നമ്മുടെ ഈ ഗ്രഹത്തിൽ ഏകദേശം 8.7 ദശലക്ഷം ഇനം ജീവികളുണ്ട്, അവയിൽ 6.5 ദശലക്ഷം കരയിലും 2.2 ദശലക്ഷം സമുദ്രത്തിലുമായാണ് ജീവിക്കുന്നത്. നമ്മളില്‍ ഒട്ടുമിക്ക ആളുകളും മുമ്പൊരിക്കലും ജീവിതത്തില്‍ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ഒരു ജീവിയെ കാണുമ്പോൾ നമ്മളിൽ പലരും ആശ്ചര്യപ്പെട്ടൂ പോകാറുണ്ട്. ഒരു പക്ഷെ, അവക്കെല്ലാം തന്നെ നമ്മള്‍ ഇത് വരെ കണ്ട സാധാരണ കണ്ട് വന്ന ജീവികളില്‍ നിന്നും ഒരുപാട് പ്രത്യേകതകളും വ്യത്യാസങ്ങളും ഉണ്ടായിരിക്കാം. എന്നാല്‍ ഇത്തരത്തിലുള്ള പല ജീവികളും മനുഷ്യര്‍ക്ക് മാരകമായ ഭീഷണി ഉയര്‍ത്തുന്നവയാണ്. ഉദാഹരണത്തിന് ഹാര്‍വെസ്റ്റര്‍ എന്ന് പേരുള്ള എന്ന ഒരിനം ഉറുമ്പുകളെ കുറിച്ചു കേട്ടിട്ടുണ്ടോ. ഇവയുടെ ശരീരത്തില്‍ മനുഷ്യനെ കൊല്ലാന്‍ വരെ ശേഷിയുള്ള വിഷം അടങ്ങിയിട്ടുണ്ട്. പഫർ മത്സ്യവും വളരെ ചെറുതാണ് ഈ മത്സ്യത്തിന്‍റെ വലുപ്പം ഒരു ഇഞ്ചില്‍ താഴെയാണ് പക്ഷേ അതിന്‍റെ ശരീരത്തില്‍ അടങ്ങിയിട്ടുള്ള വിഷം മനുഷ്യർക്ക് അപകടകാരിയാണ്. നിങ്ങള്‍ ചിന്തിക്കുന്നത് പോലെ ഉറുമ്പിനെക്കഴും ചെറിയതും ആനയെക്കാളും വലിയതുമായ നിരവധി ജീവികളുണ്ട്.
വാസ്തവത്തില്‍ ഇവിടെ കാണിക്കുന്ന ജീവികള്‍ ഗ്രാഫിക്സ്ന്‍റെ സഹായത്തോടെ നിര്‍മിച്ച ഇംഗ്ലീഷ് സിനിമയില്‍ ഉള്ളത്പോലെ തോന്നിയേക്കാം. എന്നാല്‍ ഇത് ഒരു കെട്ടുകഥയല്ല. എല്ലാ വർഷവും ശാസ്ത്രജ്ഞർ പുതിയതും കൂടുതൽ അവ്യക്തവുമായ ജീവികളെ കണ്ടെത്തുന്നത് തുടരുകയാണ്, കൂടാതെ ആധുനിക ശാസ്ത്രം നിലവിലുള്ള എല്ലാ മൃഗങ്ങളെയും കണ്ടെത്തിയിട്ടില്ലന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നു. ഇത് ഇനിയും കണ്ടെത്താൻ കഴിയാത്ത നിരവധി വിചിത്രവും അതുല്യവുമായ കണ്ടെത്തലുകൾക്ക് ഇടം നൽകുന്നു. ഇത്തരം ജീവികളെ കുറിച്ച് അറിയുന്നതിന് താഴെയുള്ള വീഡിയോ കാണുക.