ഇന്ന് ഒട്ടുമിക്ക ആളുകളും വിമാന യാത്രകൾ നടത്തിയിട്ടുണ്ടാകും. വിമാനത്തിൽ ഒന്ന് കയറാൻ ആഗ്രഹിക്കുന്ന ആളുകളും ചുരുക്കമല്ല. ഇടയ്ക്കിടക്ക് വിമാന യാത്രകൾ നടത്തുന്നവരും നമുക്കിടയിൽ ഒത്തിരി പേരുണ്ട്. എന്നാൽ യാത്രക്കാർ ഒരിക്കലും അറിയരുതെന്ന് വിചാരിക്കുന്ന ഒത്തിരി കാര്യങ്ങൾ എയർലൈനിനുണ്ട്. അതുകൊണ്ട് തന്നെ എയർപോർട്ടുകളിളെയും എയർലൈനുകളിലെയും നിയമങ്ങൾ നമുക്ക് എപ്പോഴും വിചിത്രമായി തോന്നാറുണ്ട്. ഇത്തരത്തിൽ നമ്മൾ എപ്പോഴും അറിയണമെന്ന് ആഗ്രഹിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
എല്ലാ എയർപോർട്ടുകളിലും കാണപ്പെടുന്ന ഒരു വിഭാഗം ജോലിക്കാരാണ് പ്രൊഫൈലേഴ്സ് അഥവാ പരിശീലനം സിദ്ധിച്ച ജോലിക്കാർ. എന്തായിരിക്കും ഇവരുടെ ജോലി എന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ട്രാൻസ്പോർട്ടേഷൻ സ്ക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ എന്നതാണ് ഇവരുടെ പദവി എന്ന് പറയുന്നത്. ഇവർ ഓരോ യാത്രക്കാരെയും അവരുടെ സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തിൽ സൂക്ഷമമായി നിരീക്ഷിക്കുകയും സ്ക്രീൻ ചെയ്യുകയും ചെയ്യും. പരിഭ്രമിച്ചു നിൽക്കുന്നവർ, വിറക്കുന്നവർ, ടെൻഷൻ അടിച്ചു ചുറ്റും നോക്കുന്നവർ, ചുണ്ടു വരണ്ടു പോകുന്നവർ, തല ചൊറിയുന്നവർ തുടങ്ങീ ആളുകളെ കണ്ടാൽ ഇവരെ കൂടുതൽ ചോദ്യം ചെയ്യുകയും വളരെ സൂക്ഷമമായി നിരീക്ഷിക്കുകയും ചെയ്യും. ഓരോ യാത്രക്കാരുടെയും മുഖ ഭാവത്തെയും ആംഗ്യങ്ങളെയും മനസ്സിലാക്കി എന്തെങ്കിലും കള്ളത്തരങ്ങൾ ഉണ്ടോ എന്നൊക്കെ കണ്ടുപിടിക്കലാണ് ഇവരുടെ ജോലി.
ഇതുപോലെയുള്ള മറ്റു രഹസ്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.