ഒരുപാട് അത്ഭുതകരമായ പ്രകടനം കൊണ്ടും മറ്റും ലോക റെക്കോർഡുകൾ നേടിയ ഒട്ടനവധി വ്യക്തികളെ നമുക്ക് സുപരിചിതമാണ്. ഒരു പക്ഷെ ഇവരെല്ലാം തന്നെ തങ്ങളുടെ തികച്ചും വ്യത്യസ്തമായതും എന്നാൽ വിചിത്രമായ പ്രകടനങ്ങൾ കൊണ്ടും റെക്കോർഡുകൾ സ്വന്തമാക്കിയവർ ആയിരിക്കും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തങ്ങളുടെ അസ്വാഭികവും എന്നാൽ അസാധാരണയുമായ ശരീര ഘടന കൊണ്ടും മാത്രം ലോക റെക്കോർഡുകൾ കരസ്ഥമാക്കിയ ഒട്ടേറെ ആളുകൾ ഉണ്ട്. അത്തരം ആളുകൾ ആരെല്ലാമാണെന്നും എന്തൊക്കെയാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുന്നത് എന്നും നോക്കാം.
വയറിന്റെ ഇലാസ്റ്റിസിറ്റി, നീളം കൂടിയ നാവ്, മൂക്ക് തുടങ്ങീ ഒട്ടനവധി പ്രത്യേകതകൾ കൊണ്ട് ലോക റെക്കോർഡ് കീഴടക്കിയ കുറച്ചാളുകളെ നമുക്ക് പരിചയപ്പെടാം.ആദ്യമായി ലോകത്തിൽ ഏറ്റവും നീളം കൂടിയ കൺപീലി കൊണ്ട് ലോക റെക്കോർഡ് കീഴടക്കിയ വ്യക്തിയെ കുറിച്ച് നോക്കാം. മനോഹരമായ കൺപീലികൾ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ ലോകത്ത് ഏറ്റവും നീളം കൂടിയ കൺപീലിയുള്ള വ്യക്തി എന്ന് പറയുന്നത് ചൈനയിലെ ഷാങ്ഹായ് എന്ന സ്ഥലത്തുള്ള ഹ്യുഷിൻഷി എന്ന സ്ത്രീയാണ്. 2018 മുതലാണ് ഹ്യു ഈ റെക്കോർഡ് സ്വന്തമാക്കുന്നത്. ഒരു പ’കൃതിജീവനത്തിനു ശേഷമാണ് തന്റെ കൺപീലികൾ അസാധാരണമായി വളരുന്നത് ഹ്യുവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇപ്പോൾ കൺപീലികൾക്ക് 12.40 സെ.മീ നീളമുണ്ട്.
അടുത്തതായി ലോകത്തിൽ ഏറ്റവും നീളം കൂടിയ നാവ് ആർക്കാണ് എന്ന് നോക്കാം. ഒരുപക്ഷെ, നമ്മളിൽ പലർക്കും സ്ഥിരമായി കേൾക്കേണ്ടി വരുന്ന ഒരു വാക്കാണ് “നിന്റെ നാക്കിന് കുറച്ചു നീളം കൂടുതലാണ്” എന്ന്. എന്നാൽ യഥാർത്ഥത്തിൽ നാക്കിനു ഏറ്റവും നീളം കൂടിയ വ്യക്തി എന്ന് പറയുന്നത് കാലിഫോർണിയക്കാരനായ നിക് സ്റ്റോബേൾ ആണ്. 2015 മുതലാണ് ഇദ്ദേഹം ഈ റെക്കോഡ് സ്വന്തമാക്കിയത്. 2015ൽ ഇദ്ദേഹത്തിന്റെ നാക്കിന്റെ നീളം എന്ന് പറയുന്നത് 10.1 സെ.മീ ആണ്. ഏറ്റവും വിചിത്രമായ കാര്യം എന്താണ് എന്ന് പറഞ്ഞാൽ ഇദ്ദേഹത്തിന്റെ ഇത്രയും നീളം കൂടിയ നാവ് പെയിന്റിൽ മുക്കി ചിത്രം വരക്കാറുണ്ട്. ഇത് പോലെ തങ്ങളുടെ ശരീര ഘടന കൊണ്ട് ലോക റെക്കോർഡ് കീഴടക്കിയ ഒരുപാട് വ്യക്തികൾ ഇനിയുമുണ്ട്. അവർ ആരൊക്കെ എന്നറിയാനും അവരുടെപ്രത്യേകതകൾ മനസ്സിലാക്കാനും താഴെയുള്ള വീഡിയോ കാണുക.