നമ്മളിൽ പല ആളുകളും സ്വപ്നം കാണാറുണ്ട്. തനിക്ക് എവിടെ നിന്നെങ്കിലും നിധി കിട്ടിയെങ്കിലെന്ന്. ചിലപ്പോൾ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന അവസരങ്ങളിൽ ആയിരിക്കും നമ്മുടെ മനസ്സിലേക്ക് ഇത്തരമൊരു ചിന്ത വേഗത്തിൽ ഓടിയെത്തുന്നത്. എങ്കിലും കുഞ്ഞു നാളുകളിൽ വീട്ടിലെ മുതിർന്ന ആളുകൾ നമ്മളെ പറഞ്ഞു പഠിപ്പിച്ച കഥകളിലെ പ്രധാന നായകൻ ഈ നിധി ആയിരിക്കും. മാത്രമല്ല, അവർ നമ്മെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കും, ഈ വീടിന്റെ ഏതോ മൂലയിൽ നിധി പണ്ടാരോ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന്. എന്നാൽ ഈ കഥകൾ പലതും അങ്ങനെ തള്ളിക്കളയാൻ കഴിയില്ല. കാരണം നമ്മളിൽ പല ആളുകളുടെയും തറവാട് പുരകൾ പൊളിച്ചു പുതിയ വീട് പണിയുമ്പോൾ പല നിധികളും കിട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ നമ്മുടെ ഈ ലോകത്ത് പല ആളുകൾക്കും തങ്ങളുടെ വീട്ടു മുറ്റത്തു നിന്നും വളരെ വിലപിടിപ്പുള്ള നിധികൾ കുഴിച്ചു കിട്ടിയുണ്ട്. എന്തൊക്കെയാണ് ആ നിധികൾ എന്നും ആരൊക്കെയാണ് അവരെന്നും നമുക്ക് പരിചയപ്പെടാം.
ആദ്യമായി ന്യുക്ലിയാർ ബങ്കർ എന്ന നിധി കിട്ടിയതിനെ കുറിച്ചു നോക്കാം. ഇത്തരമൊരു നിധി ലഭിക്കുക എന്നാൽ ആരെയും ഏറെ ആശ്ചര്യപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്ന ഒന്നുമാണ്. അതും നമ്മുടെ വീട്ടുമുറ്റത്ത് നിന്നാണെങ്കിൽ പറയുകയും വേണ്ട. ചരിത്രത്തിന്റെ ഭാഗമായ ഒരു വസ്തു നമുക്ക് ലഭിക്കുക എന്ന് പറഞ്ഞാൽ അതിനപ്പുറത്തേക്ക് ഒന്നുമില്ല. എന്നാൽ ജോൺ സിംസ് എന്ന വ്യക്തിക്ക് ഇത്തരമൊരു സംഭവത്തിനു സാക്ഷിയാകേണ്ടി വന്നു. 2015ൽ അരിസോണിയയിലെ അദ്ദേഹത്തിന്റെ ഒരു സുഹൃത്തിൽ നിന്നും ഒരു വീട് വാങ്ങിയിരുന്നു. അന്ന് അദ്ദേഹം ന്യുക്ലിയാർ ബങ്കറിനെ കുറിച്ച് ചെറിയ സൂചന നൽകിയിരുന്നു. എങ്കിലും 54 വർഷത്തോളം ഈ വാറ്ശ് നിലനിൽക്കുമോ എന്ന കാര്യത്തിൽ ഏറെ സംശയം ഉയർത്തിയിരുന്നു. എങ്കിലും ഇദ്ദേഹം വീട് വാങ്ങിയതിന് ശേഷം നടത്തിയ മെറ്റൽ ഡിറ്റക്ഷനൊടുവിൽ ആണ് ന്യുക്ലിയാർ ബാങ്കർ കണ്ടെത്തിയത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക.