വാഹനങ്ങളിലെ ഏതു സ്ക്രാച്ചും 2 മിനിറ്റില്‍ മാറ്റം.

വാഹനം ഓടിക്കുന്ന ഏതൊരാളുടെയും കയ്യില്‍ നിന്ന് തങ്ങളുടെ വാഹനം ഒന്ന് തട്ടാതെയോ മുട്ടാതെയോ നിന്നിട്ടുണ്ടാകില്ല. മാത്രമല്ല, പലര്‍ക്കും വാഹനം ഉരസി പെയിന്‍റ് പോകുന്നത് ഒരു നിത്യ സംഭവമായിരിക്കും. ഇന്‍ഷുറന്‍സും മറ്റും ഇല്ലാ എന്നുണ്ടെങ്കില്‍ അത് നന്നാക്കാനായി നല്ലൊരു തുക തന്നെ നമുക്ക് കൊടുക്കേണ്ടി വരും. മാത്രമല്ല, അത്ര വാഹന പ്രേമികള്‍ ആണെങ്കില്‍ തങ്ങളുടെ വാഹനത്തിന് ഒരു ചെറിയ  സ്ക്രാച്ചസ് ഉണ്ടായാല്‍ പോലും അപ്പോള്‍ തന്നെ സര്‍വീസില്‍ കൊണ്ടു പോകും. എന്നാല്‍ ഇത്തരം സ്ക്രാച്ച്സ് ഉണ്ടായാല്‍ ഇനി നിങ്ങള്‍ സര്‍വീസിനായി ഷോറൂമില്‍ കൊണ്ടു പോകേണ്ടതില്ല. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെറിയ ടിപ്സില്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. നമുക്ക് വീട്ടില്‍ തന്നെ ഇത്തരം സ്ക്രാച്ചസ് എങ്ങനെയാണ് ഒഴിവാക്കുന്നത് എന്ന് നോക്കാം.

Remove Scratch from Car
Remove Scratch from Car | Credits: Shine Forces

നമ്മുടെ വീടുകളില്‍ എല്ലാം സുലഭമായി കാണുന്ന ഒരു സാധനമാണ് കോള്‍ഗേറ്റ് അല്ലെങ്കില്‍ ബ്രഷ് ചെയ്യാനായി നമ്മള്‍ ഉപയോഗിക്കുന്ന മറ്റേതെങ്കിലും പേസ്റ്റ്. ആദ്യം നമ്മള്‍ടെ കയ്യിലുള്ള ഒരു കോള്‍ഗേറ്റ് പേസ്റ്റ് എടുത്ത് സ്ക്രാച്ച് ഉള്ള ഭാഗത്തൊക്കെ ഒന്ന് അധികം ശക്തിയില്‍ പ്രസ് ചെയ്യാതെ ഒന്ന് സ്പ്രെഡ് ചെയ്യുക. ശേഷം ഒരു ചെറിയ ക്ലോത്തോ അല്ലെങ്കില്‍ പാഡോ ഉപയോഗിച്ചു അധികം ബലം പ്രയോഗിക്കാതെ ക്ലോക് വൈസില്‍ ഒന്ന്‍ റബ് ചെയ്യുക. അതായത് പേസ്റ്റ് ഒന്ന് എല്ലാ ഭാഗത്ത്ക്കും തടവുക.ശേഷം വെള്ളം ഒഴിച്ച് കഴുകിയ ശേഷം ഒരു ഡ്രൈ തുണി കൊണ്ട് അത് തുടച്ചെടുക്കുക. നമുക്ക് ആ ഭാഗം പഴയ പോലെ തന്നെ നല്ല ഫിനിഷിങ്ങില്‍ തിരിച്ചു ലഭിക്കുന്നതായിരിക്കും. ഇത് ഒട്ടും ഫേക്ക് അല്ല. തീര്‍ച്ചയായും ഇതൊന്നു നിങ്ങള്‍ ട്രൈ ചെയ്തു നോക്കുക. വലിയ സ്ക്രാച്ചിങ്ങിനൊന്നും പറ്റില്ല. ചെറിയ രീതിയില്‍ ഇനി പെയിന്‍റ് പോയിട്ടുണ്ടെങ്കില്‍ നിങ്ങളിനി സര്‍വീസിനു കൊണ്ട് പോയി ഒരുപാട് കാശ് മുടക്കേണ്ടതില്ല. വെറും ഒരു കോള്‍ഗേറ്റ് വാങ്ങുന്ന പൈസയും ഒരല്‍പ്പം ക്ഷമയും മാത്രം മതി. തീര്‍ച്ചയായും ഇതൊരു നല്ല ടിപ്സ് തന്നെയാണ്.