നമുക്കറിയാം നമ്മുടെ ഈ കുഞ്ഞു ഭൂമി വ്യത്യസ്തമായ ജീവികളാല്‍ സമ്പന്നമാണ്. നമ്മള്‍ കാണാത്തതും അറിയാത്തതുമായ നിരവധി ജീവജാലങ്ങള്‍ നമ്മുടെ ഈ ലോകത്തുണ്ട്. ഇവിടെ പറയാന്‍ പോകുന്നത് ലോകത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ പൂച്ചകളെ കുറിച്ചാണ്. നമ്മള്‍ ഇതുവരെ കണ്ടത് വെറും സാധാരണ പൂച്ചകളെയാണ്. അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി കാണാന്‍ നല്ല മനോഹരമായതും അസാധാരണ സ്വഭാവ സവിശേഷതകളോട് കൂടിയതുമായ പൂച്ചകളെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇരട്ട തലയുള്ള പൂച്ച, ലോകത്തിലെ ഏറ്റവും നീളം കൂടിയ പൂച്ച മുതലായവ അതില്‍ ഉള്‍പ്പെടുന്നു.
പൂച്ചയിലെ ഇരട്ടകള്‍. ഐറിസ് എന്നും ആബിസ് എന്നുമാണ് ഈ പൂച്ചകളുടെ പേരുകള്‍. കാണാന്‍ അതിമനോഹരം. പൂച്ചകള്‍ക്ക് ഒറ്റ പ്രസവത്തില്‍ ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് വളരെ വിചിത്രമായ കാര്യമൊന്നുമല്ല. എന്നാല്‍ ഇവിടെ ഏറ്റവും വിചിത്രമായ ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ ഈ ഇരട്ട പൂച്ചകളുടെ കണ്ണുകള്‍ രണ്ടും രണ്ടു നിറമാണ്. കാണുമ്പോള്‍ തന്നെ കൗതുകം തോന്നിപ്പോകും. ഇവയ്ക്കു ഹെട്രോക്രോമിയ ഇറിഡിയം എന്ന ഒരു ജനിതകാവസ്തയാണ് . അതായത് രണ്ടു കണ്ണിന്‍റെ ഐറിസുകള്‍ രണ്ടു നിറത്തിലായിരിക്കും. ഇവരുടെ കണ്ണുകളില്‍ ഒന്നിന് നീല നിറവും മറ്റൊന്നിന് ഗോള്‍ഡന്‍ നിറവുമായിരിക്കും. എന്നാല്‍ ഈ കണ്ണുകളാണ് ഇവയെ കൂടുതല്‍ മനോഹരമാക്കുന്നത്. മാത്രമല്ല അവയുടെ തൂവെള്ള നിറവും ഇവയെ മറ്റു പൂച്ചകളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നു.
ഇതുപോലെയുള്ള മറ്റു പൂച്ചകളെ കുറിച്ചറിയാന്‍ തഴെയുള്ള വീഡിയോ കാണുക.