ലോകത്ത് പലരും ഉറക്കമില്ലായ്മയെക്കുറിച്ച് പലപ്പോഴും പരാതിപ്പെടുന്നു. എന്നാൽ ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് ആളുകൾക്ക് എപ്പോൾ വേണമെങ്കിലും ഉറക്കം വരുന്ന സ്ഥലത്തെ കുറിച്ചാണ്. ഇരിക്കുമ്പോഴും സംസാരിക്കുമ്പോഴും നടക്കുമ്പോഴും ഇവിടെ ആളുകൾ ഉറങ്ങുന്നു.
കസാക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഈ സവിശേഷ ഗ്രാമത്തിന്റെ പേര് കാലാച്ചി എന്നാണ്. ആളുകൾ ഒന്നോ രണ്ടോ ദിവസമല്ല മറിച്ച് ആഴ്ചകളോളം ഉറങ്ങുന്നു. ഇതാണ് ഈ ഗ്രാമം ‘സ്ലീപ്പി ഹോളോ’ ഗ്രാമം എന്നറിയപ്പെടാൻ കാരണം. ഇവിടെ ഇവിടെ കൂടുതൽ ആളുകളും ഉറങ്ങുന്നതായി കാണാം. കൂടുതൽ സമയം ഉറങ്ങുന്ന ഈ ശീലം കാരണം ഈ ഗ്രാമവാസികൾ പലതരത്തിലുള്ള ഗവേഷണങ്ങൾക്കും വിധേയരായിട്ടുണ്ട്. ഈ ഗ്രാമത്തിലെ ജനങ്ങൾ എപ്പോൾ വേണമെങ്കിലും വീട്ടിലോ ഓഫീസിലോ അല്ലെങ്കിൽ അവരുടെ ജോലിസ്ഥലത്ത് ഉറങ്ങും. റോഡിലൂടെ നടക്കുമ്പോൾ പോലും ആളുകൾ ഉറങ്ങുന്നു. ഈ ഉറക്കം ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ഒന്നാണ്. എഴുന്നേറ്റു കഴിഞ്ഞാൽ ഒന്നും ഓർക്കുന്നില്ല എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.
യഥാർത്ഥത്തിൽ ഇവിടുത്തെ ജനങ്ങൾ ഉറക്കം എന്ന വിചിത്രമായ പ്രശ്നത്താൽ ബുദ്ധിമുട്ടുകയാണ്. ഈ രോഗം കാരണം അവർ അറിയാതെ പലയിടത്തും ഉറങ്ങി പോകുന്നു. ഉറങ്ങിക്കഴിഞ്ഞാൽ എഴുന്നേൽക്കുമോ എന്നറിയില്ല എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. കലാച്ചി ഗ്രാമത്തിലെ ആകെ ജനസംഖ്യ 810 ആളുകള്‍ മാത്രമാണ്. അതിൽ 25 ശതമാനം അതായത് 200 പേർ ഈ ഗുരുതരമായ പ്രശ്‌നം അനുഭവിക്കുന്നു.
ശാസ്ത്രജ്ഞർ ഈ രോഗത്തെക്കുറിച്ച് പഠിച്ചതിന് ശേഷം ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ പുറത്തുവിട്ടിരിക്കുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഈ ഗ്രാമത്തിൽ കാർബൺ മോണോക്സൈഡിന്റെയും ഹൈഡ്രോകാർബണിന്റെയും അളവ് വളരെ കൂടുതലാണ്. അതിനാൽ ആളുകൾക്ക് ആവശ്യമുള്ളത്ര ഓക്സിജൻ ലഭിക്കുന്നില്ല. ഓക്സിജൻ അഭാവം കാരണം ആളുകൾ തളർന്നു വീഴുന്നു. എന്നിരുന്നാലും റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ ഈ ഗ്രാമത്തിലെ ആളുകൾക്ക് അത്തരമൊരു പ്രശ്നം നേരിടേണ്ടിവരില്ല. നിലവിൽ 120 കുടുംബങ്ങൾ കലാച്ചിയിൽ താമസിക്കുന്നുണ്ട്. എന്നാൽ അവർ ഇപ്പോൾ സാധാരണ ആളുകളെ പോലെ ഉറങ്ങുന്ന വരാണ്. അസ്വാഭാവികമായ ഒരു പ്രശ്നങ്ങളും അവർ ഇപ്പോൾ നേരിടുന്നില്ല.