ആളുകള്‍ക്ക് അവര്‍ പോലും മനസിലാകാത്ത രീതിയില്‍ ചില സമയങ്ങളില്‍ നിസ്സാരമായ തെറ്റുകള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ അത് മറ്റുള്ളവരില്‍ ചിരിയുളവാക്കുന്ന സംഭവങ്ങളായിരിക്കാം എന്നാല്‍ അത്തരം തെറ്റുകള്‍ ക്യാമറയില്‍ പതിഞ്ഞലോ ?. പിന്നെ ഒന്നും നോക്കണ്ട അത് വൈറലാകാന്‍ അധികം സമയമൊന്നും വേണ്ട അല്ലെ.? ആളുകള്‍ക്ക് പറ്റിയ ചില മണ്ടത്തരങ്ങളാണ് ഞങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നത്.
കാറും സ്ത്രീയും തമ്മിലുള്ള യഥാര്‍ത്ഥ പ്രണയം
ഒരു സ്ത്രീ തന്റെ കാറില്‍ പെട്രോള്‍ അടിക്കാനായി ശ്രമിക്കുമ്പോള്‍ അറിയാതെ പെട്രോള്‍ കാറിന് പുറത്ത് വീഴുന്നു.
പോയവര്‍ ഒരിക്കലും മടങ്ങി വരില്ല
ചിത്രത്തില്‍ കാണുന്നത് ഒരു നിരപ്പായ പ്രദേശത്ത്. ഒരു വാഹനം സഞ്ചരിച്ചതായി ടയറിന്റെ അടയാളം കാണുന്നു. ആ ടയറിന്റെ അടയാളം അവസാനിക്കുന്നത് വെള്ളം കെട്ടികിടക്കുന്ന ഒരു കുളം പോലുള്ള സ്ഥലത്തും.
ഞാൻ ചെയ്തത് ശേരിയല്ലേ..?
ഒരു വ്യക്തി തന്റെ വാഹനം മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോക്കുന്നതിന് വേണ്ടി വേറെ ഒരു വാഹനത്തില്‍ കയറ്റി ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിച്ചിരിക്കുന്നു. ശേഷം ബെല്‍റ്റിന്റെ ഒരറ്റം വാഹനം കയറ്റി കൊണ്ട് പോകുന്നതിന് വേണ്ടി വാഹനത്തിന്റെ ടയറില്‍ കെട്ടിയിരിക്കുന്നു.
ഇന്ന് ഞാന്‍ ഒരു പാഠം പഠിച്ചു.
ഒരു യുവതി തന്റെ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനായി ഒരു ചാര്‍ജര്‍ കേബിള്‍ വാങ്ങി. ചാര്‍ജര്‍ കേബിള്‍ പുറത്തെടുക്കാനായി ചാര്‍ജര്‍ കേബിള്‍ പായ്ക്ക് ചെയ്തിരിക്കുന്ന പാക്കറ്റ് ഒരു കത്രിക ഉപയോഗിച്ച് മുറിച്ചപ്പോള്‍ ചാര്‍ജര്‍ കാബിളിന്റെ ഒരറ്റം മുറിഞ്ഞു.
ഇത് എങ്ങനെ കൊണ്ടുപോകുമെന്ന് എനിക്ക് മനസിലാകുന്നില്ല
ഒരു സ്ത്രീ തന്റെ കാറില്‍ ഒരു വലിയ നീളത്തിലുള്ള പെട്ടി കാറിന്റെ ഡിക്കിയില്‍ ഇട്ടുകൊണ്ട് പോകാന്‍ ശ്രമിക്കുന്നു.
മഞ്ഞില്‍ കുളിച്ച കാര്‍
യൂറോപ്പിലെ വിന്റർ സമയത്ത് കാറിന്റെ സണ്‍റൂഫ് ഓപ്പണ്‍ ചെയ്യുന്ന ബട്ടണ്‍ അറിയാതെ അമര്‍ത്തിയപ്പോള്‍ വാഹനത്തിന് മുകളിലുണ്ടായിരുന്ന ഐസ് കട്ടകള്‍ വാഹനത്തിന്റെ ഉള്ളിലേക്ക് വീണു.