ആഡംബരപ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമാണ് സിംഗപ്പൂർ എന്നു പറയുന്നത്. വളരെ ചെറിയ രാജ്യമാണെങ്കിലും ആഡംബരത്തിന് ഒട്ടും കുറവില്ലാത്തൊരു സ്ഥലമാണ് സിംഗപ്പൂർ എന്ന് പറയണം. ഒരു ചെറിയ രാജ്യം, മലേഷ്യയിലെ ജോഹർ സംസ്ഥാനത്തിന് തെക്കും ഇന്തോനേഷ്യയിലെ ദ്വീപുകൾക്ക് വടക്കുമായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഭൂമധ്യരേഖയുടെ വെറും 137 കിലോമീറ്റർ വടക്കാണ് ഇത് ഉള്ളത്. സിംഗപ്പൂരിലെ പ്രകൃതിയെ പറ്റി പറയുകയാണെങ്കിൽ നഗരവൽക്കരണം കാരണം ഇതിന്റെ സ്വാഭാവിക വിസ്തൃതിയുടെ 95 ശതമാനവും മാറ്റം സംഭവിച്ചിരിക്കുന്നു.
സിംഗപ്പൂരിൽ നൈസർഗികമായി കാണുന്ന ജന്തുജാലങ്ങളും സസ്യജാലങ്ങളുമോക്കെയുണ്ട്. വിസ്തൃതിയുടെ 0.50 ശതമാനം മാത്രമാണ്. ഒരു ഉദ്യാന നഗരമായ സിംഗപ്പൂർ മാറ്റുകയെന്ന നിരീക്ഷണമോക്കെ ഒരു കാലങ്ങളിലുണ്ടായിരുന്നു. കാലാവസ്ഥയെ പറ്റി പറയുകയാണെങ്കിൽ ഭൂമധ്യരേഖ മഴക്കാടുകളിലെ കാലാവസ്ഥ തന്നെയാണ് സിംഗപൂരിലും അനുഭവപ്പെടുന്നത്. കാര്യമായ വ്യത്യാസങ്ങൾ ഒന്നുംതന്നെ ഇവിടെ ഉണ്ടാകാറില്ല. സമാനമായ അന്തരീക്ഷ മർദ്ദമായിരിക്കും. ഉയർന്ന സമൃദ്ധമായ വർഷപാതവുമോക്കെ സിംഗപ്പൂരിൽ ഉണ്ടാവുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ സിംഗപ്പൂരിൽ പലപ്പോഴും വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടാറുണ്ട്.
വർഷം മുഴുവൻ വ്യതിയാനങ്ങൾ കാണാറുണ്ട്. നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ് മഴക്കാലങ്ങളെന്നു പറയുന്നത്. സിംഗപൂരിലെ സാമ്പത്തികരംഗത്തെ കുറിച്ച് പറയുകയാണെങ്കിൽ സ്വാതന്ത്ര്യത്തിന് മുന്നേ ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ളോരു കോളനിയായിരുന്നു സിംഗപ്പൂർ. കിഴക്കനേഷ്യയിലെ പ്രധാനപ്പെട്ട ബ്രിട്ടീഷ് നാവിക കേന്ദ്രവുമാണ് സിംഗപ്പൂർ. വളരെയധികം പുരോഗമിച്ച ഒരു മാർക്കറ്റ് സാമ്പത്തികരംഗമാണ് സിംഗപ്പൂരിലെന്നു എടുത്തുപറയേണ്ടിയിരിക്കുന്നു. പ്രധാന തുറമുഖത്തിന്റെ തുടർച്ചയെന്നോണമാണ് സിംഗപ്പൂർ സാമ്പത്തിക വാണിജ്യ മേഖലകളിൽ കൂടുതൽ പുരോഗതി നേടുന്നത്. സിംഗപ്പൂര്,ഹോങ്കോങ്,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ അവരുടെ സാമ്പത്തിക പുരോഗതി കണക്കിലെടുത്ത് പല വിശേഷണവും നൽകിയിട്ടുണ്ട്. സിംഗപ്പൂർ വളരെ ഉയർന്ന ജനസാന്ദ്രതയുള്ള ഒരു ചെറിയ ദ്വീപ് രാഷ്ട്രമാണ്. ഒരു പ്രധാന ഗതാഗത കേന്ദ്രമാണ് സിംഗപ്പൂർ എന്ന് പറയണം. സിംഗപ്പൂർ വിമാനത്താവളവും തുറമുഖവും ഒക്കെ വളരെ തിരക്കുള്ള ഗതാഗത കേന്ദ്രങ്ങളാണ്.
ദക്ഷിണേഷ്യയിലെ വ്യോമഗതാഗത രംഗത്തെ ഒരു പ്രധാന കേന്ദ്രം കൂടിയാണിത്. വിവിധ സംസ്കാരങ്ങളുടെ ഒരു സമ്മേളന കേന്ദ്രമെന്ന് തന്നെ സിംഗപൂരിനേ വിശേഷിപ്പിക്കണം. ഇവിടുത്തെ ഭക്ഷണ വൈവിധ്യം നിരവധി സഞ്ചാരികളെയാണ് ഇവിടേക്ക് ആകർഷിക്കുന്നത്.