മലയാളികളുടെ മനസ്സിനെ കീഴടക്കിയ നായികമാരില്‍ ഒരാളാണ് കേരള തനിമ തോന്നിക്കുന്ന നടി സംയുക്ത. ഒരു കാലത്ത് യുവ മനസ്സില്‍ നല്ലൊരു സ്ഥാനം തന്നെയാണ് നടി സംയുക്ത. മാത്രമല്ല സിനിമാ താരം ബിജു മെനോന്റെ ഭാര്യ കൂടിയാണ് നടി സംയുക്ത. അഭിനയിച്ച ചിത്രങ്ങളത്രയും മലയാളികള്‍ നെഞ്ചിലേറ്റിയിട്ടുണ്ട്. മലയാള സിനിമകളില്‍ മാത്രമല്ല മറ്റു നിരവധി അന്യ ഭാഷകളിലും നടിയുടെ കാല് വെപ്പ് വളരെ മനോഹരമാണ്.
കേരളീയ കുടുംബ മനസ്സുകളില്‍ ഏറെ പ്രീതി നേടിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു സത്യന് അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍. ഈ ചിത്രത്തിലൂടെയാണ് നടി ആദ്യമായി സ്ക്രീനില്‍ എത്തുന്നത്. പക്ഷെ ആ ഒരു ചിത്രം കൊണ്ട് തന്നെ ആരാധകര്‍ നടിയെ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു. ആകെ മൂന്നു വര്‍ഷമാണ് നടി സംയുക്ത ചലച്ചിത്ര രംഗത്ത് ഉണ്ടായിരുന്നത്. ആ മൂന്ന് വര്‍ഷത്തിനിടയില്‍ തന്നെ നിരവധി സിനിമകളില്‍ നടി അഭിനയിച്ചു. ഏകദേശം 15 സിനിമയിലധികം ഇവര്‍ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം തന്നെ വളരെ ഹിറ്റായിട്ടുമുണ്ട്. അഭിനയിച്ച കഥാപാത്രങ്ങള്ക്കത്രയും ജീവന് ഉണ്ടായിരുന്നത് കൊണ്ടാകാം ആരാധകര്‍ ഈ നടിയെ ഇപ്പഴും ഇഷ്ട്ടപ്പെടുന്നത്. മാത്രമല്ല, പ്രായം കൂടുന്നതിനനുസരിച്ചു സംയുക്തയുടെ ലുക്ക് ഇപ്പഴും പഴയത് തന്നെ.
കൂടാതെ ഈ മൂന്നു വര്‍ഷത്തിനുള്ളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്കാരം രണ്ടു തവണ നടി സംയുക്തയെ തേടി എത്തിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. നടന് ബിജുമേനോനുമായി പ്രണയ വിവാഹം കഴിഞ്ഞ ശേഷം നടി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എങ്കിലും അന്നും ഇന്നും തന്റെ സൗന്തര്യ കാര്യത്തില്‍ നടി വളരെ ശ്രദ്ധ കൊടുത്തിരുന്നു. അതിനായി യോഗ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ യോഗ ചെയ്യുന്ന ചിത്രങ്ങളും ഫോട്ടോ ഷൂട്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.