നമ്മുടെ പ്രയത്നമാണ് നമ്മുടെ വിജയത്തെ തീരുമാനിക്കുന്നത്. നമ്മൾ ആത്മാർത്ഥതയോടെ മനസ്സറിഞ്ഞു എന്ത് ചെയ്താലും അത് തീർച്ചയായും നമുക്ക് വിജയം തരും എന്നതാണ് വസ്തുത. നമ്മുടെ ഈ ലോകത്തു ദിനംപ്രതി നിരവധി കണ്ടുപിടിത്തങ്ങൾ നടക്കുന്നുണ്ട്. അതിൽ ചിലത് മാത്രമാണ് അറിയപ്പെടുന്നത്. എന്നാൽ ഇതിനൊക്കെ അപ്പുറത്ത് ഗംഭീരമായ പരീക്ഷണങ്ങൾ വീട്ടിൽ തന്നെ വെച്ച് നടത്തി അത് വിജയിപ്പിച്ച നിരവധിയാളുകളുണ്ട്. അതും നമ്മളൊക്കെ നിസ്സാരമെന്നു വിചാരിച്ചു നിൽക്കുന്ന വസ്തുക്കളിൽ നിന്നും കണ്ടുപിടിച്ച വസ്തുക്കൾ. അത്തരം കണ്ടുപിടിത്തങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.
ഓടുന്ന സ്യൂട്ട്കെയ്സ്. നിങ്ങൾക്ക് ഓഫീസിലോ അല്ലെങ്കിൽ എയർപോർട്ടിലേക്കോ പോകണമെന്നുണ്ടെങ്കിൽ സ്യൂട്ട്കെയ്സിൽ യാത്ര ചെയ്യാൻ കഴിയുമെങ്കിൽ ഏറ്റവും സുഖകരമായ കാര്യം അതല്ലേ. ഇവിടെ ചൈനയിലുള്ള ഒരു കർഷകനാണ് ഓടിച്ചു പോകാൻ കഴിയുന്ന ഒരു സ്യൂട്ട് കെയ്സ് നിർമ്മിച്ചത്. കേൾക്കുമ്പോൾ ഏറെ കൗതുകം തോന്നുന്നില്ലേ? എത്ര വേഗത്തിൽ വേണമെങ്കിലും നിങ്ങൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്താൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല, സ്യുട്ട് കെയ്സ് മറന്നു പോകുമോ എന്ന പേടിയും വേണ്ട. ഒരിക്കൽ ഈ കർഷകൻ എയർപോർട്ടിലേക്ക് പോയപ്പോൾ തന്റെ സ്യൂട്ട്കെയ്സ് എടുക്കാൻ മറന്നു പോയി. അതിനു ശേഷമാണ് അദ്ദേഹത്തെ ഇത്തരമൊരു കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്.
ഇതുപോലെയുള്ള മറ്റു കണ്ടുപിടിത്തങ്ങൾ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.