ജീവിതത്തിൽ ഭാഗ്യം കടാക്ഷിച്ചിട്ടുള്ള നിരവധി ആളുകൾ ഉണ്ടായിരിക്കും. വളരെയധികം അപകടം നിറഞ്ഞ കാലഘട്ടങ്ങളിൽ നിന്നും തിരികെ വരുമ്പോഴാണ് ഒരു വ്യക്തിയെ നമ്മൾ ഭാഗ്യവാനെന്ന് വിളിക്കുന്നത്. അല്ലെങ്കിൽ വലിയ അപകടങ്ങളിൽ നിന്നും തിരികെ വന്ന ചില ആളുകളെയും വിളിക്കും. അത്തരത്തിൽ ഭാഗ്യം കടാക്ഷിച്ചു ചില ആളുകളെ കുറിച്ചാണ് പറയാൻ പോകുന്നത്.
ഇവിടെ ചീറിപ്പാഞ്ഞു വരുന്നൊരു വാഹനമാണ് കാണാൻ സാധിക്കുന്നത്. ഈ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതു പോലെയാണ് വരുന്നത്. ആ സമയത്ത് പെട്ടെന്ന് തന്നെ ഇതൊരു മണൽതിട്ടയിൽ ഇടിച്ചുനിൽക്കുകയാണ്. ഒരുപക്ഷേ അവിടെ ആ മണൽ ഉണ്ടായിരുന്നില്ലങ്കിൽ തീർച്ചയായും സംഭവിക്കാൻ പോകുന്നത് വലിയൊരു അപകടമായിരിക്കും എന്ന് നമുക്ക് ഉറപ്പാണ്. വാഹനത്തിലിരുന്ന എല്ലാവർക്കും വലിയതോതിൽ തന്നെ ഭാഗ്യമുണ്ടെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
വിദേശരാജ്യങ്ങളിൽ പലപ്പോഴും ശ്രദ്ധ നേടുന്ന ഒന്നാണ് റേസിംഗ് മത്സരങ്ങളെന്ന് പറയുന്നത്. കാർ റേസിംഗ്, ബൈക്ക് റേസിംഗ് എല്ലാം ഉൾപ്പെടുത്താറുണ്ട്. അത്തരത്തിലൊരു റെസിങ് മത്സരമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. പാഞ്ഞുവരുന്ന വാഹനത്തിന്റെ മുന്നിലേക്ക് ഒരു മൃഗം കയറി വരുന്നതും കാണാം. ആ മൃഗത്തിന് യാതൊരു വിധത്തിലുള്ള അപകടങ്ങളും സംഭവിക്കാതെയാണ് ആ വാഹനം ആ മൃഗത്തെ കടന്നുപോകുന്നത്. തീർച്ചയായും ആ മൃഗം ഒരു ഭാഗ്യവാനായ ജീവിയായിരുന്നു എന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
മലയോര സ്ഥലങ്ങളിലൊക്കെ വളരെ പെട്ടെന്ന് ഉരുൾപൊട്ടലിന് സാധ്യതയുണ്ട്. അത് നമുക്ക് അറിയാവുന്നതാണ്. ആ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന വാഹനങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിൽ ഇവിടെ ഒരു വ്യക്തി ഒരു മലമ്പ്രദേശത്ത് കൂടെ വാഹനം ഓടിച്ചു കൊണ്ട് വരുന്ന കാഴ്ചയാണ് കാണുന്നത്. അദ്ദേഹം അവിടെ നിന്നും മാറുന്ന നിമിഷം തന്നെ ഒരു വലിയ മല കഷണങ്ങളായി ചിതറി താഴേക്ക് പതിക്കുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്. കുറച്ച് സമയത്ത് വ്യത്യാസത്തിലാണ് അദ്ദേഹത്തിന് ജീവൻ തിരിച്ചു കിട്ടിയത്. അദ്ദേഹം കുറച്ചു കൂടി താമസിച്ചു പോയിരുന്നുവെങ്കിൽ ഒരുപക്ഷേ ഉരുൾപൊട്ടലിൽ അദ്ദേഹവും അദ്ദേഹത്തിന്റെ വാഹനവും പൂർണ്ണമായും നശിച്ചു പോകുമെന്ന് ഈ ദൃശ്യം കാണുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും. ലോട്ടറി അടിക്കുക എന്ന് പറയുന്നതല്ല യഥാർത്ഥത്തിൽ ഭാഗ്യമെന്നു പറയുന്നത്.