ഇന്ത്യക്കാരുടെ അമ്പരപ്പിക്കുന്ന ചില കണ്ടുപിടുത്തങ്ങൾ.

ചിലയാളുകളുടെ കഴിവുകൾ എപ്പോഴും നമ്മെ അമ്പരപ്പിക്കുന്നതാണ്. അത്തരത്തിൽ കഴിവുകളുള്ള ചില ആളുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. സ്വന്തമായുണ്ടാക്കിയ കഴിവിൽ അഭിമാനം കൊള്ളുന്ന ചില ആളുകളെ കുറിച്ച്. ഇത്രയും ബുദ്ധിയുള്ള ആളുകൾ ഈ നാട്ടിലുണ്ടോ എന്ന് തന്നെ നമ്മൾ ചിന്തിച്ചു പോകും.

ഇവിടെ ഒരു ജീപ്പിന്റെ മേൽമൂടി വച്ചതിനുശേഷം സഞ്ചരിക്കുന്നൊരു ഉന്തുവണ്ടിയാണ് കാണാൻ സാധിക്കുന്നത്. അതുപോലെ ബൈക്കിന്റെ മുകളിൽ ജീപ്പിന്റെ ബോഡി കെട്ടിയ ഒരാളെയും കാണാൻ സാധിക്കുന്നുണ്ട്. ഈ ഒരു രീതി കൊണ്ട് പലപ്പോഴും യാത്രകൾ ദുഷ്കരമാവാറുണ്ട്. എന്നാൽ വെയിലും മഴയുമോന്നും കൊള്ളാതെ ലക്ഷ്യസ്ഥാനത്തെത്താൻ ഇത്തരം ക്രിയേറ്റിവിറ്റികൾ ആളുകളെ സഹായിക്കുന്നുണ്ട് എന്നതാണ് സത്യം.

Indian Jugaad
Indian Jugaad

ഇന്നത്തെ കാലത്ത് മഴ വളരെ പെട്ടെന്നാണ് പെയ്യുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ ഒന്ന് മാനമിരുണ്ടു പോലും കിടക്കാതെ മഴപെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. തുണി വിരിച്ച് ഉണങ്ങിയതിനുശേഷം മഴ പെട്ടെന്ന് പെയ്യുകയായിരിക്കും ചെയ്യുക. അങ്ങനെയുള്ളപ്പോൾ പലർക്കും അത് ബുദ്ധിമുട്ടാറുണ്ട്. പ്രത്യേകിച്ച് ബാച്ചിലർ ലൈഫിൽ ജീവിക്കുന്ന ജോലിക്കാർക്ക്. ഇവിടെ ഒരു ഉണക്കാനിട്ടിരിക്കുന്ന തുണിക്ക് മുകളിൽ ഷീറ്റ് ഇട്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. തുണിയുടെ മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ ഇട്ടാൽ തുണി വളരെ പെട്ടെന്ന് ഉണങ്ങുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്. മഴ പെയ്യുന്നുണ്ട് എങ്കിലും അത് തുണിയിലേക്ക് ഇറങ്ങുന്നില്ല. ഈ ബുദ്ധിയൊക്കെ അഭിനന്ദിക്കേണ്ടത് തന്നെയാണ്. അതോടൊപ്പം മഴക്കാലത്ത് ആർക്കും ഉപയോഗിക്കാൻ പറ്റിയ ബുദ്ധിയാണിത്.

യാത്രകളിലും മറ്റും പോകുമ്പോൾ ആരും കണ്ണാടിയൊന്നും കൂടെ കൊണ്ടു നടക്കാൻ സാധിക്കില്ല. ഉണ്ടെങ്കിലും അത് ചെറുതായിരിക്കും. ഒന്ന് ഷേവ് ചെയ്യണമെങ്കിലോക്കെ വളരെ വലിയ കണ്ണാടികൾ തന്നെ വേണം. ഇല്ലെങ്കിൽ മുഖത്തും മുറിവേൽപ്പിക്കാനുള്ള സാഹചര്യം വളരെ വലുതാണ്. ഇവിടെ അത്തരത്തിലൊരു വ്യക്തിയെയാണ് കാണാൻ സാധിക്കുന്നത്. ഒരാൾ ഷേവ് ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. കണ്ണാടിയില്ല എന്ന് പെട്ടെന്നാണ് അദ്ദേഹം ഓർത്തത്. ലാപ്ടോപ്പിന്റെ ഫ്രണ്ട് ക്യാമറ ഓൺ ആക്കി നോക്കിയാലോ എന്ന് അദ്ദേഹത്തിന് തോന്നുകയും ചെയ്തു. ക്യാമറ ഓൺ ആക്കി നോക്കിയപ്പോൾ നല്ല വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. കണ്ണാടി ഇല്ലെങ്കിലും അടിപൊളിയായി ജോലി പൂർത്തിയാക്കാമെന്ന് മനസ്സിലാക്കി. ഇതൊക്കെ ബുദ്ധിപരമായ കാര്യമാണ്. വേണമെങ്കിൽ മൊബൈൽ ക്യാമറ ഉപയോഗിച്ചും ഇങ്ങനെ ചെയ്യാമെന്നതാണ്.