ഭാഗ്യം എന്ന് പറയുന്നത് എല്ലാവർക്കും എപ്പോഴും സുലഭമായി കിട്ടുന്ന കാര്യമല്ല. നമ്മൾ പലപ്പോഴും ചിലരെയെങ്കിലും നോക്കി പറയാറുണ്ട്, അവനെന്ത് ഭാഗ്യവാനാണ് അല്ലെങ്കിൽ അവളെന്ത് ഭാഗ്യവാനാണ് എന്നത്. പല തരത്തിൽ ലോട്ടറിയടിക്കുന്നയാളുകളെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഭക്ഷണത്തിൽ നിന്നും ലോട്ടറിയടിക്കുന്നയാളുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ? കഴിക്കാൻ വാങ്ങുന്ന ഭക്ഷണത്തിൽ നിന്നും ഒരു കഷ്ണം അധികമായി ലഭിക്കുന്നത് ഒരു ഭാഗ്യം തന്നെയല്ലേ. അതുപോലെത്തന്നെ, ഇരട്ടപ്പഴം ലഭിക്കുന്നതോ, ഭീമാകാരമായ പച്ചക്കറി ലഭിക്കുന്നതും ഒരു തരത്തിൽ ഭാഗ്യം തന്നെയല്ലേ. ഇത്തരത്തിലുള്ള ചില രസകരമായ സംഭവങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
വെളുത്തുള്ളി ഇനി പൊളിക്കാൻ ബുദ്ധിമുട്ടേണ്ട. ഒട്ടുമിക്ക എല്ലാ ഭക്ഷണവും ഉണ്ടാക്കുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത ഒരു പച്ചക്കറിയാണ് വെളുത്തുള്ളി. ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറി കൂടിയാണ് വെളുത്തുള്ളി. കറിയിൽ വെളുത്തുള്ളിയിടുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു കാര്യമാണ്. ഇതിന്റെ തൊലി കളയുന്നതും അല്ലി അടർത്തി മാറ്റുന്നതും ഏറെ പണിയുള്ള കാര്യമാണ്.
ഇവിടെ ഒരു മനുഷ്യൻ ഒരു വെളുത്തുള്ളിയെടുത്ത് തൊലി മാറ്റിയ ശേഷം അല്ലികൾ അടർത്തി മാറ്റാൻ നോക്കുമ്പോൾ കണ്ട കാര്യം ഏറെ രസകരമായിരുന്നു. ഒരു ഭീമൻ വെളുത്തുള്ളി. അല്ലികളൊന്നും തന്നെയില്ല. അതുകൊണ്ട് തന്നെ അടർത്തേണ്ട ആവശ്യവും ഇല്ല കേട്ടോ. മുഴുവനായും അങ്ങനെ തന്നെ കറിയിൽ ഇടാം. സോളോ ഗാർലിക് എന്നാണ് ഈ ഭീമൻ വെളുത്തുള്ളിയുടെ പേര്.
ഇതുപോലെയുള്ള മറ്റു കാര്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.