ചെക്കിംഗ് സമയത്ത് പോലിസ് ഉദ്യോഗസ്ഥര്‍ വാഹനത്തിന്‍റെ പ്രത്യേക സ്ഥലങ്ങളില്‍ സ്പര്‍ശിക്കുന്നതായി കണ്ടിട്ടുണ്ടോ..? അതിന് കാരണം ഇതാണ്.

പോലിസ് ചെക്കിംഗ് സമയത്ത് വാഹനത്തിന്‍റെ റെജിസ്റ്ററേഷന്‍ വിവരങ്ങളും ഡ്രൈവറുടെ ലൈസന്‍സും ചോതിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരിൽ നിന്നുള്ള സാധാരണ നടപടിക്രമമാണ്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ വാഹനത്തിന്‍റെ ഡ്രൈവറുടെ അടുത്ത് സമീപിക്കുന്നതിന് മുമ്പായി ടൈലൈറ്റില്‍ സ്പര്‍ശിക്കുന്നതായി കാണാം. പല ആളുകള്‍ളും ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്നുള്ള സംശയം ഉള്ളില്‍ ഉള്ളവരായിരിക്കും. പോലിസ് ഉദ്യോഗസ്ഥര്‍ നിങ്ങളുടെ വാഹനത്തില്‍ ഇങ്ങനെ ചെയ്യുന്നത് കണ്ടാല്‍ ആശങ്കപ്പെടേണ്ടതില്ല കാരണം പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു പെരുമാറ്റമാണിത്.

Police Checking
Image Credits: onmanorama.com

വിചിത്രമായി തോന്നുന്ന ഈ പ്രവര്‍ത്തിക്ക് നിരവധി കാരണങ്ങള്‍ ഉണ്ട്. ആദ്യത്തേത് കാറിന് ഉള്ളിലെ വെക്തി ഒരു കുട്ടവാളിയാണെങ്കില്‍ അയാള്‍ എന്തെങ്കിലും വാഹനത്തില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ടൈലൈറ്റില്‍ ടാപ്പ്‌ ചെയ്ത് ശബ്ധമുണ്ടാക്കുന്നത് വഴി അയാളുടെ ശ്രദ്ധ തിരിച്ച് ആ ശ്രമം പരാച്ചയപ്പെടുത്തുക എന്നതാണ്. രണ്ടാമത്തെ കാരണം വാഹനം പരിശോധിക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്‍റെ സുരക്ഷയ്ക്ക് വേണ്ടി തന്‍റെ വിരലടയാളം വാഹനത്തില്‍ പതിപ്പിക്കുക എന്നതാണ്. തന്നെ തട്ടിക്കൊണ്ടുപോവുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ അപായപ്പെടത്തുകയോ ചെയ്‌താല്‍. ഉദ്യോഗസ്ഥന്‍ വാഹനവുമായി ബന്ധപ്പെട്ടിരുന്നു എന്നതിന് ഒരു ശാരീരിക തെളിവ് വാഹനത്തില്‍ ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്യുന്നത്.

ഡാഷ് ക്യാമറകള്‍ പോലിസ് വാഹനത്തില്‍ സ്ഥാപിക്കുന്നത് ആരംഭിച്ചതോടെ ഇത്തരം ശീലങ്ങള്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കുറഞ്ഞു. ഇത്തരം അനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല കാരണം ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴും അവരുടെ സുരക്ഷയ്ക്ക് വേണ്ടി ഈ ശീലം തുടര്‍ന്ന് വരുന്നു. എപ്പോഴും വാഹനം ഓടികുംമ്പോള്‍ വേഗത പരിധി നിരീക്ഷിക്കുക, ശാന്തതയോടും മര്യാദയോടും കൂടെയിരിക്കാൻ ഓർക്കുക, ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കരുത്.