യഥാർത്ഥ ജീവിതത്തിലെ കാർട്ടൂൺ കഥാപാത്രങ്ങൾ.

ലോകത്തിലുടനീളം ഏറെ പ്രേക്ഷക പ്രീതിയുള്ള ഒന്നാണ് കാർട്ടൂണുക. കാർട്ടൂൺ കഥാപാത്രങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒത്തിരിയാളുകൾ നമ്മുടെ ഈ ലോകത്തുണ്ട്. നമ്മൾ വിചാരിക്കും കാർട്ടൂൺ കുട്ടികൾ മാത്രമായിരിക്കും കാണുക. ഞാനും നിങ്ങളുമടങ്ങുന്ന ഒത്തിരി മുതിർന്നയാളുകൾ ഇന്നും കാർട്ടൂൺ കാണുന്നവരാണ്. എന്തോ എല്ലാവർക്കും കാർട്ടൂൺ കഥാപാത്രങ്ങളോട് ഭയങ്കര ഇഷ്ട്ടമാണ്. എന്നാൽ, യഥാർത്ഥ ജീവിതത്തിലും കാർട്ടൂൺ കഥാപാത്രങ്ങളായ ചില വ്യക്തികൾ നമ്മുടെ ഈ ഭൂമിയിലുണ്ട്. അത്തരം ചില അപൂർവ്വ മനുഷ്യരെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

Real life cartoon characters.
Real life cartoon characters.

ദി റിയൽ ശ്രക്ക്. പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരനായ വില്യംസ് സ്റ്റെയിൻ സൃഷ്ട്ടിച്ച വെറും ഒരു സാങ്കൽപ്പിക കഥാപാത്രമായിരുന്നു ശ്രക്ക്. ഡ്രീം വർക്ക് ആനിമേഷന്റെ ഒരു പരമ്പരയായിരുന്നു ഇത്. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ ഇതേ രൂപ സാദൃശ്യമുള്ള ഒരാളുണ്ടായിരുന്നു. ദി റിയൽ ശ്രക്ക് എന്നറിയപ്പെടുന്നത് റഷ്യൻ സ്വദേശിയായ മോറിസ് ടിലറ്റാണ്. ശ്രക്കുമായി സമാന രൂപസാദൃശ്യമുള്ളതിനാൽ ഇയാളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്താനാക്കുന്നു. 1903ഒക്റ്റോബർ 23നു റഷ്യയിലെ സെന്റ് വീച്ചേർഴ്സ് ബർഗിലാണ് ഇദ്ദേഹം ജനിക്കുന്നത്. വളരെ വ്യത്യസ്ഥമായ ശരീര ഘടനയുള്ളതിനാൽ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഇദ്ദേഹത്തെ ഫ്രൻജ് എയ്ഞ്ചൽ എന്നാണ് വിളിച്ചിരുന്നത്.

അഗ്രോമെഗാലി എന്ന രോഗാവസ്ഥയാണ് ഇദ്ദേഹത്തിന് ഇത്തരമൊരു രൂപം ലഭിച്ചത്. മോറിസ് ഒരു പ്രൊഫഷണൽ ഗുസ്തി മത്സരാർത്ഥി കൂടിയായിരുന്നു. 1944 ഓഗസ്റ്റ് ഒന്നിന് ലോക ഹെവി വൈറ്റ് ഗുസ്തി ചാമ്പ്യനായി മാറി. എന്നിരുന്നാലും തന്റെ വിചിത്രമായ ശരീര ഘടനയിലൂടെയാണ് ലോകശ്രദ്ധയാകർഷിക്കുന്നത്.

ഇതുപോലെയുള്ള മറ്റു വിചിത്രമായ വ്യക്തികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.