വളരെയധികം ശക്തമായ ഒരു മൃഗമായി ചില രാജ്യക്കാർ കരുതുന്ന ഒരു മൃഗം ഉണ്ട്. ആ മൃഗത്തിൻറെ പേര് പന്നി എന്നാണ്. വളരെയധികം ബുദ്ധിയുള്ള ഒരു ജീവിയാണ് പന്നി എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. പുരാതനകാലം മുതലേ മനുഷ്യൻ പന്നിയെ വളർത്താറുണ്ട്. യുറഷ്യ ആണ് പന്നിയുടെ ജന്മസ്ഥലം എന്നു പറയുന്നത്. അമിതാഹാരം വൃത്തിയില്ലായ്മ എന്നിവ ആണ് പന്നിയെ പറ്റി പലപ്പോഴും പോരായ്മകൾ ആയി പറയുന്നത്. എന്നാൽ ബുദ്ധിപരമായി വളരെ മികച്ച ജീവിവർഗ്ഗം തന്നെയാണ് പന്നി എന്നത് എടുത്തു പറയേണ്ടതാണ്. ഔഷധഗുണമുള്ള ഒരു മൃഗമാണ് പന്നി എന്നും പറയുന്നുണ്ട്. പന്നിയുടെ നെയ് തളർവാതത്തിനുള്ള ഒരു പരിഹാരമാണ്. അതുപോലെ തന്നെ അപസ്മാര രോഗത്തിനും ഉപയോഗിക്കാറുണ്ട്.
കേരളത്തിൽ പൊതുവേ അറിയപ്പെടുന്ന വിവിധയിനം പന്നി ഇനങ്ങൾ ഉണ്ട് എന്നും അറിയാൻ സാധിക്കുന്നുണ്ട്. അതോടൊപ്പം തന്നെ സങ്കര ഇനത്തിലുള്ള പന്നി ഇനങ്ങളുമുണ്ട്. വളർത്തു പന്നികൾ വളരെ കൂടുതലാണ്. ലാൻഡ് റൈസ് എന്നറിയപ്പെടുന്ന പന്നികൾക്ക് വെള്ളനിറം ആയിരിക്കും. നീളമുള്ളതും തൂങ്ങി കിടക്കുന്നതുമായ ചെവിയാണ് ഇവയുടെ പ്രത്യേകത. നീളം കൂടിയ കഴുത്തുള്ള ഇവയ്ക്ക് കൂടുതൽ ആഹാരം കഴിക്കാനുള്ള ശേഷിയും പ്രത്യുൽപാദന ശേഷിയും ഉണ്ടാകും. കലോറി കൂടിയ തീറ്റ നൽകുകയാണെങ്കിൽ ഇവയുടെ മാംസം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തന്നെ ബലം കുറഞ്ഞ കാലുകൾ ഇവയുടെ ഒരു പ്രധാന പോരായ്മ ആണെന്ന് അറിയുന്നത്.
അടുത്തത് ലാർജ് വൈറ്റ്യോർക്ക് ഷെയർ എന്നറിയപ്പെടുന്ന പന്നീ ഇനമാണ്. ഇവയുടെ ജന്മദേശം എന്നത് ഇംഗ്ലണ്ടാണ്. നിവർന്നതും നീളം കുറഞ്ഞതും ആയ വളഞ്ഞ പിൻഭാഗം, മുഖം എന്നിവയൊക്കെയാണ് ഇവയുടെ ലക്ഷണങ്ങൾ. ഉയർന്ന വളർച്ച ശേഷിയും കൂടുതൽ തീറ്റയും പരിവർത്തന ശേഷിയുമുള്ള ഇവ ഒറ്റ പ്രസവത്തിലെ കുട്ടികളുടെ എണ്ണം വളരെ കൂടുതലായിരിക്കും. ചൂട് സഹിക്കാനുള്ള ശേഷി ഇതിന് കുറവാണ് എന്നതാണ് ഈ ഈ വർഗ്ഗങ്ങളുടെ ഒരു പ്രധാന പോരായ്മയായി പറയുന്നത്.
അതുപോലെതന്നെ ഡ്യൂറോക്ക് എന്ന് അറിയപ്പെടുന്ന ഒരു വർഗം കൂടിയുണ്ട്. ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്.
മുന്നോട്ടു തള്ളി നിൽക്കുന്ന ചെവിയാണ് ഇവയുടെ പ്രത്യേകത. അവയുടെ മാംസത്തിൽ അടങ്ങിയിട്ടുള്ള കൊഴുപ്പിന് കട്ടി കുറവായതുകൊണ്ട് തന്നെ മാംസത്തിന്റെ ഗുണത്തിന് പേരുകേട്ടതാണ് ഇവ. പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവും ഇവർക്കുണ്ട്.