ലോകമെമ്പാടും അറിയപ്പെടുന്ന ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാനായിരുന്ന രത്തൻ ടാറ്റ ഇന്നേവരെ വിവാഹം കഴിച്ചിട്ടില്ല എന്ന കാര്യം പലർക്കും അറിയില്ല. ഇത്രയധികം സമ്പന്നനായിട്ടും അദ്ദേഹം എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന് ചോദ്യമായിരിക്കും ഇപ്പോൾ നിങ്ങളുടെ ഉള്ളിൽ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത് അല്ലേ ?. നിങ്ങൾക്ക് മാത്രമല്ല പലരും ഈ ചോദ്യം അദ്ദേഹത്തോട് ചോദിച്ചതാണ്. അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്കും മറ്റു വാർത്ത ഏജൻസികൾക്കും കൊടുത്തിട്ടുള്ള ഇൻറർവ്യൂ പ്രകാരമാണ് ഞങ്ങൾ ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
രത്തൻ ടാറ്റാ അമേരിക്കയിലായിരുന്നപ്പോൾ അദ്ദേഹം ലോസ് ആഞ്ചൽസിൽ താമസിക്കുന്ന ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. രത്തൻ ടാറ്റ സത്യസന്ധൻ ആയിരിക്കെ മറ്റൊരു പെൺകുട്ടിയെ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് വാഗ്ദാനം നമ്മുടെ തന്റെ പ്രണയിനിക്ക് നൽകി.
തൻറെ മുത്തശ്ശിക്ക് അസുഖമാണെന്നുള്ള വാർത്തയുമായി ഇന്ത്യയിൽ നിന്നും രക്തം ടാറ്റയ്ക്ക് ഒരു ഫോൺ കാള്‍ ലഭിച്ചു. രത്തൻ ടാറ്റ തന്റെ പ്രണയിനിയോട് തന്നോടൊപ്പം ഇന്ത്യയിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാല്‍ 1965 ലെ ഇന്ത്യാ-ചൈന സംഘർഷം കാരണം പെൺകുട്ടിയുടെ മാതാപിതാക്കൾ ഇന്ത്യ സന്ദർശിക്കാൻ വിസമ്മതിച്ചു. ഇന്ത്യയിൽ നിന്ന് തിരികെ മടങ്ങി എത്തിയതിനു ശേഷം വിവാഹം കഴിക്കാമെന്ന് ഉറപ്പിലായിരുന്നു രത്തൻടാറ്റ ഇന്ത്യയിലേക്ക് മടങ്ങിയത്. രത്തൻ ടാറ്റയുടെ ഇന്ത്യ സന്ദർശനത്തിനുശേഷം മുത്തശ്ശി മരിച്ചു. പിന്നീടാണ് രത്തൻ ടാറ്റാ സങ്കടപ്പെടുത്തുന്ന ആ വാർത്ത അറിഞ്ഞത്. തന്റെ പ്രിയ പ്രണയിനി മാതാപിതാക്കളുടെ നിർബന്ധപ്രകാരം മറ്റൊരു വിവാഹം കഴിച്ചതായി അറിയുന്നു. ഇതുകേട്ട് രത്തൻ ടാറ്റ ഒരു തീരുമാനാം എടുക്കുന്നു തൻറെ ജീവിതത്തിൽ ഇനി മറ്റൊരു പെണ്ണില്ല. താൻ തന്റെ കാമുകിയ്ക്ക് കൊടുത്ത വാഗ്ദാനം താൻ മരണംവരെ പാലിക്കും എന്നായിരുന്നു ആ തീരുമാനം.
എന്നാൽ ലോകമെമ്പാടും അംഗീകരിച്ച് മറ്റൊരു വസ്തുതയുണ്ട് ഉണ്ട് രത്തൻ ടാറ്റാ തൻറെ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാനും, രാജ്യത്തിന്റെ ഉന്നമനത്തിനായി മുഴുവൻ സമയവും ചെലവഴിക്കാൻ അദ്ദേഹം ആഗ്രഹിച്ചു എന്നതാണ്. അദ്ദേഹം ഇത്തരം വ്യക്തി ബന്ധങ്ങൾക്ക് ഒരു വിലയും കല്പിച്ചിരുന്നില്ല.
ഒരു അഭിമുഖത്തിൽ അവതാരകൻ രത്തൻ ടാറ്റായോട് ചോദിച്ചോ പെൺകുട്ടി ഉപേക്ഷിച്ചതിനുശേഷവും നിങ്ങൾ പിന്നെ എന്തിനാണ് വാഗ്ദാനം പാലിച്ചത്?. അദ്ദേഹം അതിന് മറുപടി പറഞ്ഞത്. വാഗ്ദാനത്തിന്റെ ഭക്തിനിർഭരമായ പ്രാധാന്യമാണ് ഒരാൾ പോകുമ്പോൾ പരീക്ഷിക്കപ്പെടുന്നത് പ്രിയപ്പെട്ടവർ നമ്മെ വിട്ടു പോയതിനു ശേഷവും നമ്മൾ അവരോടുള്ള വാഗ്ദാനം പാലിക്കുകയാണെങ്കിൽ. അതിനർത്ഥം നിങ്ങൾ അവരെ സ്നേഹിച്ചത് യാഥാർത്ഥ്യമായിരുന്നു എന്നതാണ്.