ആമസോൺ നദിയെ കുറിച്ച് നമ്മൾ എല്ലാവരും ഒരുപാട് കേട്ടിട്ടുണ്ടാകുമല്ലോ. എന്നാൽ നമ്മൾ അറിഞ്ഞതും അറിയാത്തതുമായ ഒരുപാട് നിഗൂഢമായ രഹസ്യങ്ങളുണ്ട് ആമസോൺ നദിക്കു പറയാൻ. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലൂടെ ഒഴുകുന്ന ഒരു നദിയാണ് ആമസോൺ. ലോകത്തിലെ തന്നെ ഏറ്റവും വലിയ നടിയാണിത്. ഏകദേശം ലോകത്തിലെ ആകെ നദിയൊഴുക്കിന്റെ അഞ്ചിലൊന്ന് ഭാഗം വരും ഇതിലെ നദിയൊഴുക്കിന്. ഭീമമായി നീണ്ടു നിൽക്കുന്ന ആമസോൺ നദിയെ കടൽ നദി എന്നും വിളിപ്പേരുണ്ട് എന്ന് പറയപ്പെടുന്നു. ഇതിന്റെ നീളം എന്ന് പറയുന്നത് 6400 കി.മീ ആണ്. ഇതിന്റെ ഉത്ഭവ സ്ഥാനം പെറുവിലെ നെവാഡൊ മിസ്മിയിൽ നിന്നാണ്. ആമസോൺ നദി അറ്റ്ലാന്റിക്ക് സമുദ്രവുമായി ചേരുന്നത് ബ്രസീലിൽ വെച്ചാണ്. മറ്റു നദികളുടെ ഭൂപ്രകൃതി അളവുകളുമായി താരതമ്യം ചെയ്യുമ്പോൾ ഭൂരിഭാഗം അളവുകളിൽ മുന്നിലാണ് എങ്കിലും നീളത്തിന്റെ കാര്യത്തിൽ നൈൽ നദി കഴിഞ്ഞു രണ്ടാം സ്ഥാനമാണ് ആമസോൺ നദിക്കുള്ളത് . ഈ നദിയിൽ മനുഷ്യ ജീവന് അപകടം ചെയ്യുന്ന രീതിയിലുള്ള ഒരുപാട് ഭീകര ജീവികളുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.
ആദ്യമായി ഗ്രീൻ അന്നകോണ്ട. ആമസോൺ നദീ തടങ്ങളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു പമ്പിനമാണ് അന്നകോണ്ട. ബോവ എന്ന ജന്തു വിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പിനമാണ് ഇവ. ഗ്രീൻ അന്നകോണ്ടകൾക്ക് ഏകദേശം 29 അടിയിലധികം നീളവും 550 പൗണിലധികം ഭാരവുമുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇവ പ്രധാനമായും കാണപ്പെടുന്നത് നീരുറവകൾ, ചതുപ്പു നിലങ്ങൾ, ഒഴുകുന്ന അരുവികൾ എന്നിവിടങ്ങളിലൊക്കെയാണ്. വെള്ളത്തിലും അല്ലെങ്കിൽ അതിന്റെ സമീപ പ്രദേശങ്ങളിലുമാണ് ഇവയെ കണ്ടു വരുന്നു. കൂടാതെ ഇവയുടെ പ്രധാന ഭക്ഷണം എന്ന് പറയുന്നത് മത്സ്യം, പക്ഷികൾ, ചില സസ്തനികളകൾ മുതലായവയാണ്. വലിയ ഗ്രീൻ അന്നകോണ്ടകൾ മാനുകൾ മുതലകൾ എന്നിവയെയും ഭക്ഷണമാക്കാറുണ്ട്. ഇവയ്ക്കു ജലോപരിതലത്തിനു മുകളിൽ വായയും മൂക്കും പൊങ്ങി നിർത്തി അനങ്ങാതെ കിടക്കാനുള്ള കഴിവുണ്ട്. ഇങ്ങനെ കിടക്കുന്ന സമയത്ത് ഇരകൾ കടന്നു പോകുമ്പോൾ അവയെ നന്നായി ചുറ്റുന്നു. ശേഷം ശ്വാസം മുട്ടിച്ചു ജീവൻ കളഞ്ഞതിനു ശേഷം മാത്രമേ അവയെ ഭക്ഷണമാക്കാറുള്ളു. ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഇവയുടെ ഇണചേരൽ നടക്കുന്നത്. ആ സമയത്ത് പുരുഷ അന്നകോണ്ടകൾ സ്ത്രീ അന്നകോണ്ടകളെ തേടി പോകണം. ആ സമയമാകുമ്പോൾ സ്ത്രീകൾ ഒരു തരാം ഫെറമോണുകൾ ഉൽപ്പാദിപ്പിക്കും. അതിന്റെ പാത പിന്തുടർന്നായിരിക്കും പുരുഷ അന്നകോണ്ടകൾ അവയെ തേടിപ്പോവുക. ഇവ എങ്ങനെയാണ് ഫെറമോണുകളുടെ സുഗന്ധം ആർജിക്കുന്നത് എന്നത് ശാസ്ത്ര ലോകത്തിനു ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏകദേശം 40-50 കുഞ്ഞുങ്ങളെ വരെ ഇവ ഉണ്ടാക്കുന്നു. ചിലപ്പോൾ നൂറു വരെയും ആകാറുണ്ട്.
ഇത് പോലെയുള്ള ഭീകര ജീവികൾ ഇനിയുമുണ്ട് ആമസോൺ നദിയിൽ അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.