ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനുഷ്യര്‍.

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനുഷ്യന്മാരെ കണ്ടിട്ടുണ്ടോ. നമ്മുടെയെല്ലാം ജീവിതത്തില്‍ നമുക്ക് മോട്ടിവേഷന്‍ നല്‍കുന്ന നിരവധി ആളുകളുണ്ട് . ചിലര്‍ക്ക് പഠിച്ചു പഠിച്ച് ഉയരങ്ങളിലെത്താന്‍ ആകും മറ്റു ചിലര്‍ക്ക് ബിസിനസ് ചെയ്ത് നേട്ടങ്ങള്‍ കൊയ്യാന്‍ ആകാം അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ചാരിറ്റി പ്രവര്‍ത്തികള്‍ ചെയ്താണ് ലോകത്തിന് മാതൃകയാകാന്‍ ആഗ്രഹം. നമ്മുടെ ചുറ്റും കാണുന്ന ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചില വ്യക്തികളെ പരിചയപ്പെടാം.

പഠിച്ചു പഠിച്ചു ഉയരങ്ങളിലെത്താന്‍ ആഗ്രഹിച്ച പെണ്‍കുട്ടി ആയിരുന്നു ഡയാന. കുഞ്ഞിലെ തന്നെ ഇവള്‍ വിദേശ രാജ്യങ്ങളിലേക്ക് പഠന ആവശ്യങ്ങള്‍ക്കായി പോയിട്ടുണ്ട്. അവരുടെ യാത്രകളുടെ എല്ലാം ഒരൊറ്റ ഉദ്ദേശം പഠിച്ച് വലിയൊരു സ്ഥാനത്ത് എത്തുക എന്ന് തന്നെയായിരുന്നു. പല രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ അത് സ്വന്തമാക്കുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് എന്നും പ്രചോദനമാകുന്ന ഡയാനയുടെ ജീവിതം ലോക ശ്രദ്ധയാകര്‍ഷിച്ചതായിരുന്നു. ഒന്നു ശ്രമിച്ചാല്‍ എന്തും നേടും എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഡയാനയുടെ ജീവിതത്തില്‍ സംഭവിച്ചത്. ഇത് പോലെ പലരും മോട്ടിവേറ്റ് ചെയ്ത് ജീവിതത്തില്‍ പല പല നേട്ടങ്ങളും ചെയ്യുന്നുണ്ട്.

ഉത്തരേന്ത്യയില്‍ താമസിക്കുന്ന ലുങ്കി ബൈയ്യനെ കുറിച്ചാണ് അടുത്തതായി പറയുന്നത്. ജലക്ഷാമം രൂക്ഷമായ അദ്ദേഹത്തിന്റെ ഗ്രാമത്തിനു വേണ്ടി അദ്ദേഹം ഒറ്റയ്ക്ക് ഒരു വലിയ കനാല്‍ നിര്‍മ്മിച്ചു. കിലോമീറ്ററുകളോളം നീളമുള്ള ഈ കനാല് നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് ആരുടെയും സഹായം ആവശ്യമായി വന്നില്ല. തന്റെ നാടിനു വേണ്ടി തന്റെ ജനങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഈ സല്‍പ്രവര്‍ത്തി ചെയ്തത്യ ഗ്രാമത്തില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പലരും നാടുവിട്ട് അന്യദേശങ്ങളിലേക്ക് പോയിട്ടുണ്ടായിരുന്നു, ഈ അവസരത്തില്‍ മലകളില്‍ നിന്നും ഊര്‍ന്നിറങ്ങി വരുന്ന നീരുറവകള്‍ തങ്ങളുടെ വയലുകളിലും കൃഷിയിടങ്ങളിലും എത്തിക്കാന്‍ വേണ്ടിയാണ് അദ്ദേഹം കനാല്‍ നിര്‍മ്മിച്ചത്. എന്തായാലും അദ്ദേഹം കാണിച്ച മാതൃക ശ്രദ്ധനേടിയിരുന്നു

ഒട്ടേറെ യുവാക്കള്‍ക്ക് മാതൃകയായ തോമസിനെ ഇനി പരിചയപ്പെടാം കാഴ്ചശക്തിയില്ലാത്ത തോമസ് നേടിയെടുത്തത് ഉന്നത വിജയങ്ങളായിരുന്നു. കാഴ്ചശക്തി ഇല്ല എന്ന കാരണത്താല്‍ അദ്ദേഹം ഒന്നില്‍ നിന്നും പിന്മാറുന്നില്ല. എല്ലാ കാര്യങ്ങളിലും താന്‍ മുന്നില്‍ വരണം എന്ന് ആഗ്രഹിച്ചിരുന്നു അങ്ങനെ അദ്ദേഹം എല്ലാ മെല്ലാമായി നേടിയെടുക്കുകയും ചെയ്തു. അദ്ദേഹം ലോകത്തിന് ഒരു വലിയ മാതൃക തന്നെയാണ് എന്ന് സംശയമില്ലാതെ പറയാം . എല്ലാ കാര്യത്തിനും അദ്ദേഹത്തിന്‌റ കൂടെ ഒരു നായ്ക്കുട്ടിയും ഉണ്ട്.

നമ്മുടെ നാടുകളിലുള്ള തെരുവ് നായ്ക്കളെ കാണുമ്പോള്‍ സാധാരണ നമ്മള്‍ എന്താണ് ചെയ്യാറ് ഒന്നുകില്‍ അവരെ കല്ലെടുത്തു ഓടിക്കും. അല്ലെങ്കില്‍ ആട്ടി പ്പായിക്കും. ഇത്തരത്തില്‍ വിദേശരാജ്യങ്ങളില്‍ തെരുവു നായ്ക്കളെ വളരെ സ്‌നേഹത്തോടുകൂടി ഓമനിച്ചു വളര്‍ത്തുന്ന ഒരു സ്ഥലമുണ്ട്. ഇവിടെ അനേകം തെരുവുനായ്ക്കളെ ആണ് ഇവര്‍ വളര്‍ത്തുന്നത്. അവര്‍ക്ക് ഭക്ഷണം നല്‍കാനും അവരെ ശുശ്രൂഷിക്കാനും നിരവധി ആളുകളും ഇവര്‍ക്കൊപ്പം തന്നെയുണ്ട്. വളരെ നല്ലൊരു സല്‍പ്രവര്‍ത്തി തന്നെയാണ് ഇവര്‍ ചെയ്യുന്നതെന്ന് സംശയമില്ലാതെ പറയാം.

ഉടമസ്ഥര്‍ സ്ഥലം മാറുമ്പോള്‍ ചിലപ്പോള്‍ വളര്‍ത്തു മൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കാറുണ്ട്. അത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടവരും തെരുവില്‍ തന്നെ ജനിച്ചു വളര്‍ന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഒറ്റ നോട്ടത്തില്‍ തെരുവു നായക്കളാണെന്ന് തോന്നാത്ത വിധം വളരെ ഭംഗിയോടെയാണ് ഇവരെ പ്രവര്‍ത്തകര്‍ ഒരുക്കി നടത്തുന്നത്. അവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും മരുന്നുമെല്ലാം കറക്ട് സമയത്ത് നല്‍കിയാണ് ഇവരെ നോക്കുന്നത്.