ഭാഗ്യം എന്നത് നമ്മള്‍ വിചാരിക്കാത്ത സമയത്ത് വല്ലതും ലഭിക്കുന്നതോ വലിയ പ്രതിസന്ധികളെ മാറി കടക്കുന്നതോ എന്തുമാകാം. നമ്മള്‍ പലര്‍ക്കും ലോട്ടറിയടിച്ചതോ അല്ലെങ്കില്‍ വലിയ വിലപിടിപ്പുള്ള എന്തെങ്കിലും ലഭിക്കുകയോ ചെയ്‌താല്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ഭാഗ്യവതിയാണ് എന്ന് നാം പറയാറുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ഭാഗ്യം എന്ന് പറയുന്നത് വലിയ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുക , ജീവന്‍ തിരിച്ചു കിട്ടുക എന്നൊക്കെയാണ്. അത്തരത്തില്‍ ഭാഗ്യം കൊണ്ട് മാത്രം വലിയ അപകടങ്ങളില്‍ നിന്നും ജീവന്‍ നഷ്ട്ടപ്പെടാതെ രക്ഷപ്പെട്ട ഒത്തിരിയാളുകള്‍ ഉണ്ട്. അവര്‍ ആരൊക്കെയാണ് എന്ന് നോക്കാം.
ഡാനി ബ്ലേച്ചും തോമസും . 1980ല്‍ ഡാനി ബ്ലേച്ചും സുഹൃത്തും കൂടി ഒരു യാത്ര പുറപ്പെട്ടു. കാടുകള്‍ താണ്ടിയായിരുന്നു യാത്ര. ഒരുപാട് സാഹസികതകളും തടസ്സങ്ങളും അതിജീവിച്ചായിരുന്നു ഈ യാത്ര. അങ്ങനെ അവര്‍ വിശ്രമിക്കാനായി ഒരു അഗ്നിപര്‍വ്വതം അടുത്തുള്ള ഒരു സ്ഥലമാണ് തിരഞ്ഞെടുത്തത്. എന്നാല്‍ അവിടെ അടുത്തെങ്ങും അന്ഗ്നിപര്‍വ്വത സ്ഫോടനഗല്‍ നടന്നിട്ടില്ല എന്നാണ്പറയപ്പെടുന്നത്. എന്നാല്‍, ഇവര്‍ രണ്ട് പേരും വലിയൊരു ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അഗ്നി പര്‍വ്വതത്തില്‍ നിന്നുണ്ടായ ഒരു സ്ഫോടനമായിരുന്നു അത്. ബ്ലേച്ചും തോമസും അവിടെ നിന്നും എഴുന്നേറ്റ് ഓടി. ബ്ലേച്ച് ഒരു പരിക്കുകളും കൂടാതെ രക്ഷപ്പെട്ടു. പിറകിലേക്ക് നോക്കിയപ്പോള്‍ തോമസ് അവിടെ വീണിരിക്കുന്നു. കാണാന്‍ കഴിയുന്നില്ല. അങ്ങനെ സ്ഫോടനം ഒന്ന് ശാന്തമായതിനു ശേഷം ബ്ലേച്ച് അവിടേക്ക് പോയി നോക്കി. തോമസ് മരിച്ചു എന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഒരു കൈ മാത്രം പുറത്തേക്ക് വരുന്നതായി കണ്ട. ബ്ലേച്ച് അങ്ങോട്ടേക്ക് വേഗം ഓടിച്ചെന്നു. ഒരല്‍പം ജീവന്‍ കൂടി ബാക്കിയുണ്ടായിരുന്നു. ബ്ലെച്ചും അവിടെ ഉണ്ടായിരുന്ന മറ്റു വിനോദ സഞ്ചാരികളും കൂടി ചേര്‍ന്ന് ഉടനെ തോമസിനെ ആശുപത്രിയില്‍ എത്തിച്ചു അടിയന്തിര ചികിത്സ നല്‍കി. അങ്ങനെ ഭാഗ്യം കൊണ്ട് മാത്രം അവര്‍ രണ്ടുപേരുംരക്ഷപ്പെട്ടു.
ഇതുപോലെയുള്ള ഭാഗ്യം തുണച്ച മറ്റു വ്യക്തികളെ കുറിച്ചറിയാന്‍ താഴെയുള്ള വീഡിയോ കാണുക.