യുവതിയുടെ വസ്ത്രധാരണം കണ്ട് അയൽക്കാരൻ പോലീസിനെ വിളിച്ച് പരാതിപ്പെട്ടു.

ഫാഷനെ സംബന്ധിച്ച എല്ലാവരുടെയും കാഴ്ചപ്പാടുകളും തിരഞ്ഞെടുപ്പുകളും വ്യത്യാസപ്പെടുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. ഫാഷന്‍റെ കാര്യം വരുമ്പോൾ ചില ആളുകൾ പുതിയ ട്രെൻഡുകൾ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്നു. ചില ആളുകൾ ക്ലാസിക് ശൈലിയിൽ വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നു. ഫാഷൻ പ്രവണത ഒട്ടും പിന്തുടരാൻ ഇഷ്ടപ്പെടാത്ത ചില ആളുകളുമുണ്ട്. വസ്ത്രം ധരിക്കുന്ന രീതി കാരണം സമീപത്ത് താമസിക്കുന്ന ആളുകള്‍ തന്നെ ഉപദ്രവിക്കുവെന്നു അമേരിക്കയില്‍ താമസിക്കുന്ന ഒരു സ്ത്രീ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തു. അമേരിക്കയില്‍ താമസിക്കുന്ന റോവി വേഡ് എന്ന സ്ത്രീ സോഷ്യൽ മീഡിയയിൽ തന്‍റെ അയൽവാസിയായ ഒരു സ്ത്രീ പോലീസിനെ വിളിച്ചതായി വീഡിയോ പങ്കുവെച്ചു.

Rovi
Rovi

റോവി വേഡ് ധരിച്ചിരുന്ന വസ്ത്രങ്ങൾ അനാദരവാണെന്നാണ് അയൽക്കാരിയുടെ വാദം. തന്‍റെ വസ്ത്രധാരണം ഇഷ്ടപ്പെടാത്തതിനാലാണ് അയൽക്കാരൻ പോലീസിനെ വിളിച്ചതെന്ന് റോവി അവകാശപ്പെട്ടു. റോവി ധരിച്ചിരുന്ന വസ്ത്രങ്ങൾ അനാദരവാണെന്ന് അയൽവാസിയായ സ്ത്രീക്ക് തോന്നി. അതിനുശേഷം അയൽവാസിയായ സ്ത്രീ റോവിയെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടത്. റോവി ഒരു ടിക്ടോക് താരവുംകൂടിയാണ്.

സ്ത്രീ റോവി ഷെയര്‍ ചെയ്ത വീഡിയോയില്‍. താന്‍ തികച്ചും നല്ല രീതിയില്‍ വസ്ത്രം ധരിച്ചതായി പോലീസുകാരനോട് റോവി പറയുന്നത് കാണാം. പക്ഷേ അയല്‍ക്കാരിക്ക് തങ്ങളുടെ സ്റ്റൈലോ ഫാഷനോ ഇഷ്ടമല്ല. എന്‍റെ ശരീരത്തിലും സ്റ്റൈലിലും അവര്‍ക്ക് പ്രശ്നങ്ങളുണ്ട്. അയൽക്കാരിയായ സ്ത്രീക്ക് ഇക്കാര്യത്തിൽ എന്ത് പ്രശ്‌നമാണുള്ളതെന്ന് എനിക്കറിയില്ലെന്നും എന്നാൽ എന്‍റെ വസ്ത്രധാരണവും ഫാഷനും മാറ്റാൻ പോകുന്നില്ലെന്നും റോവി പറഞ്ഞു.

വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി. യുവതിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും 11 ദശലക്ഷത്തിലധികം ആളുകള്‍ കാണുകയും ചെയ്തു. നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചും വീഡിയോയിൽ അഭിപ്രായമിടുന്നുണ്ട്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ റോവിയെ അംഗീകരിച്ചു.