ഉദയസൂര്യൻറെ നാട് ഏതാണെന്ന് ചോദിച്ചാൽ ഒട്ടും മടിക്കാതെ എല്ലാവർക്കും പറയാൻ അറിയാം ജപ്പാൻ ആണെന്ന്. അതുമാത്രമല്ല നമുക്ക് ജപ്പാനെ പറ്റി അറിയാൻ വേറെ ഒരുപാട് കാര്യങ്ങളുണ്ട്. വ്യത്യസ്തതകൾ ഒരുപാട് ഉൾക്കൊള്ളുന്ന ഒന്നാണ് ജപ്പാൻ എന്ന് പറയുന്നത്. ജപ്പാനിൽ എല്ലാ കാര്യങ്ങളിലും വ്യത്യസ്തതകൾ നമുക്ക് കാണാൻ സാധിക്കും. അതി സുന്ദരമായ ഒരു സ്ഥലം തന്നെയാണ് ജപ്പാൻ. എല്ലാ കാര്യത്തിലും വ്യത്യസ്തതകൾ ഉൾക്കൊള്ളുന്ന ഒരു സ്ഥലം കൂടിയാണ് ജപ്പാൻ. അവരുടെ എല്ലാ കാര്യങ്ങളിലും നമ്മൾ എടുത്തു നോക്കുകയാണെങ്കിൽ ചിട്ടയായ ഒരു രീതി കാണാൻ സാധിക്കും. ഭക്ഷണരീതി ആയിക്കൊള്ളട്ടെ, അതല്ല പ്രാർത്ഥിക്കുന്ന രീതി ആവട്ടെ എല്ലാത്തിനും ഒരു പ്രത്യേകത മുൻപോട്ട് കൊണ്ടുപോകുവാൻ അവർ ശ്രെമിക്കാറുണ്ട്.
അതോടൊപ്പം പലതരത്തിലുള്ള പ്രത്യേകതകളും ജപ്പാനിൽ ഉണ്ട്. അങ്ങനെയുള്ള ജപ്പാനെ പറ്റി ഒന്നറിയാം, വിശദമായി തന്നെ. ജാപ്പനീസ് ആണ് ജപ്പാൻറെ ഭാഷ എന്ന് പറയുന്നത്. പുഴുവിനെ മുതൽ പാമ്പിനെ വരെ ഭക്ഷിക്കുവാൻ അവർക്ക് യാതൊരു മടിയും ഇല്ല. ഇതൊക്കെ ആണ് തട്ടുകടകളിലെ ഒക്കെ അവരുടെ പ്രധാന മെനു എന്ന് തന്നെ പറയാം. തട്ടുകടകളെപ്പറ്റി മാത്രം പറയുന്നു. അവിടത്തെ മുന്തിയ ഹോട്ടലുകളിൽ പോലും അങ്ങനെയാണ് ഉള്ളത് എന്നാണ് അറിയുന്നത്.
ജപ്പാനിലെ ചില പ്രത്യേകതകൾ പറ്റി മനസ്സിലാക്കാം. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിന് വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഉറങ്ങുവാൻ ഇഷ്ടം ഇല്ലാത്തവരായി ആരാണ് ഉണ്ടാവുക….? എന്നാൽ ശമ്പളത്തോടെ ഉറങ്ങാൻ സാധിക്കുന്ന ഒരു ജോലി ലഭിക്കുകയാണെങ്കിലോ…? അത്രയും മനോഹരമായ ഒരു ജോലി എവിടെ കിട്ടും അല്ലേ…? എന്നാൽ ജപ്പാനിൽ അങ്ങനെ ഒരു ജോലിയുണ്ട്, അവിടെ ആളുകൾക്ക് ജോലി ചെയ്യുന്നതിനിടയിൽ 30 മിനിറ്റ് ഉറങ്ങാനുള്ള സമയം കമ്പനി നൽകുന്നുണ്ട്. അവർ പറയുന്നത് ജോലിയോടുള്ള ആത്മാർത്ഥത യുടെ ഭാഗമായാണ് ജോലിക്കിടയിൽ ആളുകൾ ഉറങ്ങുന്നത് എന്നാണ്. അതോടൊപ്പം അവരുടെ ആരോഗ്യം കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും, കുറച്ചുസമയം ഉറങ്ങുവാൻ ഉള്ള അവസരം കമ്പനി തന്നെ അവർക്ക് നൽകുന്നുണ്ട്.
ശമ്പളത്തോടു കൂടി ഉറങ്ങാൻ പറ്റുന്നതും ഒരു വലിയ കാര്യം തന്നെയാണ്. നമ്മൾ ജപ്പാനിൽ ആണ് താമസിക്കുന്നതെങ്കിൽ, നമ്മുടെ പ്രിയപ്പെട്ടവരുടെ പിറന്നാളിന് നമ്മൾക്ക് എന്തെങ്കിലും ഒരു സമ്മാനം കൊടുക്കണമെങ്കിൽ. ലൗവിന്റെ ആകൃതിയിലുള്ള അല്ലെങ്കിൽ ചതുരത്തിലുള്ള ഒരു മനോഹരമായ തണ്ണിമത്തൻ കൊടുക്കാം. ഒരു തണ്ണിമത്തൻ ഒക്കെ ആണോ സമ്മാനം കൊടുക്കുന്നത് തോന്നുന്നുവെങ്കിൽ തണ്ണിമത്തന്റെ വില കേൾക്കുമ്പോൾ ആ സംശയം മാറും. ഏകദേശം ഇതിൻറെ വില വരുന്നത് 5000 രൂപയാണ്. 5000 രൂപയുടെ തണ്ണിമത്തനിൽ കൂടുതൽ ഒക്കെ ഒരാൾക്ക് പിറന്നാൾ സമ്മാനം കൊടുക്കേണ്ട കാര്യമുണ്ടോ….? വളരെയധികം മികച്ച രീതിയിലാണ് ഇത് ഉൽപാദിപ്പിക്കുന്നത്.
സാധാരണ തണ്ണിമത്തനിലും രുചിയും കൂടുതലാണ്. ഇനി യൂറോപ്യൻ ക്ലോസറ്റുകളുടെ ആകൃതിയിലുള്ള പാത്രങ്ങളിൽ ഭക്ഷണം വിളമ്പുന്ന ഒരു ടോയ്ലറ്റ് റസ്റ്റോറൻറ് ആണ്. ഭക്ഷണം കഴിക്കുന്ന സമയത്ത് ടോയ്‌ലറ്റുകളിൽ പറ്റി പറയുന്നത് തന്നെ അറപ്പുളവാക്കുന്ന കാര്യമാണ് പലർക്കും. എന്നാൽ ഇവിടെ റെസ്റ്റോറൻറ് മുഴുവൻ ടോയ്‌ലറ്റിന്റെ ആകൃതിയിലാണ് ഉള്ളത്. ഇവിടുത്തെ പാത്രങ്ങളും അതോടൊപ്പം മികച്ച കുറെ സാധനങ്ങൾ നമുക്ക് കാണാൻ സാധിക്കും. ടോയ്‌ലറ്റിലെ സാധനങ്ങൾക്ക് സമാനമായ രീതിയിലാണ് ഇവയെല്ലാം. ഒരു കാര്യം എടുത്തു പറയട്ടെ ഈ ടോയ്‌ലറ്റ് റെസ്റ്ററോന്റുകളിലെ ഭക്ഷണത്തിന് വളരെയധികം രുചി ആണെന്ന് ആണ് അറിയാൻ സാധിക്കുന്നത്. ഇവരുടെ ഈ ഭക്ഷണം വിദേശരാജ്യങ്ങളിലേക്കും എത്താറുണ്ട്.
ഇവിടെ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നുണ്ട് എന്നും ആളുകൾ പറയുന്നുണ്ട്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള പല വ്യത്യസ്തതകൾ ജപ്പാനിൽ. ആ ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്