ഇല്ലാത്ത കാര്യങ്ങളുണ്ടെന്ന് തെളിയിക്കുക എന്നതാണ് ഇല്യൂഷൻ ആർട്ടുകളുടെ പ്രധാന രീതിയെന്നു പറയുന്നത്. ഇല്യൂഷൻ ആർട്ടുകൾക്ക് വലിയ ആരാധകരാണുള്ളത്. വളരെ മികച്ച രീതിയിൽ വളരെ കഴിവുള്ള മനോഹരമായ ആർട്ടുകളാണ്. നമ്മൾ കാണുന്ന തരത്തിലുള്ള ചില ആർട്ടുകൾ ഒരു നിമിഷമെങ്കിലും നമ്മളൊന്ന് തെറ്റിദ്ധരിക്കാറുണ്ട്. അത് ആ കലാകാരന്റെ കഴിവാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു..
നല്ല തുടുത്ത ഓറഞ്ച് കണ്ടാൽ ആർക്കാണോന്ന് കഴിക്കാൻ തോന്നാത്തത്. അത്തരത്തിലൊരു ഓറഞ്ച് ഇവിടെ നമുക്ക് കാണാൻ സാധിക്കും. കുറെ നേരം നമ്മളാകാഴ്ച ആസ്വദിച്ചുകൊണ്ടിരിക്കുമ്പോളായിരിക്കും ഓറഞ്ചല്ലെന്നും ഒരു തടികഷണത്തിൽ ചെയ്തിരിക്കുന്ന ആർട്ട് വർക്കാണെന്നും നമുക്ക് മനസ്സിലാകുന്നത്. ഒരു നിമിഷം നമ്മളെല്ലാവരുമോന്ന് അമ്പരന്നുപോകും. അത്രയ്ക്ക് മനോഹരമായ രീതിയിലാണ് ഇത് ചെയ്തിരിക്കുന്നതെന്ന് എടുത്തുപറയണം.
നമ്മുടെ നാക്കിലൊരു പല്ലിയെ കാണുകയാണെങ്കിലോ,അത്തരത്തിലൊരു ആർട്ട് വർക്ക് കാണാൻ സാധിക്കുന്നുണ്ട്. പെട്ടെന്ന് കാണുമ്പോൾ നാക്കിലൊരു പല്ലി ഇഴഞ്ഞു പോകുന്നതുപോലെയാണ് തോന്നുന്നത്. ഒരു പ്രത്യേകതരം ആർട്ടാണ് ഇത്.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലിപ്സ്റ്റിക് ഇടുന്നത് വളരെ ഇഷ്ടമുള്ളൊരു കാര്യമായിരിക്കുമെന്ന് ഉറപ്പാണ്.ലിപ്സ്റ്റിക്ക് ചുണ്ടിൽനിന്നും മൂക്കിന് മുകളിലേക്ക് ഒഴുകുന്നത് പോലെയുള്ള ഒരു ആർട്ട് വർക്ക് നമുക്ക് കാണാൻ സാധിക്കും. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഇതൊരു ആർട്ടാണെന്ന് തോന്നുകപോലുമില്ല.
അതുപോലെ ഒരു മരത്തിന്റെ ശിഖരത്തിൽ നമുക്ക് പലതരത്തിലുള്ള ജീവികളെ കാണാൻ സാധിക്കും. തവളയും പഴുതാരയുമെല്ലാം അതിലുണ്ടാകും. ഇതെല്ലാം ഒരു ഇല്യൂഷനാണെന്ന് മനസ്സിലാക്കിയെടുക്കുമ്പോഴേക്കും നമ്മൾ അമ്പരന്നുപോകും. അതുപോലെ ഷേവിങ് ബ്ലേഡ് മുഖത്ത് വച്ച രീതിയിലുള്ള ആർട്ട് വർക്ക് വച്ച ഒരു പുരുഷനെ നമുക്ക് കാണാൻ സാധിക്കും.ഒറ്റനോട്ടത്തിൽ നോക്കുകയാണെങ്കിൽ അദ്ദേഹം ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് ഷേവ് ചെയ്യുകയാണെന്ന് മാത്രമേ തോന്നുകയുള്ളൂ. പിന്നീടാണ് ഇത് ആർട്ടാണെന്ന് മനസ്സിലാക്കുന്നത്.
ഭക്ഷണം കഴിക്കാൻ റിമോട്ട് കൺട്രോളും ഹെഡ്സെറ്റും മാത്രം മതി. ഈ റിമോട്ട് കൺട്രോളും ഹെഡ്സെറ്റും തയ്യാറാക്കിയിരിക്കുന്ന ഒരു കേക്ക് ആണിത്. എത്ര മനോഹരമായ രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് നമുക്ക് തോന്നും. അതുപോലെ വളരെ മികച്ച രീതിയിൽ ഒരു മത്സ്യത്തിന് ആകൃതിയിലുള്ള കേക്കും നമുക്കിവിടെ കാണാൻ സാധിക്കും എന്നതാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇത്തരത്തിൽ ഞെട്ടിപ്പിക്കുന്ന ചില ആർട്ടുവർക്കുകൾ ഉണ്ട്.