നമ്മളെല്ലാവരുംഒരുപാട് വിവാഹ ചടങ്ങുകളിൽ പങ്കെടുത്തവരാണ്. സാധാരണ രീതിയിൽ തന്നെ പുരുഷനും സ്ട്രീയും തമ്മിലുള്ള വിവാഹങ്ങൾ തന്നെയാണ് അതെല്ലാം. പിന്നെ ആകെയുള്ള വ്യത്യാസം എന്ന് പറയുന്നത് വിവാഹ ചടങ്ങുകളിൽ ഉള്ളതായിരിക്കും. അത് അവനവന്റെ കഴിവിനും സംസ്കാരത്തിനുമനുസരിച്ച് ആ ചടങ്ങുകൾക്ക് വ്യത്യാസം ഉണ്ടാഉയിരിക്കുംസ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ വിവാഹങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇന്ന് ഗേ വിവാഹങ്ങളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരികയാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിക്കൊണ്ട് ആളുകളെ അത്ഭുതപ്പെട്ടുത്തുന്ന ചില അസാധാരണവും വിചിത്രവുമായ ചില വിവാഹങ്ങൾ നമുക്ക് പരിചയപ്പെടാം.
ലോസ് ഏഞ്ചൽസുക്കാരനായ ഷാരോൺ ഷേവ്നെക്കിന്റെ വിവാഹം നടക്കുന്നത് 2016ലാണ്. അന്ന് അദ്ദേഹത്തിന്റെ പ്രായം എന്ന് പറയുന്നത് 34 വയസ്സാണ്. വിവാഹം നടന്നു എന്ന് കേൾക്കുമ്പോൾ എല്ലാരും വിവാഹം കഴിക്കുന്നത് പോലെയുള്ള ഒരു സാധാരണ വിവാഹമായിരുന്നില്ല അദ്ദേഹത്തിന്റേത്. കേട്ടാൽ നമുക്ക് ചിരിക്കണോ അതോ ചിന്തിക്കണോ എന്ന് വിചാരിച്ചു പോകും. അദ്ദേഹം ആരെയാണ് വിവാഹം കഴിച്ചത് എന്ന് നിങ്ങൾക്കെറിയണ്ടേ? അതിലാണ് ട്വിസ്റ്റ് കിടക്കുന്നത്. അദ്ദേഹത്തിൻറെ സ്വന്തം സ്മാർട്ട് ഫോണായ ഐ ഫോണിനെയാണ് അദ്ദേഹം വധുവായി സ്വീകരിച്ചത്. ലിറ്റിൽ വെഗാ സ്റ്റാപ്പിൾ എന്ന സ്ഥലത്തു വെച്ചു കൊണ്ട് തന്റെ വധുവായ നല്ല ബ്ലാക്ക് കളർ ഐഫോണിനെ വെള്ള കവർ കൊണ്ടെല്ലാം അണിയികച്ചോരുക്കിയാണ് വിവാഹം കഴിച്ചത് . എന്നാൽ വെറും ഒരു ഫോണിനെ വിവാഹം കഴിക്കാൻ എന്താണ് കാര്യമെന്ന് അദ്ദേഹത്തോട് ആളുകൾ അന്വേഷിച്ചപ്പോൾ നൽകിയ മറുപടി വളരെ രസകരമായിരുന്നു. കാര്യം ഇതാണ്, അതായത് അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ തന്നെ ഉപേക്ഷിക്കാതെയും ഒറ്റപ്പെടുത്താതെയും ബ്രെക്കപ്പ് ആകാതെയും കൈ വിടാതെ തന്റെ കൂടെ ഉണ്ടായിരുന്നത് ഈ ഫോൺ മാത്രമായിരുന്നു. എല്ലാ വിധ സമാധാനങ്ങളും തനിക്ക് ആവശ്യമുള്ളതെല്ലാം ഈ ഒരു സ്മാർട്ട് ഫോണിൽ നിന്നും കിട്ടുന്നുണ്ട്. തന്നെ ഉറക്കുന്നതും ഉണർത്തുന്നതും ഈ ഫോണാണ്. അത് കൊണ്ട് തന്നെ ഈ ഫോണിനോട് ഇദ്ദേഹത്തിന് വലിയൊരു ബന്ധമുണ്ടെന്ന് അദ്ദേഹം പറയുന്നു. കേൾക്കുമ്പോൾ നമുക്ക് തമാശയായി തോന്നിയേക്കാം. എന്നാൽ ചിന്തിക്കുമ്പോൾ അയാൾ പറയുന്നത് ശെരിയാണെന്ന് തോന്നുന്നില്ലേ. കാര്യം എന്തായാലും ഇതൊരു വിചിത്രമായ വിവാഹം തന്നെയാണ്. ഇത് പോലെയുള്ള അസാധാരണ വിവാഹങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.