ പിറകിൽ ഇരുന്നിരുന്ന ആൾ അത് പിടിച്ചു. ഭാഗ്യം കൊണ്ട് മാത്രമാണ് ആ ഫോൺ കിട്ടിയത്. ഇങ്ങനെ ഫോൺ ഉപയോഗിക്കാൻ കാണിച്ച അയാളുടെ ധൈര്യം സമ്മതിക്കണം.
ഇത്പോലെ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഒത്തിരി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവ എന്തൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.