ഓരോ മനുഷ്യനും അവിസ്മരണീയമായ നിമിഷമാണ് വിവാഹം. അതിൽ രണ്ടുപേർ ജീവിതവസാനം വരെ പരസ്പരം ഒരുമിച്ച് ജീവിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. വിവാഹ പാരമ്പര്യങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. ചില ആചാരങ്ങൾ വളരെ വിചിത്രമായതായിരിക്കും. അവ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അത്തരം വിചിത്രമായ ആചാരങ്ങളെക്കുറിച്ച് ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നു.
വിവാഹത്തിന് മുമ്പ് പുരുഷത്വം തെളിയിക്കണം
തെക്കേ അമേരിക്കയിലെ ഒരു ആദിവാസി പാരമ്പര്യമനുസരിച്ച് പെൺകുട്ടികൾ വിവാഹത്തിന് മുമ്പ് വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്മാരിൽ നിന്ന് പുരുഷത്വത്തിന് സവിശേഷമായ തെളിവ് ആവശ്യപ്പെടുന്നു. ഈ തെളിവ് നൽകുന്നത് ഇവിടെ ഏറ്റവും വലിയ പാരമ്പര്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പാരമ്പര്യമനുസരിച്ച് പുരുഷന്മാർ മദ്യം കഴിക്കണം. കുറച്ച് സമയത്തിനുശേഷം അവർക്ക് 120 വോൾട്ട് വൈദ്യുത ഷോക്ക് നൽകുന്നു. വരന് ഈ ആഘാതം നേരിടുന്നുവെങ്കിൽ അയാളെ ഒരു പുരുഷനായി കണക്കാക്കുന്നു. ഇതില്‍ പരാജയപ്പെട്ട വരന് കുപ്രസിദ്ധനായി കണക്കാക്കപ്പെടുന്നു.
വിവാഹത്തിന് മുമ്പ് വരന്റെ കാലിന് അടിയില്‍ അടിക്കും
ദക്ഷിണ കൊറിയയിലാണ് ഇത്തരത്തിലുള്ള വിചിത്രമായ പാരമ്പര്യം. ഈ ആചാരത്തിൽ വരനെ നിലത്തു വീഴ്ത്തിയ ശേഷം വരന്റെ കാലുകൾ കയറിൽ കെട്ടിയിട്ട് കാലിന് അടിയില്‍ അടിക്കുന്നു. സുഹൃത്തുക്കളോടൊപ്പം ബന്ധുക്കളും വരന്റെ കാലിൽ അടിക്കുന്നു.
സ്കോട്ട്ലൻഡിൽ വധു കറുത്തിരിക്കും.
സ്കോട്ട്ലൻഡിലെ ചില ഭാഗങ്ങളിൽ മാത്രം നടക്കുന്ന ഒരു വിചിത്രമായ ആചാരമാണിത്. ബന്ധുക്കൾ വധുവരന്മാരെ ഒരു മരത്തിൽ കെട്ടിയിട്ട് പാൽ, മാവ്, ചോക്ലേറ്റ് സിറപ്പ്, മുട്ട എന്നിവയും സമാനമായ വസ്തുക്കള്‍ വധുവരന്മാരുടെ ദേഹത്ത് ഒഴിക്കുന്നു. ഈ ആചാരം നടത്തുന്നതിലൂടെ വധുവും വരനും ദുഷ്ടശക്തികളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
സന്താന ഭാഗ്യം
വധുവരൻമാരുടെ മുറിയിലെ കട്ടിലില്‍ ചെറിയ കുട്ടിയെ ഇരുത്തുന്ന ഒരു അചാരമാരുണ്ട് ചെക്ക് റിപ്പബ്ലിക്കില്‍. വധുവരൻമാർക്ക് എളുപ്പത്തില്‍ സന്താനമുണ്ടാകാൻ ഇത് കാരണമാകുമെന്ന് വിശ്വാസിക്കുന്നു.
ഗ്രീസിലെ ആചാരം
വരന്റെ സുഹൃത്തുക്കള്‍ തന്നെയാണ് വരന്റെ മീശയും മുടിയും താടിയും വെട്ടുന്നത്. വരന്റെ സുഹൃത്തുക്കള്‍ വരനെ ക്ലീന്‍ ഷേവ് ചെയ്ത് കൊണ്ട് വരുന്നു. വരനെ വധുവിന്റെ അമ്മ കടലയും തേനും നല്കി സ്വീകരിക്കുന്നു. ഈ അചാരം നിലനില്‍ക്കുന്നത് ഗ്രീസിലാണ്