ഇന്നത്തെ തലമുറ തങ്ങളുടെ ജീവിതത്തിൽ നടക്കുന്ന ഒട്ടുമിക്ക സംഭവങ്ങളും സോഷ്യൽ മീഡിയകൾ വഴി പങ്കിടുന്നുണ്ട്. മാത്രമല്ല,വ്യക്തി ജീവിതത്തിലുണ്ടാകുന്ന ഉണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം തേടുന്നത് ഈ സോഷ്യൽ മീഡിയകൾ വഴിയാണ്.പലരും സോഷ്യൽ സൈറ്റുകളിൽ അവരുടെ പ്രശ്നങ്ങൾ പങ്കിടുകയും ശരിയായ ഉപദേശം തേടുകയും ചെയ്യുന്നു. അത്തരത്തിൽ തന്റെ ഗാർഹിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു സ്ത്രീ വിയറ്റ്നാമിലെ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന പത്രമായ വിഎൻ എക്സ്പ്രസ് ഇന്റർനാഷണലുമായി പങ്കുവച്ചിട്ടുണ്ട്. വിവാഹത്തിന് മുമ്പ് തന്നെ താൻ ഗർഭിണിയായിരുന്നെന്ന് യുവതി വെളിപ്പെടുത്തുന്നു. എന്നാൽ വിവാഹശേഷം ഭർത്താവ് അമ്മയെ വെറുത്തു തുടങ്ങുന്നു. ഒരുപക്ഷേ,അമ്മ ഇത് എന്റെ ഭർത്താവിനോട് പറഞ്ഞില്ലായിരുന്നുവെങ്കിൽ എല്ലാം ശരിയാകുമായിരുന്നു എന്ന് ആ യുവതി പറയുന്നു.
25 വയസ്സ് പ്രായം മാത്രം പ്രായമുള്ള ഒരു യുവതിയാണ് ഇവർ. ഭർത്താവിന്റെ പ്രായം 29 വയസ്സ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ എങ്കിലും ഇവർക്കൊരു മകനുണ്ട്. ഇവർ രണ്ടുപേരും ഇടത്തരം കുടുംബത്തിൽ നിന്നുള്ളവരാണ്. മാത്രമല്ല, രണ്ടുപേരും ഓഫീസ് ജീവനക്കാരുമാണ്. വിവാഹത്തിന് മുമ്പ് എന്റെ മാതാപിതാക്കളുടെ വാത്സല്യം നേടാൻ ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷേ ഞങ്ങളുടെ വിവാഹത്തിലെ ഒരു സംഭവത്തിന് ശേഷം കാര്യങ്ങൾ മോഷമകാൻ തുടങ്ങി.
എല്ലാം കഴിഞ്ഞ് അമ്മ എന്താണ് പറഞ്ഞത് ?
അമ്മ പറഞ്ഞു, അങ്ങനെ ഇവരുടെ ബന്ധം വിവാഹത്തിൽ എത്തിനിൽക്കുമ്പോൾ ഈ യുവതിയുടെ അമ്മ അയാളോടും കുടുംബത്തോടും ഒരു കാര്യം പറഞ്ഞു.”എന്റെ മകൾ നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും എന്തെങ്കിലും തെറ്റ് ചെയ്താൽ അവളെ ഉപദേശിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട് എന്നാൽ അവളെ തല്ലാൻ അനുവദിക്കില്ല. അവളെ ശാരീരികമായി തല്ലാനോ ഉപദ്രവിക്കാനോ നിങ്ങൾക്ക് അനുവാദമില്ല. എന്റെ മകൾ നിന്നെ വിവാഹം വിവാഹം കഴിച്ചു നിന്നോടൊപ്പം ജീവിക്കാൻ തയ്യാറാണ് എങ്കിലും നീ അവളെ എപ്പോഴെങ്കിലും അടിച്ചാൽ ഞാനത് മറക്കില്ല.”
അന്നുമുതൽ ഈ യുവതിയുടെഭർത്താവ് അമ്മ പറഞ്ഞ കാര്യം വ്യക്തിപരമായി എടുക്കുകയും ഈ യുവതിയുടെ കുടുംബത്തോട് ആക്രമണാത്മകമായി പെരുമാറുകയും ചെയ്തു വരുന്നു.