ട്രെയിന്‍ വരുന്നതിനിടെ ട്രാക്കിലേക്ക് വീണ സ്ത്രീയെ ആർ‌പി‌എഫ് ജാവാന്‍ ജീവന്‍ പണയം വെച്ച് രക്ഷിക്കുന്ന വീഡിയോ.

മുംബൈയിലെ ഒരു ആർ‌പി‌എഫ് ജവാൻ അപകടത്തില്‍പ്പെട്ട ഒരു സ്ത്രീയുടെ ജീവൻ രക്ഷിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുംബൈയിലെ സാൻ‌ഹർസ്റ്റ് റോഡ് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരു സ്ത്രീ പെട്ടെന്ന് ട്രാക്കിലേക്ക് വീണു എന്നാണ് റിപ്പോർട്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ‌പി‌എഫ് ജവാൻ സ്ത്രീ വീഴുന്നത് കണ്ടപ്പോൾ ട്രാക്കിൽ ചാടി ട്രെയിൻ വരുന്നതിനു തൊട്ടു മുമ്പ് പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന ആളുകളുടെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തി.

RPF jawan saving the life of a woman who fell on the track while the train was coming
RPF jawan saving the life of a woman who fell on the track while the train was coming

ഡിസംബര്‍ 10 രാത്രി 7:40 ന് സാൻ‌ഹർസ്റ്റ് റോഡ് സ്റ്റേഷന്റെ പ്ലാറ്റ്ഫോം നമ്പർ 2 ൽ 23 കാരിയായ അനിഷാ ഷെയ്ക്ക് നിൽക്കുകയായിരുന്നു. പെട്ടെന്ന് തലകറങ്ങി പ്ലാറ്റ്ഫോമിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണു. ആർ‌പി‌എഫ് കോൺസ്റ്റബിൾ ശ്യാം സൂറത്ത് യുവതി വീഴുന്നത് കണ്ടയുടനെ അയാൾ ട്രാക്കിലേക്ക് ചാടി അവരെ രക്ഷിച്ചു. ഈ സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ സാഹസികത കാനിച്ചതിന് സെന്‍ട്രല്‍ റെയിൽവേ ജവാനെ പ്രശംസിച്ചു.

സംഭവത്തിന്റെ വീഡിയോ ഡിവിഷണൽ റെയിൽവേ മാനേജരുടെ ട്വിറ്റർ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആർ‌പി‌എഫ് ഉദ്യോഗസ്ഥർ രാവും പകലും തങ്ങളുടെ ചുമതല നിർവ്വഹിക്കുന്നു എന്നും അദ്ദേഹം ട്വിറ്റില്‍ പറഞ്ഞു ”ഗോയൽ ട്വീറ്റ് ചെയ്തു.

റെയിൽ‌വേ ഉദ്യോഗസ്ഥർ ഇത്തരം അപകടങ്ങൾ തടയുകയും ജീവൻ രക്ഷിക്കുകയും ചെയ്യുന്നത് ഇതാദ്യമല്ല. മുമ്പ് ജൂലൈ 28 ന് മുംബൈയിൽ ട്രെയിനിൽ കയറുന്നതിനിടെ വീണുപോയ ഒരു യാത്രക്കാരനെ ആർ‌പി‌എഫ് ഉദ്യോഗസ്ഥൻ രക്ഷിച്ചിരുന്നു. യാത്രക്കാരൻ ട്രെയിനിൽ കയറുന്നനിടെ വീഴുന്നത് കണ്ട ആർ‌പി‌എഫ് ഉദ്യോഗസ്ഥൻ അയാളെ രക്ഷിക്കാൻ ഓടി. ട്രെയിനും പ്ലാറ്റ്‌ഫോമും തമ്മിലുള്ള വിടവിലേക്ക് വീഴാതെ അയാളെ രക്ഷിച്ചു.