സൗദിയുടെ മെഗാ പ്രോജക്ട്; ഭൂമിക്കടിയിൽ ഒരുങ്ങുന്ന മഹാനഗരം.

നമ്മുടെ ലോകത്തിൽ ഓരോ കാര്യങ്ങളും ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മാറ്റങ്ങളെയും നമ്മൾ സ്വാഗതം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇനിയുള്ള കാലത്ത് വളരെ സാങ്കേതികവിദ്യപരമായ മാറ്റങ്ങൾ ആയിരിക്കും ലോകത്ത് സംഭവിക്കാൻ പോകുന്നത്. അതിന്റെ ഒരു തുടക്കം സൗദിയിൽ ആരംഭിച്ചു എന്ന് അറിയാൻ സാധിക്കുന്നത്. നിയമസംവിധാനങ്ങൾ വളരെയധികം കൃത്യതയുള്ള ഒരു രാജ്യമാണ് സൗദി. പല ആളുകളും ഒരു ഭയത്തോടെ മാത്രം നോക്കിക്കാണുന്ന നിയമനിർമ്മാണ വ്യവസ്ഥയാണ് സൗദിയുടെ പ്രത്യേകതയെന്ന് പറയുന്നത്. അത് തന്നെയാണ് രാജ്യത്തിന്റെ വിജയവും എന്ന് പ്രെത്യകം പറയേണ്ടിയിരിക്കുന്നു.

NEOM
NEOM

സൗദി പോലുള്ള ഒരു രാജ്യത്ത് വിനോദസഞ്ചാരം എന്ന് പറയുന്നത് നാമമാത്രമായ ഒരു കാര്യമാണ്. എന്നാൽ ഇപ്പോൾ സൗദിയിൽ ഒരുങ്ങുന്ന പുതിയ പ്രോജക്റ്റിനെ പറ്റി അറിയുകയാണെങ്കിൽ ഈ ഒരു വാദഗതികൾ പലരും മാറ്റി പറയുമെന്നുള്ളത് ഉറപ്പാണ്. കാരണം സൗദിയിൽ ഇപ്പോൾ പുതിയൊരു പദ്ധതി ഒരുങ്ങുകയാണ്. നെയോം പദ്ധതി എന്നറിയപ്പെടുന്ന ഈ ഒരു പദ്ധതി നിലവിൽ വരുന്നതോടെ നിരവധി മാറ്റങ്ങളാണ് ലോകത്തിൽ ഉണ്ടാവാൻ പോകുന്നതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. 3 പാളികൾ ആയി തിരിച്ചു കൊണ്ടാണ് ഈ പദ്ധതി തുടങ്ങുന്നത് തന്നെ.

എന്നെങ്കിലുമൊരിക്കൽ വരാനിരിക്കുന്ന ഒരു പദ്ധതി അല്ല ഇത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ്. ഇതിന്റെ മൂന്നാം ഘട്ടത്തിന് വേണ്ടി വീണ്ടും ആളുകളെ ക്ഷണിച്ചിരിക്കുകയാണ്.. ഒരു ലക്ഷത്തോളം ആളുകളാണ് മൂന്നാംഘട്ടത്തിൽ ജോലി നൽകിയിരിക്കുന്നത് സൗദി. അതുകൊണ്ട് തന്നെ ഇത് ഉടനെ തന്നെ നിലവിൽ വരുന്ന ഒരു പദ്ധതിയാണ് എന്ന് അനുമാനിക്കാവുന്നതാണ്. മൂന്നു രീതിയിലാണ് ഇതിന്റെ ഒരു നിർമ്മാണം എന്നുപറയുന്നത്. ആദ്യമായി നമുക്ക് രാജ കുടുംബങ്ങൾക്കുള്ള ഒരു വലിയ കൊട്ടാരം കാണാൻ സാധിക്കും. അതോടൊപ്പം തന്നെ ബഹറിനും സൗദിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കുഞ്ഞു പാലം ഉണ്ടാകും..

പിന്നീട് പറയാൻ പോകുന്ന കാര്യങ്ങൾ ഒരുപക്ഷേ പലർക്കും അംഗീകരിക്കാൻ പോലും സാധിക്കാത്തത് ആയിരിക്കും. അത് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെയും അവരുടെ കാര്യങ്ങൾ നോക്കുവാനായി സഹായിക്കുന്ന ഗൈഡുകളെന്ന് പറയുന്നത് ഒരുപക്ഷെ റോബോട്ടുകൾ ആയിരിക്കും. ഇവർക്ക് ഭക്ഷണം വിളമ്പുന്നതും ഇവരുടെ കാര്യങ്ങളിൽ ഇവരെ സഹായിക്കുന്നതും എല്ലാം തന്നെ റോബോട്ടുകൾ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന ചില വിവരങ്ങൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്.