നമുക്കറിയാം ഇന്ന് ഈ ഭൂമിയില്‍ കാണുന്ന ചെറിയ വലിയ അത്ഭുതങ്ങള്‍ക്ക് പിന്നിലുള്ള കാരണം മനുഷ്യന്റെ തലച്ചോറില്‍ ഉദിക്കുന്ന ആശയങ്ങള്‍ തന്നെയാണ്. ചില ആളുകളുടെ ആശയങ്ങള്‍ നമുക്ക് വളരെ ചെറുതായി തോന്നിയേക്കാം. എന്നാല്‍ അതിനെ കൊണ്ടുണ്ടാകുന്ന മാറ്റങ്ങള്‍ എന്ന് പറയുന്നത് ചെറുതൊന്നും അല്ല എന്നതാണ് വാസ്തവം. കുഞ്ഞു കുട്ടികള്‍ മുതലുള്ള ചില ആളുകളുടെ ചിന്താഗതിയില്‍ വരുന്ന വളരെ രസകരമായ വ്യതിയാനങ്ങളും അത് മൂലമുണ്ടാകുന്ന വിസ്മയങ്ങളും നമ്മള് ദൈനംദിന ജീവിതത്തില്‍ കണ്ടു വരുന്നുണ്ട്. ഒട്ടേറെ മിടുക്കരായിട്ടുള്ള ചില ആളുകളുടെ കഴിവുകള്‍ കാണുമ്പോള്‍ ശെരിക്കും നമുക്ക് ബഹുമാനം തോന്നിപ്പോകും.
ഓരോ പുതിയ കാര്യങ്ങളും അറിയാനുള്ള ആകാംഷയാണ് കണ്ടുപിടിത്തത്തിലേക്ക് നമ്മെ നയിക്കുന്നത്. അതിനു നമ്മള് ഒരു ശാസ്ത്രഞ്ജന്‍ ആകണമേന്നില്ല. നമുക്ക് എന്തും അറിയാന്‍ ഉള്ള ഒരു ക്യൂരിയോസിറ്റി അഥവാ ആകാംഷ നമുക്കുള്ളില്‍ ഉണ്ടെങ്കില്‍ പുതിയ ആശയങ്ങള്‍ നമ്മളില്‍ തന്നെ പുനര്‍ജനിക്കുന്നതാണ്. ഇത്തരത്തില്‍ നമ്മളില്‍ ഉണ്ടാകുന്ന ചില ആകംഷകള്‍ ലോകത്ത് വിസ്മയം തീര്‍ത്തേക്കാം. ഇങ്ങനെ ലോകത്തെ തന്നെ മാറ്റി മറിച്ച ചിലരുടെ ആശയങ്ങളെ കുറിച്ചു നോക്കാം.
ആദ്യമായി ടഒരു ട്രാഫിക് സിഗ്നലിനെ കുറിച്ചു നോക്കാം. നമുക്കറിയാം നമ്മള് നിത്യ ജീവിതത്തില്‍ നിരവധി ട്രാഫിക് സിഗ്നലുകള്‍ കണ്ട് വരാറുണ്ട്. ഇതെല്ലാം ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും നമ്മുടെ സുരക്ഷിതം ഉറപ്പു വരുത്താന്‍ വേണ്ടിയാണ്. എന്നാല്‍ രസകരമായ മറ്റൊരു സിഗ്നലും ഉണ്ട്. എന്താണ് എന്നറിയണ്ടേ.ഡാന്‍സിംഗ് ട്രാഫിക് ലൈറ്റ്. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നും. ഒരാള്‍ ഡാന്‍സ് ചെയ്യുന്ന പോലെയുള്ള ലൈറ്റ് ആണിത്. ഇത്തരം ട്രാഫിക് ലൈറ്റുകള്‍ തിരക്കുകള്‍ ഒഴിവാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും വേണ്ടിയാണ് എങ്കിലും സിഗ്നല്‍ തീരുന്നത് വരെ കാത്തിരിക്കുക എന്നത് വളരെ മടി തോന്നുന്ന കാര്യമാണ്. ഇത്തരം വിരസത ഒഴിവാക്കി സമയം കളയാന്‍ വേണ്ടിയുള്ള ഒരു ട്രിക്ക് ആണിത്. ഇങ്ങനെ സിഗ്നല്‍ തീരുന്നത് വരെ കാത്തിരിക്കുന്നതിനിടയില്‍ ഈ സിഗ്നലില്‍ തെളിയുന്ന ഡാന്‍സ് ലൈറ്റ് ആളുകളെ ഒന്ന് റിലാക്സ് ആക്കും. മാത്രമല്ല, ഇതിനു തൊട്ടടുത്തായി തന്നെ ഡാന്‍സിംഗ് ട്രാഫിക് ലൈറ്റ് ബൂത്ത് ഉണ്ട്. ഇവിടെ ആളുകള്‍ക്ക് പോയി മ്യൂസിക്കിനോത്തു ഡാന്‍സ് ചെയ്യുവുന്നതാണ്. ഇങ്ങനെ ആളുകള്‍ ചെയ്യുന്ന ഡാന്‍സ് ആണ് ട്രാഫികില്‍ ഡാന്‍സിംഗ് സിഗ്നല്‍ ലൈറ്റ് ആയി വരുന്നത് എന്നാണ് വളരെ രസകരമായ കാര്യം.
ഇത് പോലെ വളരെ രസകരമായ ആശയങ്ങള്‍ ഇനിയുമുണ്ട്. അട്യ്ഹ എന്തെല്ലാം ആണ് എന്നറിയാന്‍ ഈ വീഡിയോ കണ്ടു നോക്കുക.