ഒരു റഷ്യൻ മത്സ്യത്തൊഴിലാളിയാണ് കാഴ്ചക്കാരെ അമ്പരപ്പിച്ച ഈ ജീവിയെ കടലിൽനിന്നും കണ്ടെത്തിയത്. ഈ ജീവിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ ആളുകൾ അതിന് ‘ബേബി ഡ്രാഗൺ’ എന്ന് പേരിട്ടു. 39 കാരനായ റോമൻ ഫെഡോർസോവ് റഷ്യയിലെ മർമാൻസ്ക് സ്വദേശിയാണ്. നോർവീജിയൻ കടലിന്റെ ആഴത്തിൽ നിന്നാണ് ഈ ജീവിയെ അവര്‍ പിടികൂടിയത്.
ഈ ജീവിയുടെ ഫോട്ടോ റോമൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇളം പിങ്കോടുകൂടിയ വെള്ളി നിറങ്ങത്തിലുള്ള ഈ മത്സ്യത്തിന്റെ കണ്ണുകൾ ഒരു കാർട്ടൂൺ കഥാപാത്രത്തിലെ കണ്ണുപോലെ പോലെ വലുതാണ്. ഈ ജീവിയുടെ തലയുടെ ഇരുവശത്തും രണ്ട് ‘തൂവലുകൾ’ ഉണ്ട്. കൂടാതെ ഇരുവശത്തും നീണ്ട ചിതമ്പലുമുണ്ട്. ഈ മത്സ്യത്തിന്റെ പേര് എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല!
മാർച്ച് 19 നാണ് റോമൻ തന്റെ ഇൻസ്റ്റാഗ്രാമില്‍ ഈ വിചിത്ര ജീവിയുടെ ചിത്രം പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് റോമൻ. 6,46,000 ആളുകൾ ഈ അദ്ദേഹത്തെ ഫോളോ ചെയുന്നുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റിന് നിരവധി ലൈക്കുകൾ ലഭിച്ചു. ഇളം പിങ്ക്, വെള്ളി നിറങ്ങളിലുള്ള ഈ മത്സ്യത്തിന്റെ കണ്ണുകൾ ഒരു കാർട്ടൂൺ പോലെ വലുതാണ്.