ഇന്ന് ഒട്ടുമിക്ക വീടുകളിലും ഒന്നിലധികം പ്രഷര്‍ കുക്കര്‍ ഉണ്ടാകും.പ്രഷര്‍ കുക്കറിനകത്തെ മര്‍ദ്ദവും ചൂടും ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയുന്നത്.എന്നാല്‍ ഈ ഉയര്‍ന്ന മര്‍ദ്ദവും ചൂടും ചില സമയങ്ങളില്‍ വലിയൊരു അപകടകാരിയാകാറുണ്ട്.ഇത്തരം അപകടങ്ങള്‍ എങ്ങനെ ഓവര്‍കം ചെയ്യാമെന്നാണ് നമ്മളിവിടെ പറയുന്നത്.
അതിനായി ആദ്യം നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് പ്രഷര്‍ കുക്കറിന്‍റെ മൂടി അല്ലെങ്കില്‍ അടപ്പാണ്.ഈ മൂടിയുടെ ഉള്‍ഭാഗത്തുള്ള നോസ് എന്ന ഭാഗത്ത് നിന്നും ഉള്ളിലേക്ക് തുറക്കുന്ന സ്ഥലത്ത് എന്തെങ്കിലും കുടുങ്ങി കിടക്കുന്നത് വലിയൊരു അപകടത്തെ ക്ഷണിച്ചു വരുത്തുന്നു.ഇത് സാധാരണയിലും കൂടുതല്‍ കുക്കറിനുള്ളില്‍ മാര്‍ദ്ദത്തിന്‍റെ അളവ് കൂട്ടുന്നു.ഇങ്ങനെ എന്തെങ്കിലും അതിനുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ട് എങ്കില്‍ എന്തെങ്കിലും കമ്പിയോ കോലോ ഉപയോഗിച്ചു കുത്തുകയോ അല്ലെങ്കില്‍ നോസിന്‍റെ ഭാഗത്ത് ശക്തിയായി ഊതുകയോ ചെയ്യുക.ഇങ്ങനെയാണ് പ്രഷര്‍ കുക്കറിന്‍റെ നോസ് വൃത്തിയാക്കുന്നത്.
അടുത്തതായി നമ്മള്‍ ശ്രദ്ധിക്കേണ്ടത് പ്രഷര്‍ കുക്കറിന്‍റെ അടപ്പില്‍ തന്നെയുള്ള വാഷര്‍ ആണ്.കൃത്യ സമയങ്ങളില്‍ വാഷര്‍ മാറ്റിയിട്ടില്ലാ എങ്കില്‍ മര്‍ദ്ദവും ചൂടും പുറത്തേക്ക് പോകാതെ മുഴുവനായി അതിനുള്ളില്‍ തിങ്ങി നിന്ന് അവ പൊട്ടിത്തെറിക്കും.പലരും വാഷറിന്‍റെ പ്രശ്നം മനസ്സിലാക്കാതെ കുക്കര്‍ കേടു വന്നു എന്ന് വിചാരിച്ചു അത് ഒഴിവാക്കാറുണ്ട്.ഇത് പോലെ നമ്മള്‍ ശ്രദ്ദിക്കാതെ പോകുന്ന നിരവധി പ്രശ്നങ്ങള്‍ അപകടങ്ങളെ ക്ഷണിച്ചു വരുത്താറുണ്ട്.അതെല്ലാം കൃത്യമായി നിരീക്ഷിച്ചാല്‍ വലിയ അപകടങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ കഴിയും.