ആകാംക്ഷ നിറക്കുന്ന കഥകൾ കേൾക്കുന്നത് എന്നും ആളുകൾക്ക് താല്പര്യം ഉള്ള കാര്യമാണ്. അത്തരത്തിൽ നാലുപേർ വളരെ വിദഗ്ധമായി രീതിയിൽ ജയിൽചാടിയ ഒരു കാര്യത്തെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകവും ആകാംഷയും നിറക്കുന്നത് ആണ് ഈ അറിവ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. അത്താഴം കഴിഞ്ഞതിനു ശേഷം ഇവർ സാധാരണ കിടക്കുന്നതിനേക്കാൾ നേരത്തെ തന്നെ കിടന്നു. ഇവർക്ക് നേരത്തെ ഉണരണം അതായിരുന്നു കാരണം. എന്തിനാണ് ഇവർ നേരത്തെ ഉണരുന്നത്…?
മറ്റൊന്നിനുമല്ല ജയില് ചാടുന്നതിന് വേണ്ടി തന്നെ. ഇവരുടെ മുറിയിൽ തന്നെയുള്ള ഒരു കാർബോർഡ് വെച്ച് മറച്ച ചുവര് പോലെ തോന്നിക്കുന്ന ഒരു ഭാഗത്തു നിന്നും താഴേക്ക് ഇറങ്ങി. ഒരാൾക്ക് മാത്രം വളരെ ബുദ്ധിമുട്ടി ഇറങ്ങാൻ പറ്റുന്ന ഒരു തുരങ്കം ആയിരുന്നു അത്. ആ തുരങ്കത്തിൽ താഴേക്കിറങ്ങി ഇവർ പതുകെ നടക്കാൻ തുടങ്ങി. അതിനുശേഷം നാലാമത്തെ ആളെ കാത്തു. അര മണിക്കൂർ കഴിഞ്ഞിട്ടും നാലാമൻ എത്തിയില്ല. അതോടെ ഈ മൂന്ന് പേരും തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് നടക്കുകയായിരുന്നു. വ്യക്തമായ അന്വേഷണങ്ങൾക്ക് ഇടയിൽ ഇവരെ കാണാനില്ല എന്ന് പോലീസ് അധികൃതർ മനസ്സിലാക്കി. ഇവർക്ക് രക്ഷപ്പെട്ടു പോവുക എന്ന് പറയുന്നത് അസാധ്യമായ ഒരു കാര്യമാണ്..
അതായത് ഇതിനുള്ളിലെ ഒരു ചെറിയ പാറക്കെട്ടിനു മുകളിൽ ആണ് ഇവരുടെ ജയിൽ ഇരിക്കുന്നത്. അതൊരു കോട്ടയായിരുന്നു. ഇവിടെ നിന്നും ഒരു കുറ്റവാളിക്ക് പോലും രക്ഷപ്പെട്ടു പോകാൻ സാധിക്കില്ല. അമേരിക്കൻ ഗവൺമെന്റിന്റെ ഏറ്റവും മികച്ച ഒരു ജയിലിൽ തന്നെയായിരുന്നു. ഇവിടെനിന്നും ചരിത്രത്തിൽ ഇന്നുവരെ ഒരു കുറ്റവാളി പോലും രക്ഷപ്പെട്ടു പോയിട്ടുമില്ല. എന്നാൽ ഇവർ ചെയ്തിരുന്ന സംഭവം എല്ലാവരും അറിഞ്ഞു. ഇവരെപ്പറ്റി തിരക്കാൻ തുടങ്ങി. എന്നാൽ ഇവരെ കണ്ടുകിട്ടിയില്ല. ഇവർ ഉപയോഗിച്ച ഒരു ചങ്ങാടം കടലിൽ നിന്നും ലഭിച്ചു. അതോടെ പോലീസ് ഒരു കാര്യം ഉറപ്പിച്ചു. ഇവർ മരിച്ചു. അല്ലെങ്കിൽ ഇവർക്ക് രക്ഷപ്പെടാൻ യാതൊരു മാർഗ്ഗവുമില്ലാതെ ഇവർ കടലിൽ തന്നെ ചാടി. മറ്റൊരു മാർഗ്ഗം മുന്നിലില്ല. ഈ ചങ്ങാടത്തിൽ ഇവർക്ക് യാത്ര ചെയ്യുവാനും സാധിക്കില്ല. അങ്ങനെയായിരുന്നു പോലീസുകാർ എത്തിയ അനുമാനം.
എന്നാൽ ഇവരുടെ മുറിയിൽ കണ്ടെത്തിയതിന് സമാനമായ ഒരു തുരങ്കം ഈ ജയിലിലെ തന്നെ മറ്റൊരാളുടെ മുറിയിലും കണ്ടെത്തിയിരുന്നു. അയാളായിരുന്നു നാലാമൻ. എങ്ങനെയാണ് ഈ തുരങ്കം ഉണ്ടാക്കിയതെന്നും എന്തായിരുന്നു നിങ്ങളുടെ ഉദ്ദേശം എന്നും വ്യക്തമായി തന്നെ അയാളെ പോലീസുകാർ ചോദ്യം ചെയ്തു. തങ്ങൾ മറ്റൊരു ജയിലിൽവച്ച് സുഹൃത്തുക്കളായിരുന്നതും തങ്ങൾ ഒരുമിച്ച് തന്നെ ജയിൽ ചാടാൻ തീരുമാനിച്ചതായിരുന്നു എന്നൊക്കെ അയാൾ ഏറ്റുപറയുകയും ചെയ്തു. അതിനുവേണ്ടി ആറേഴ് മാസങ്ങൾ നീണ്ട പരിശ്രമത്തിൽ ആയിരുന്നു ഇവർ ഈ തുരങ്കം സൃഷ്ടിച്ചത് എന്നും അയാൾ പറഞ്ഞിരുന്നു.
എന്നാൽ പിന്നീട് ഇയാളിൽനിന്ന് അറിഞ്ഞ സത്യങ്ങൾ കേട്ട് പോലീസ് പോലും ഞെട്ടിപ്പോയിരുന്നു. അതുപോലെ വർഷങ്ങൾക്കുശേഷം എല്ലാവരും ഈ കാര്യം മറന്നു. അതിനുശേഷം പോലീസുകാരെ തേടി ഒരു കത്ത് വന്നു. എന്തായിരുന്നു ആ കത്ത്. അതുപോലെ എന്തായിരുന്നു ആ കുറ്റവാളി പോലീസുകാരോട് ഏറ്റുപറഞ്ഞ് സത്യങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.