എല്ലാ രാജ്യങ്ങളിലും അവരുടേതായ സ്‌പെഷ്യൽ ഫോഴ്സ് യൂണിറ്റുകളുണ്ട്. എല്ലാവരും രാജ്യ സുരക്ഷയ്ക്ക് വേണ്ടി മാത്രം. യുദ്ധങ്ങളിലും മറ്റും ഏർപ്പെടുമ്പോൾ ഒരു പക്ഷെ, ശത്രു രാജ്യത്തിന് ഭയപ്പെടാൻ ചിലപ്പോൾ ഇവരുടെ പേരു മാത്രം മതിയാകും. അത്രയ്ക്ക് കാഠിന്യമാണ് സ്‌പെഷ്യൽ യൂണിറ്റ് ഫോഴ്‌സുകളുടെ പ്രവർത്തനങ്ങൾ. ഒരുപക്ഷെ, അവർ ഒരു രാജ്യത്തിനു നേടിക്കൊടുക്കുന്ന നേട്ടങ്ങളും വിജയങ്ങളും ലോകം അറിയണമെന്നില്ല. പക്ഷെ, ആ രാജ്യത്തിനു അവരോടെന്നും ബഹുമാനം മാത്രം. അത്തരത്തിൽ ഒരു രാജ്യത്തിന്റെ ചില സ്‌പെഷ്യൽ ഫോഴ്സ് യൂണിറ്റുകളെ നമുക്ക് പരിചയപ്പെടാം.
ഷിയാത്തത് 13: പേരിൽ തന്നെ എന്തോ ഒന്ന് നമ്മെ ചിന്തിപ്പിക്കുന്നില്ലേ. ഇസ്രായേൽ എന്ന രാജ്യം എന്നും യുദ്ധഭൂമിയായി മാറുന്ന ഒരു രാജ്യമാണ്. അത്കൊണ്ട് തന്നെ അവർക്ക് പലതരം സ്‌പെഷ്യൽ ആർമഡ് ഫോഴ്‌സസുള്ള ഒരു രാജ്യമാണ് ഇസ്രായേൽ. അതിൽ ഏറ്റവും ശക്തരായ വിഭാഗം എന്ന് പറയുന്നത് ഷയാലത് 13 ആണ്. ഇത് രൂപപ്പെടുന്നത് 1949 ലാണ്. അന്ന് മുതലേ ഇവർ പ്രവൃത്തിക്കുന്നത് വളരെ രഹസ്യമായിട്ടാണ്. അത്കൊണ്ട് തന്നെ ഇവരെ അറിയപ്പെടുന്നത് “ദി പീപ്പിൾ ഓഫ് സയലൻസ്” എന്നാണ്. ഇസ്രായേൽ യുദ്ധങ്ങളിൽ ഇവർക്ക് വലിയൊരു പങ്കു തന്നെയുണ്ടായിരുന്നു. പക്ഷെ, ആരും തന്നെ ഇന്ന് വരെ അതിനെ കുറിച്ച് ഒന്നും അറിഞിട്ടില്ല എന്നതാണ് വാസ്തവം. ഇപ്പോഴും ഇസ്രായേൽ ഗവണ്മെന്റ് അത് വളരെ രഹസ്യമായി തന്നെ വെക്കുന്നു. ഇവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മൂന്നു കമ്പനികളാണ്. കരയിലെ പ്രവർത്തനങ്ങളും കൗണ്ടർ ടെററിസം നടത്താനും ആഹ്വാനം ചെയ്യുന്നത് ദി റെയ്‌ഡിങ് കമ്പനിയാണ്. അത്പോലെ കടലിലെ പോരാട്ടങ്ങൾക്കായി അണ്ടർ വാട്ടർ കമ്പനിയും ഷയാലത് 13ന്റെ കപ്പലുകളും ബോട്ടുകളും മറ്റും ട്രാൻസ്‌പോർട്ട് ചെയ്യുന്നതിനുമായി എബോവ് സർഫസ് കമ്പനിക്കുമാണ് ചുമതല.
ഇതുപോലെയുള്ള ലോകത്തിലെ മറ്റു സ്‌പെഷ്യൽ യൂണിറ്റ് ഫോഴ്‌സുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.