മോഷ്ടിക്കുന്നതും ഒരു പ്രത്യേക കലയാണെന്ന് വിശ്വസിക്കുന്ന ചില ആളുകൾ നമ്മുടെ സമൂഹത്തിലുണ്ടെന്ന് പറയുന്നതാണ് സത്യം. അത്തരത്തിലുള്ള ചില ആളുകളുടെ വിദഗ്ധമായ മോഷണ രീതികളെപ്പറ്റിയാണ് പറയാൻ പോകുന്നത്. പലതരത്തിലുള്ള എടിഎം കവർച്ചകൾ നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ ജെസിബി ഉപയോഗിച്ച് എടിഎം മെഷീൻ തന്നെ അടിച്ചു കൊണ്ടുപോകുന്നത് ആദ്യമായിട്ടായിരിക്കും കാണുന്നത്. ആ ഒരു ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അത് കാണുമ്പോൾ നമുക്കൊരു വല്ലാത്ത അമ്പരപ്പ് തോന്നുന്നുണ്ട്.
മറ്റൊരിടത്ത് എടിഎം നശിപ്പിച്ചശേഷം അതിനുള്ളിൽ നിന്നും പണം വയ്ക്കുന്ന ഉപകരണം മാത്രം തട്ടിക്കൊണ്ടുപോകുന്ന രണ്ട് കള്ളന്മാരെയും കാണാൻ സാധിക്കും. എന്നാൽ ഇവരുടെ ശ്രദ്ധ കുറവ് കൊണ്ട് ഇവരോരെണ്ണം എടുക്കാൻ മറന്നുപോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
പിന്നീട് റെയിൽവേ സ്റ്റേഷനിൽ കൂടി വളരെ മാന്യനായി നടന്നുവരുന്ന ഒരു വ്യക്തിയെ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ പിന്നീട് ട്രെയിൻ ചലിച്ചു കഴിഞ്ഞപ്പോൾ ഇദ്ദേഹം ട്രെയിനിൽ നിൽക്കുന്ന ഒരാളുടെ വിളിച്ചുകൊണ്ടിരിക്കുന്ന ഫോണും വാങ്ങിയോടുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.അതോടൊപ്പം തന്നെ ഇദ്ദേഹം ഈ കാര്യം നടക്കുന്നതിനുമുൻപ് മുഖത്ത് തൂവാല കെട്ടുന്നതും കാണാൻ സാധിക്കുന്നുണ്ട്. അയാളുടെ മുഖം വ്യക്തമാകാതിരിക്കാൻ വേണ്ടിയായിരുന്നു അത്.
അതുപോലെ ഒരു കല്യാണ വീട്ടിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ കാണാൻ സാധിക്കുന്നു. കല്യാണ വീട്ടിലുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനാണ് ഇയാൾ നോക്കുന്നത്. കല്യാണവീട്ടിലുള്ളവരുടെ ശ്രദ്ധ മുഴുവൻ ഫോട്ടോ എടുക്കുന്നതിലും മറ്റും ആണെന്ന് മനസ്സിലാക്കിയ ഇയാൾ മെല്ലെ നടന്ന് അവിടെ വച്ചിരിക്കുന്ന കുറെ ബാഗുകളുമായി പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
കുറെ ആളുകൾ കയറിയൊരു കടയിലേക്ക് വരുന്ന കാഴ്ചയാണ് കാണുന്നത്. അവർ നാടോടികൾ ആണെന്ന് മനസ്സിലാകുന്നുണ്ട്. കുറെ ആളുകൾ ഒരുമിച്ച് കടയിലേക്ക് കയറി വരുന്നത് കണ്ടു തന്നെ കടയുടമയ്ക്ക് സംശയം തോന്നുകയും അവരോട് കുറച്ച് മാറി നിൽക്കുവാൻ പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ ആ സമയം തന്നെ ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ കടയുടമയുടെ ശ്രദ്ധ മാറ്റിയതിനുശേഷം കൗണ്ടറിലേക്ക് കടക്കുകയും അവിടെ നിന്നും കുറെ പണം എടുത്തു കൊണ്ട് സ്വന്തം ബാഗിലേക്ക് ഇടുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. തങ്ങളുടെ ഉദ്ദേശം നിറവേറിയതോടെ ഇവർ പുറത്തേക്ക് പോകുന്നതും കാണാൻ സാധിക്കുന്നുണ്ട്.