ആരും ഇന്നുവരെ പറയാത്ത മെക്സിക്കോയിലെ രഹസ്യങ്ങള്‍.

മെക്സിക്കോയെന്ന് കേൾക്കുമ്പോൾ തന്നെ എന്താണ് ആദ്യം മനസ്സിലേക്ക് വരുന്നത്.? ഒരുപാട് പ്രത്യേകതകളുള്ള ഒരു രാജ്യമാണ് മെക്സിക്കോ. വടക്കേ അമേരിക്കയുടെ വൻകരയിലുള്ളൊരു രാജ്യമാണ് ഇത്‌. ഈ രാജ്യത്തിന്റെ തലസ്ഥാനമെന്നത് മെക്സിക്കോ സിറ്റിയാണ്. അമേരിക്കൻ ഐക്യനാടുകൾ, ബെലീസ്, ഗ്വാട്ടിമാല എന്നിവയാണ് ഇവയുടെ അയൽരാജ്യങ്ങളായി വരുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സ്പാനിഷ് ഭാഷ ഉപയോഗിക്കുന്നത് മെക്സിക്കോയിൽ തന്നെയാണ്. മെക്സിക്കോയുടെ ദേശീയപുഷ്പമെന്ന് പറയുന്നത് ഡാലിയയാണ്.

യൂറോപ്യൻ ബന്ധം തുടങ്ങുന്നതിനു മുൻപ് തന്നെ ഇവിടെ വിവിധ സംസ്കാരങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഒരു സ്വതന്ത്രരാഷ്ട്രമെന്ന നിലയിലായിരുന്നു മെക്സിക്കോയുടെ ചരിത്രം. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രക്ഷോഭങ്ങളാണ് അടയാളപ്പെടുത്തിയത്. പിന്നീടാണ് അവിടെയൊരുപാട് കാര്യങ്ങൾ ഉണ്ടാവുന്നത്. റിപ്പബ്ലിക്കൻ പ്രതിരോധത്തിന് എതിരെയുള്ള യാഥാസ്ഥിതികർ അവിടെ പ്രവർത്തിച്ചുവെന്നാണ് അറിയാൻ സാധിക്കുന്നത്.ഈ രാജ്യമൊരു വികസ്വര രാജ്യമാണ്. എന്നാൽ മാനവവികസന സൂചികയിൽ എഴുപത്തിനാലാം സ്ഥാനത്താണുള്ളത്. നാമമാത്രമായ ജിഡിപി പ്രകാരം ലോകത്തിലെ പതിനഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും മെക്സിക്കോ തന്നെയാണ്.

Mexico
Mexico

മെക്സിക്കോയുടെ ചുറ്റും പാർവ്വതങ്ങൾ നമുക്ക് കാണാൻ സാധിക്കും. താഴ്വരകളും പർവതങ്ങളും നിറഞ്ഞ അതിമനോഹരമായൊരു പ്രദേശമാണ് മെക്സിക്കോയെന്ന് പറയുന്നത്. ഇവിടുത്തെ കാലാവസ്ഥ എന്ന് പറയുന്നത് മിതശീതോഷ്ണ മേഖലകളായി വിഭജിക്കപ്പെടുന്ന കാലാവസ്ഥയാണ്. വടക്കുഭാഗത്തുള്ള പ്രദേശം ശൈത്യകാലത്ത് തണുത്ത താപനിലയിൽ അനുഭവപ്പെടുമ്പോൾ തെക്ക് വർഷം മുഴുവനും താപനില വരണ്ട സാധ്യതയുള്ളതായി നില നിർത്തുകയാണ് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന കാലാവസ്ഥ സംവിധാനങ്ങളിൽ ഒന്നാണ് ഇവിടെയുള്ളത് എന്ന് പ്രത്യേകമായി പറയണം. ചില സമയങ്ങളിൽ ചുഴലിക്കാറ്റുകളുടെ സാന്നിധ്യം അറിയുകയും ചെയ്യാറുണ്ട്.

വേനൽക്കാലത്ത് ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ ആണെങ്കിലും ശൈത്യകാലത്ത് കൂടുതലും വരണ്ട സാഹചര്യങ്ങൾ ഉള്ളതാണ്. പലഭാഗങ്ങളിലും മഴയുള്ള വരണ്ട കാലാവസ്ഥയും കാണപ്പെടാറുണ്ട്. ജൈവവൈവിധ്യത്തിലും വ്യത്യസ്ത പുലർത്തുന്നവരാണ് മെക്സിക്കോ രാജ്യമെന്ന് പറയുന്നത്. രണ്ടായിരത്തിലധികം വ്യത്യസ്തമായ ജൈവ വൈവിധ്യത്തെ കാണാൻ കഴിയുന്നു. നിരവധി വ്യത്യസ്തമായ ജീവികളെ ഇവിടെ കാണാം. അതിൽ ഉഭയജീവികളും ഉൾപ്പെടുന്നുണ്ട്. അതിമനോഹരവും വൈവിദ്ധ്യവും നിറഞ്ഞതാണ് ഈ രാജ്യം.ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട് ഈ രാജ്യത്തെ കുറിച്ച്. ആ വിവരങ്ങളെല്ലാം കോർത്തിണക്കികൊണ്ടുള്ള ഒരു വിഡിയോയാണ് ഈ പോസ്റ്റിനോപ്പം പങ്കുവച്ചിരിക്കുന്നത്.മെക്സിക്കോയെ കുറിച്ച് വിശദമായി തന്നെ അറിയാം.