കുറച്ചുകാലം കൂടി കഴിയുമ്പോഴേക്കും നമ്മുടെ ലോകം പൂർണമായും യന്ത്രവൽകൃതമാകും. റോബോട്ടുകളോക്കെ ആയിരിക്കും ഒരു പക്ഷെ അന്ന് നമ്മുടെ ലോകം ഭരിക്കുന്നത്. ഇപ്പോൾ തന്നെ റോബോട്ടുകൾക്ക് വലിയൊരു സ്വാധീനമുള്ള കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തിലെതന്നെ മികച്ചതായിട്ടുള്ള ചില റോബോട്ടുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇനി വരുന്ന കാലഘട്ടത്തിൽ ഒരു വീട്ടിൽ ഒരു റോബർട്ട് എന്ന നിലയിലായിരിക്കും ചിലപ്പോൾ കാര്യങ്ങളൊക്കെ മുൻപോട്ടു പോകാൻ പോകുന്നത്.
ഇപ്പോൾ തന്നെ വിദേശരാജ്യങ്ങളിൽ ഒക്കെ റോബോട്ടുകളുടെ സ്വാധീനമെന്ന് പറയുന്നത് വളരെ വലുതാണ് എന്ന് അറിയാൻ സാധിച്ചിരിക്കുന്നത്. ഒരു പ്രത്യേകമായ സോഫ്റ്റ്‌വെയർ ലോഡ് ചെയ്താണ് എപ്പോഴും റോബോട്ടുകളെ ജോലികൾക്ക് വേണ്ടി തയ്യാറാകുന്നത്. ഈ റോബോട്ടിന്റെ ഉള്ളിൽ അടങ്ങിയിരിക്കുന്ന വസ്തുക്കളും ഇവയുടെ ഗുണമേന്മ നിശ്ചയിക്കുവാൻ ഉള്ള ഘടകങ്ങളായി മാറാറുണ്ട്.. എന്തൊക്കെ സാധനങ്ങൾ കൊണ്ടാണ് ഒരു റോബോട്ടിനെ നിർമ്മിച്ചിരിക്കുന്നതെന്നൊക്കെ പലപ്പോഴും ആളുകൾ ശ്രദ്ധിക്കാറുണ്ട്.
റോബോട്ടിക് അവതാർ എന്നു പറഞ്ഞോരു റോബോർട്ടുണ്ട്.. 2017 യോടെയാണ് ആദ്യമായി ഇതിനെ അവതരിപ്പിച്ചത്. ഇതൊരു ഹ്യൂമനോയ്ഡ് റോബോട്ടാണ്. അതായത് ഒരു യഥാർത്ഥ ലോക അവതാർ പോലെയാണ്. ഒരു മനുഷ്യ ഓപ്പറേറ്ററുടെ ചലനങ്ങളെയാണ് ഇത് അനുകരിച്ചു കൊണ്ടിരിക്കുന്നത്. ടോക്കിയോ ഒളിമ്പിക്സിനായി അപ്ഡേറ്റ് ചെയ്തതാണ് ഇത്. ഒരു മൊബൈലിൽ സേവനമായി വിഭാവനം ചെയ്യുകയാണെങ്കിൽ ഭാവിയിൽ ശസ്ത്രക്രിയകൾ വരെ ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ളതാണ്. മനുഷ്യന്റെ ആകൃതിയോക്കെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
റോബോട്ടിക് അംബാസഡർ എന്ന ഒരു റോബോട്ടാണ് അടുത്തത്. ഇതുപോലൊരു ഹ്യുമനോയിഡ് കൂട്ടത്തിൽ ഉള്ളതാണ് ഇതും. സോഫിയ എന്ന് വിളിക്കും. ഇത് 2020 ലാണ് നാലുവയസ്സുള്ള റോബോട്ടിക് അംബാസഡർ എന്ന നിലയിൽ പങ്ക് തുടരാൻ പോകുന്നുവെന്ന് അറിഞ്ഞത്. മനുഷ്യർ പഠിപ്പിക്കുന്ന രീതിയിൽ സോഫിയയ്ക്ക് ചലിക്കാനും സംസാരിക്കാനും ചില വികാരങ്ങളൊക്കെ കാണിക്കുവാനും വയ്ക്കുവാനും പാടുവാനും ഒക്കെ സാധിക്കും എന്നതാണ് ഇതിൻറെ പ്രത്യേകത.
അടുത്തത് ഡെലിവറി റോബോട്ടാണ്. നമ്മുടെ ഡെലിവറി ബോയ്സിനൊക്കെ പണി കിട്ടിയെന്ന് പറയാം. അടുത്തത് ഗവഷണം ചെയ്യാൻ വേണ്ടിയുള്ളതാണ്. പ്രത്യേകമായ ഒരു സോഫ്റ്റ്‌വെയർ ആണ് ഇതിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഗവേഷണങ്ങൾ നടത്താൻ വേണ്ടിയുള്ള റോബോട്ടുകൾ ആണ് ഇവ തീർന്നിട്ടില്ല ഇനിയുമുണ്ട് രസകരമായ ഒരുപാട് റോബോട്ടുകൾ.