കടൽത്തീരത്ത്‌ അടിഞ്ഞു കൂടിയ വിചിത്രമായ വസ്തുക്കൾ.

നമ്മളെല്ലാവരും ഇടയ്ക്കൊക്കെ കടൽത്തീരത്ത്‌ പോകാറുണ്ടായിരിക്കും. അല്ലെങ്കിൽ ജീവിതത്തിൽ ഒരു തവണയെങ്കിലും കടൽ കാണാത്തവരായി ആരുമില്ല. കാരണം ജീവിതത്തിൽ ഒരിക്കലും കണ്ടാലും മതിവരാത്ത ഒന്നാണ് കടലും കടൽത്തിരമാലകളും. പ്രായ ഭേതമന്യേ എല്ലാ ആളുകളും ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണിത്. അലങ്കോലപ്പെട്ടു കിടക്കുന്ന മനസ്സൊന്നു ശാന്തമാക്കാൻ ആർത്തിരമ്പുന്ന തിരമാലകൾക്കാകും എന്നതാണ് സത്യം. തിരമാലകളുടെ ആ ഈണത്തിന് എന്തോ പ്രത്യേക ശക്തിയുണ്ട്. എത്ര സമയം വേണമെങ്കിലും കടൽത്തീരത്തിരിക്കാൻ നമുക്ക് സാധിക്കും. നമ്മൾ എപ്പോഴും കടൽത്തീരത്തു കൂടി കിടക്കുമ്പോൾ ഉൾക്കടലിനെ കുറിച്ചും അതിന്റെ അനന്തതയെ കുറിച്ചും ചിന്തിക്കാറില്ലേ. കാരണം നമ്മൾ ഒന്നും അറിയാത്തതും കേൾക്കാത്തതുമായ എത്രയോ അപൂർവ്വമായ ജീവജാലങ്ങൾ കടലിന്റെ അന്തർഭാഗങ്ങളിലുണ്ട്. അതിലുപരി അത്ഭുതപ്പെടുത്തുന്ന എത്രയോ പ്രതിഭാസങ്ങൾ ഉൾക്കടലിൽ നടക്കുന്നു. അത്തരത്തിൽ അപൂർവ്വങ്ങളിൽ അപൂർവങ്ങളായ കടൽത്തീരത്ത് അടിഞ്ഞു കൂടിയ ചില വസ്തുക്കൾ എന്തൊക്കെയാണ് എന്ന് നോക്കാം.

Sea Creature
Sea Creature

ആദ്യമായി ഹെയറി മോൺസ്റ്റർ എന്ന ജീവിയെ കുറിച്ചു നോക്കാം. ഫിലിപ്പൈനിലെ ദിനഗഡ് എന്ന് പേരുള്ള ഒരു കടൽത്തീരത്താണ് ഹെയറി മോൺസ്റ്റർ എന്ന ജീവി ആദ്യമായി അടിഞ്ഞു കൂടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2017 ഫെബ്രുവരി മാസത്തിലാണ് ഇത് തീരത്തടിയുന്നത്.  ഇതിന്റെ രൂപം എന്താണ് എന്ന് ഇത് വരെ ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാരണം ഇതിന്റെ ശരീരം മുഴുവനും രോമത്താൽ പുതഞ്ഞിരിക്കുകയാണ്. ഒറ്റ നോട്ടത്തിൽ തിമിംഗലം എന്ന് പറയാമെങ്കിലും ഇതിനു വാലില്ല. അത് കൊണ്ട് തിമിങ്കലവുമായി താരതമ്യം ചെയ്യാൻ കഴിയുകയില്ല. കണ്ടാൽ തന്നെ പേടി തോന്നിപ്പിക്കുന്ന ഒരു വലിയ ജീവി.  ഈ ജീവി തീരത്തടിഞ്ഞതറിഞ്ഞു വിവിധ പ്രദേശങ്ങളിൽ നിന്നും ഇവയെ കാണാൻ ആളുകൾ എത്തിയിരുന്നു. ഇതിന്റെ ഭാരം എന്ന് പറയുന്നത് 1800 കിലോഗ്രാം ആണ്. ഇത് അഴുകിയതിനാലാണ് ഇതിനെ വെളുത്ത നിറത്തിലുള്ള ജഡമായി കാണപ്പെട്ടത് എന്ന് പറയപ്പെടുന്നു. എന്തായാലും ഇത്തരം പ്രത്യേക രൂപമില്ലാത്ത അജ്ഞാത ജീവികളെ ഗ്ലോബസ്റ്ററുകൾ എന്നാണ് വിളിക്കുന്നത്. ഇത് പോലെയുള്ള അപൂർവ്വ കടൽ ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.