നമ്മുടെ മനസ്സിൽ കൊട്ടാരമെന്നു കേൾക്കുമ്പോൾ പല ചിത്രങ്ങളും ഓടി വരും. ഒട്ടുമിക്കരുടെയും മനസ്സിൽ പല സിനിമകളിലും കണ്ടിട്ടുള്ള കൊട്ടാരമാണ് ആദ്യം ഓടി വരിക. എല്ലാം ആഡംബരത്തിന്റെ പ്രതീതി സൃഷ്ടിക്കുന്ന തരത്തിലുള്ള കാഴ്ച്ചകളായിരിക്കും ഒരു കൊട്ടാരത്തിന്റെ കവാടം മുതൽ അതിന്റെ ഓരോ മുക്കും മൂലയും. പല കൊട്ടാരങ്ങളും നമ്മൾ യാത്രക്കിടയിൽ സന്ദർശിച്ചിട്ടുമുണ്ടാകാം.
എന്നാൽ ഇന്ന് നമ്മളിവിടെ ചർച്ച ചെയ്യുന്നത് നമ്മുടെ രാജ്യത്തിന്റെ ഇന്ത്യൻ രാഷ്ട്രപതി ഭവനെ കുറിച്ചാണ്. ഭൂരിപക്ഷം ആളുകളും ടീവിയിൽ ഇതിന്റെ പുറമെയുള്ള ഒരു ചിത്രം മാത്രമേ കണ്ടിട്ടുണ്ടാകള്. പുറമെ നിന്നു കാണുമ്പോൾ തന്നെ അതീവ സുന്ദരമായ ഒരു ഭവൻ. അപ്പോൾ അതിന്റെ ഉള്ളിലെ കാഴ്ച്ചകളെ കുറിച്ച് പറയുകയേ വേണ്ട. അതെ, ഇന്ത്യൻ രാഷ്ട്രപതി ഭവൻ കലാ ശില്പികളുടെ വിസ്മയം തീർക്കുന്ന നിർമ്മാണ കലയുടെ ഒരു വലിയ പ്രതീകം തന്നെയാണ്. ശില്പ കലയുടെ പ്രതിധ്വനിക്കുന്ന മുഖഛായ അതിൽ പ്രതിഫലിക്കുന്നത് ഇതിൽ കാണാൻ കഴിയും. നമ്മുടെ ഇന്ത്യൻ രാഷ്‌ട്രപതി ഭവന്റെ കലാസൃഷ്ടിയുടെ ഭംഗി കൊട്ടാരമെന്നു വിളിക്കണോ എന്ന് നമുക്ക് ഒരു നിമിഷം സംശയിക്കേണ്ടി വരും. അപ്പോൾ അതിനുള്ളിലെ കാഴ്ച്ചകൾ എത്രത്തോളം അത്ഭുതകരമായിരിക്കുമെന്നു നമുക്ക് ചിന്തിക്കാവുന്നതേയൊള്ളൂ.
ലോകത്തു ഇന്ന് വരെ ഒരു രാജ്യത്തിന്റെയും രാഷ്ട്രത്തലവന് ഇത്രയും വലിയ കൊട്ടാരമില്ല എന്നതാണ് സത്യം. ഇന്ത്യ-യൂറോപ്യൻ രീതിയിലുള്ള നിർമ്മാണ കലാ വൈവിധ്യം കൂട്ടിച്ചേർത്തുള്ള ഒരു മാസ്മരിക സൃഷ്ടിയാണ് ഇന്ത്യൻ രാഷ്ട്രപതി ഭവൻ. ഇത് സ്ഥിതി ചെയ്യുന്നത് 330 ഏക്കർ ഭൂമിയിലാണ്. ഇതിനു ആകെ നാല് നിലകളും 2ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവുമാണ് ഉള്ളത്. കൂടാതെ ഇതിനുള്ളിൽ 340 മുറികളുമുണ്ട്. രാഷ്‌ട്രപതി ഭവന്റെ നിർമ്മാണം ആരംഭിക്കുന്നത് ഏകദേശം 1912 മുതൽ 1921 വരെയുള്ള കാലഘട്ടത്തിലാണ്. അന്ന് ബ്രിട്ടീഷുകാരുടെ ഭരണകാലമായിരുന്നു. നിർമ്മാണ ഘട്ടത്തിൽ 29000 തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. അപ്പോൾ ഈ കൊട്ടാരത്തിന്റെ പ്രൊഡിയെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ലല്ലോ. നമ്മുടെ രാഷ്ട്രപതി ഭവന്റെ നിർമ്മാണം മുതലുള്ള ചരിത്രം അറിയാൻ താഴെയുള്ള വീഡിയോ പൂർണ്ണമായും കാണുക.