ലോകത്ത് മുസ്ലിം ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ. പ്രകൃതിയോടിണങ്ങി ചേർന്നു നിൽക്കുന്ന രാജ്യം . വിവിധ വിഭവങ്ങൾ കൊണ്ടും കാർഷിക വിളകൾ കൊണ്ടും സമ്പന്നമാണിവിടം.ഏകദേശം ഇരുപതു കോടിയോളം ജനങ്ങളുടെ വാസസ്ഥലമാണ് ഈ രാജ്യം. ഒരുപക്ഷെ, നിങ്ങളിൽ പലർക്കും ഇന്തോനേഷ്യ എന്ന രാജ്യത്തെ കുറിച്ച് വളരെ വളരെ പരിമിതമായ അറിവ് മാത്രമേ ഉണ്ടാവുകയുള്ളു. തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലുതും ജനസംഖ്യ കൂടുതലുമുള്ള ഒരു രാജ്യം തന്നെയാണ് ഇന്തോനേഷ്യ. ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നതിന് പിന്നിൽ ഈ രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും അവിടത്തെ വളരെ വിസ്മയകരമായ വിനോദ സഞ്ചാര കേന്ദ്രവുമാണ്. എന്തൊക്കെയാണ് ഈ ഒരു രാജ്യത്തിന്റെ മറ്റു പ്രത്യേകതകൾ എന്ന് നോക്കാം.
ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും 92 നോട്ടിക്കൽ മൈൽ ദൂരമാണുള്ളത്. ഒരുസമയത്ത് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ഒരു ഹൃദയബന്ധം നിലനിർത്തിയിരുന്നു. പ്രാചീന കാലത്ത് ഇരു രാജ്യങ്ങളും വളരെ ഉയർന്ന രീതിയിലുള്ള വാണിജ്യ ബന്ധം നില നിന്നിരുന്നു. ഇന്ന് ഇൻഡോനേഷ്യയിൽ കാണുന്ന വൈവിധ്യമാർന്ന സംസ്കാരത്തിനു പിന്നിലും ഈ ഒരു വാണിജ്യ ബന്ധമാണ്. ഈ രാജ്യത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകൾ,കാലാവസ്ഥയുടെ പ്രത്യേകതയും ഇവിടത്തെ വിഭവങ്ങളുടെ ഫലപൂഷ്ഠി, വാണിജ്യം, വ്യവസായം വർദ്ധിപ്പിക്കാൻ സഹായകരമായിട്ടുണ്ട്. കൂടാതെ ഇന്ത്യക്കു ഇന്തോനേഷ്യക്കപ്പുറമുള്ള രാജ്യങ്ങളുമായി വാണിജ്യം നടത്താൻ ഇന്തോനേഷ്യയുമായുള്ള ബന്ധം ഏറെ സഹായകമായിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ഇവിടത്തെ ശ്രീ വിജയ സാമ്രാജ്യം ഭരിച്ചിരുന്ന കാലം മുതൽക്കേ തന്നെ ഈ രാജ്യത്തിനു ഇന്ഡയുമായും ചൈനയുമായും നല്ലൊരു കച്ചവട ബന്ധം ഉണ്ടായിരുന്നു. ഈ ഒരു കച്ചവട ബന്ധം പിന്നീട് ഇന്തോനേഷ്യയിൽ വിവിധ ഹൈന്ദവ-ബുദ്ധ ആശയങ്ങൾ ഉയരുകയും തൽഫലമായി അവരുടെ ആരാധനാലയങ്ങളും മറ്റും ഉയരുകയും ചെയ്തു. ഇതെല്ലാം അവസാനിച്ചതോടെ അതിന്റെ അടുത്ത നൂറ്റാണ്ടിൽ തന്നെ മുസ്ലിം ഭരണം ആരംഭിച്ചു കഴിഞ്ഞു. ഇതിനു ശേഷം ഇന്തോനേഷ്യയിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.