നമ്മുടെയൊക്കെ ജീവിതത്തിൽ ” പണി പാളിപ്പോയി” എന്ന് തോന്നുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകുമല്ലോ. ചിലർ അറിഞ്ഞു കൊണ്ട് അകപ്പെടുകയും ചിലരാകട്ടെ അറിയാതെ പെട്ടുപ്പോവുകയും ചെയ്യുന്ന സംഭവങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടാകും. ഒരാൾ കഷ്ട്ടപെട്ടു ജയിൽ ചാടാൻ ശ്രമിക്കുമ്പോൾ ചുമരിനുള്ളിൽ കുടുങ്ങി പോയാൽ പിന്നെ അയാളുടെ അവസ്ഥ എന്തായിരിക്കും. ഹോ! ചിന്തിക്കാനേ കഴിയുന്നില്ല അല്ലെ? എന്നാൽ അത്തരത്തിലുള്ള സംഭവങ്ങൾ പല ആളുകളുടെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകും. അത്തരത്തിൽ ചില സ്ഥലങ്ങളിൽ കുടുങ്ങിപ്പോയ കുറച്ചാളുകളെ നമുക്ക് പരിചയപ്പെടാം.
ക്യാഷ് മെഷീനിൽ ഒരാൾ കുടുങ്ങിയാൽ എന്ത് സംഭവിക്കും. എന്താണ് സംഭവം എന്ന് നോക്കാം. ഇത് നടന്നത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ടെക്സാസിലാണ്. ഒരു മനുഷ്യൻ എങ്ങനെയായിരിക്കും ക്യാഷ് മെഷീനിൽ കുടുങ്ങി പോയിട്ടുണ്ടാവുക? അതായത് ബാങ്ക് ഓഫ് അമേരിക്കയുടെ റൂമിന്റെ ലോക്കറിന് ചെറിയ ഒരു കേടുപാട് ഉണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി വന്ന ആളാണ് റൂമിൽ അകപ്പെട്ടത്. പെട്ട് പോയി എന്ന് പറയാലോ, അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ആണെങ്കിൽ അയാൾ വന്ന ട്രക്കിൽ വെച്ച് മറന്നു പോവുകയും ചെയ്തു. അയാൾ ശെരിക്കും അകപ്പെട്ടു. എന്ത് ചെയ്യണമെന്ന് അറിയാതെ നിസ്സാഹയനായി നിൽക്കുന്ന സമയത്താണ് അയാൾക്ക് ഒരു ബുദ്ധി തോന്നിയത്. അയാൾ ഒരു വെള്ള പേപ്പറിൽ ഇങ്ങനെ എഴുതി” താൻ ഇവിടെ അകപ്പെട്ടിരിക്കുകയാണ് എന്നും തന്നെ സഹായിക്കണമെന്നും താഴെ ബോസിന്റെ നമ്പറും കൊടുത്ത് എങ്ങനെങ്കിലും ബോസുമായി ബന്ധപ്പെടണമെന്നും” . എന്നിട്ട് ആ എഴുത്ത് അദ്ദേഹം മെഷീനിൽ ഇടുകയും ചെയ്തു. തുടർന്ന് അദ്ദേഹം രക്ഷപ്പെട്ടു എന്നും പറയപ്പെടുന്നു. അദ്ദേഹം ഉചിതമായ സമയത്ത് എടുത്ത തീരുമാനം അദ്ദേഹത്തെ രക്ഷിച്ചു. ഇതുപോലെയുള്ള ഒത്തിരി സംഭവങ്ങൾ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.